»   » കങ്കണ-ഹൃത്വിക് യുദ്ധം തുടങ്ങി, മാനനഷ്ടത്തിന് കേസ് കൊടുത്തു

കങ്കണ-ഹൃത്വിക് യുദ്ധം തുടങ്ങി, മാനനഷ്ടത്തിന് കേസ് കൊടുത്തു

Posted By: Sanviya
Subscribe to Filmibeat Malayalam

തന്റെ മുന്‍ കാമുകന്‍ എന്ന് പറഞ്ഞിതിന്റെ പേരില്‍ കങ്കണയ്‌ക്കെതിരെ ഹൃത്വിക് റോഷന്‍ മാനനഷ്ടത്തിന് കേസ് കൊടുത്തു. തന്നെ അപമാനിച്ചതിന് കങ്കണ പരസ്യമായി മാപ്പ് പറയണമെന്നും ഹൃത്വിക് റോഷന്‍ നോട്ടീസില്‍ ആവശ്യപ്പെട്ടു.

ഇപ്പോഴിതാ കങ്കണ ഹൃത്വികിനെതിരെ കേസ് കൊടുക്കാനൊരുങ്ങുകയാണ്. താന്‍ ഇത്തരത്തിലൊരു കാര്യം എവിടെയും പറഞ്ഞിട്ടില്ല. അഞ്ച് ദിവത്തിനുള്ളില്‍ കേസ് പിന്‍വലിച്ചില്ലെങ്കില്‍ ഹൃത്വികിനെതിരെ മാനനഷ്ടത്തിനെതിരെ കേസ് നല്‍കുമെന്നും കങ്കണ പറയുന്നു.

kangana-hrithikroshan

ആഷിക് ത്രിയില്‍ ഹൃത്വികും സോനം കപൂറും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ മറ്റ് ചിത്രങ്ങളുടെ തിരക്ക് ആയതിനാല്‍ സോനം കപൂര്‍ ചിത്രത്തില്‍ നിന്നും പിന്മാറുകയായിരുന്നു. അതിന് ശേഷമാണ് കങ്കണയെ ചിത്രത്തിലേക്ക് ക്ഷണിക്കുന്നത്. പിന്നീട് കങ്കണയെ ചിത്രത്തില്‍ നിന്ന് മാറ്റണമെന്ന് ഹൃത്വിക് ആവശ്യപ്പെട്ടിരുന്നു.

ചിത്രത്തില്‍ നിന്ന് പിന്മാറിയതിന്റെ കാരണം എന്താണെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് കങ്കണയുടെ മറുപടി ഇങ്ങനെയായിരുന്നു. പൂര്‍വ്വകാമുകന്മാര്‍ ശ്രദ്ധ പിടിച്ച് പറ്റാനാണ് ഇങ്ങനെ ചെറിയ കാര്യങ്ങള്‍ ചെയ്യുന്നത്. എന്നെ സംബന്ധിച്ച് ഈ അദ്ധ്യായം അവസാനിച്ചു കഴിഞ്ഞുവെന്നും കങ്കണ മറുപടി നല്‍കി. ഇവിടെ വച്ചാണ് ഇരുവരും തമ്മിലുള്ള പ്രശ്‌നം തുടങ്ങുന്നത്.

English summary
Hrithik Roshan Sends Legal Notice To Kangana Ranaut, Kangana’s Response Will Shock You!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X