ഹൃദയത്തിന്റെ ചിത്രം പങ്കുവെച്ച് ഹൃത്വിക്ക് റോഷന്‍! ശ്രദ്ധേയമായി ഇന്‍സ്റ്റഗ്രാം പോസ്റ്റ്
ഹൃത്വിക്ക് റോഷന്‍ എന്ന സൂപ്പര്‍ താരത്തിന് ബോളിവുഡില്‍ ആരാധകര്‍ ഏറെയാണ്. നിരവധി ശ്രദ്ധേയ സിനിമകളിലൂടെയാണ് അദ്ദേഹം പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്തിരുന്നത്. ഹൃത്വിക്ക് റോഷന്റെതായി പുറത്തിറങ്ങിയ ചിത്രങ്ങള്‍ക്കെല്ലാം മികച്ച സ്വീകാര്യതയാണ് പ്രേക്ഷകര്‍ നല്‍കിയിരുന്നത്.
സിനിമാത്തിരക്കുകള്‍ക്കിടെ നടന്റെതായി വന്ന പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ശ്രദ്ധേയമായി മാറിയിരുന്നു.

തന്റെ ഹൃദയത്തിന്റെ ആകൃതി കാണിക്കുന്ന ഒരു ചിത്രമാണ് നടന്‍ പങ്കുവെച്ചിരിക്കുന്നത്. മനുഷ്യരുടെ സ്‌നേഹത്തെക്കുറിച്ച് പറയാനാണ് നടന്‍ ഹൃദയത്തിന്റെ ഫോട്ടോയുമായി എത്തിയിരിക്കുന്നത്. "എന്റെ ഹൃദയത്തിന്റെ ആകൃതി. നാമെല്ലാവരും എത്ര ദുര്‍ബലരാണ്. എല്ലായ്പ്പോഴും എല്ലാവരാലും സ്‌നേഹിക്കപ്പെടാന്‍ നമ്മള്‍ സ്വന്തം ജീവിതത്തിന്റെ പകുതിയിലധികം ചെലവഴിക്കേണ്ടി വരരുതെന്ന് ആഗ്രഹിക്കുന്നു.
നാമെല്ലാവരും ഒരുപോലെയാണെന്ന് എളുപ്പത്തില്‍ മറക്കും. സ്‌നേഹം കൊണ്ട് നിര്‍മ്മിച്ചത്, ഹൃത്വിക്ക് റോഷന്‍ കുറിച്ചു. അതേസമയം ഹൃത്വിക്കിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ വാര്‍ ബോക്‌സോഫീസില്‍ വലിയ ഹിറ്റായി മാറിയിരുന്നു. മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സോഫീസ് കളക്ഷന്റെ കാര്യത്തിലും ചിത്രം നേട്ടമുണ്ടാക്കി. ഇക്കൊല്ലം സൂപ്പര്‍ 30,വാര്‍ എന്നീ രണ്ട് ചിത്രങ്ങളാണ് നടന്റെതായി പുറത്തിറങ്ങിയിരുന്നത്.


Click it and Unblock the Notifications