പതിനായിരക്കണക്കിന് വിവാഹാഭ്യര്‍ത്ഥന! ആ സിനിമയ്ക്ക് ശേഷം നടന്നത്, വെളിപ്പെടുത്തലുമായി ഹൃത്വിക് റോഷന്‍

ബോളിവുഡ് സിനിമയുടെ എല്ലാമെല്ലാമായ താരങ്ങളിലൊരാളാണ് ഹൃത്വിക് റോഷന്‍. ആക്ഷനിലും റൊമാന്‍സിലുമെല്ലാം സ്വതസിദ്ധമായ സ്‌റ്റൈലുമായാണ് അദ്ദേഹം എത്തിയത്. ഒന്നിനൊന്ന് വ്യത്യസ്തമായ ചിത്രങ്ങളാണ് അദ്ദേഹത്തിന്റേതായി പുറത്തിറങ്ങിയിട്ടുള്ളത്. ബാലതാരമായാണ് ഹൃത്വിക് റോഷന്‍ സിനിമയില്‍ അരങ്ങേറിയത്. ആദ്യമായി അദ്ദേഹം നായകവേഷത്തിലെത്തിയ സിനിമയാണ് കഹോന പ്യാര്‍ ഹെ. 2000 ലായിരുന്നു ഈ സിനിമ റിലീസ് ചെയ്തത്. അന്ന് ഈ സിനിമ ഉണ്ടാക്കിയ ഓളം ചില്ലറയൊന്നുമല്ലായിരുന്നു.

നായകനായി അരങ്ങേറിയ ആദ്യ സിനിമയിലൂടെ താരം ശ്രദ്ധിക്കപ്പെട്ടുവെന്ന് മാത്രമല്ല ശക്തമായ ആരാധകവൃന്ദത്തേയും സ്വന്തമാക്കിയിരുന്നു. ആദ്യ സിനിമ ഇറങ്ങിയതിന് ശേഷം ജീവിതത്തില്‍ സംഭവിച്ച മാറ്റങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് എത്തിയിരിക്കുകയാണ് അദ്ദേഹം ഇപ്പോള്‍. കപില്‍ ശര്‍മ്മയുടെ പരിപാടിയായ ദി കപില്‍ ശര്‍മ്മ ഷോയുടെ കഴിഞ്ഞ ദിവസത്തെ എപ്പിസോഡില്‍ അതിഥിയായെത്തിയത് ഹൃത്വികായിരുന്നു അതിനിടയിലായിരുന്നു അദ്ദേഹം അന്നത്തെ വിശേഷങ്ങള്‍ പങ്കുവെച്ചത്. സമൂഹ മാധ്യമങ്ങളിലൂടെ ഇതിനകം തന്നെ അഭിമുഖത്തിന്റെ വീഡിയോ തരംഗമായി മാറിയിരുന്നു.

കഹോന പ്യാര്‍ ഹെ

ഹൃത്വിക് റോഷന്‍ പിതാവായ രാകേഷ് റോഷനാണ് കഹോന പ്യാര്‍ ഹെ സംവിധാനം ചെയ്തത്. അമീഷ പട്ടേല്‍ നായികയായെത്തിയ ചിത്രത്തില്‍ ഡബിള്‍ റോളിലായിരുന്നു ഹൃത്വിക് എത്തിയത്. റൊമാന്റിക് ചിത്രമായിരുന്നു ഇത്. നിരവധി റെക്കോര്‍ഡുകളായിരുന്നു ഈ ചിത്രത്തിന് ലഭിച്ചത്. 2000ലെ ഏറ്റവും വലിയ പണംവാരിച്ചിത്രം കൂടിയായിരുന്നു ഇത്. ഏറ്റവും കൂടുതല്‍ അവാര്‍ഡ് സ്വന്തമാക്കിയതിനുള്ള റെക്കോര്‍ഡും കഹോന പ്യാര്‍ ഹെയ്ക്ക് ലഭിച്ചിരുന്നു.

 വിവാഹ അഭ്യര്‍ത്ഥനകള്‍

ഈ സിനിമ ഇറങ്ങിയതിന് പിന്നാലെയായി നിരവധി പേരാണ് വിവാഹ അഭ്യര്‍ത്ഥനയുമായി എത്തിയത്. മൂപ്പതിനായിരത്തിലധികം പ്രൊപ്പോസലുകളായിരുന്നു അന്ന് തന്നെത്തേടിയെത്തിയതെന്നായിരുന്നു താരത്തിന്റെ തുറന്നുപറച്ചില്‍. സിനിമയിലെ പ്രണയനായകനെ ജീവിതപങ്കാളിയാക്കാനായിരുന്നു പലരും ശ്രമിച്ചത്. എന്നാല്‍ ഇതിലൊന്നുമായിരുന്നില്ല അദ്ദേഹത്തിന്റെ ശ്രദ്ധ. കഹോന പ്യാര്‍ ഹെ ഇറങ്ങിയതിന്് പിന്നാലെയായാണ് അദ്ദേഹം വിവാഹിതനായത്.

സൂസനുമായുള്ള വിവാഹം

ആരെയായിരിക്കും ഹൃത്വിക് റോഷന്‍ ജീവിതപങ്കാളിയാക്കുന്നതെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടയിലായിരുന്നു വിവാഹത്തെക്കുറിച്ച് താരകുടുംബം തുറന്നുപറഞ്ഞത്. സൂസന്ന ഖാനെയായിരുന്നു അദ്ദേഹം ജീവിതസഖിയാക്കിയത്. 14 വര്‍ഷത്തിന് ശേഷം ഇരുവരും വഴിപിരിയുകയായിരുന്നു. മക്കളുടെ കാര്യങ്ങള്‍ക്കായി ഇരുവരും ഇടയ്ക്ക് ഒരുമിക്കാറുണ്ട്. ഹൃത്വികിനോട് തനിക്ക് ഇപ്പോഴും സ്‌നേഹമുണ്ടെന്ന് വ്യക്തമാക്കി ഇടയ്ക്ക് സൂസന്ന എത്തിയിരുന്നു.

സൗന്ദര്യത്തിന്റെ  കാര്യത്തില്‍

സൗന്ദര്യത്തിന്റെ കാര്യത്തില്‍ ഏറെ മുന്നിലാണ് ഹൃത്വിക് റോഷന്‍. ലോകത്തിലെ ഏറ്റവും സൗന്ദര്യമുള്ള താരങ്ങളുടെ പട്ടികയില്‍ അദ്ദേഹം മുന്‍പ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു. വേള്‍ഡ്‌സ് ടോപ് മോസ്റ്റ് ഡോട്ട്‌കോം നടത്തിയ വോട്ടെടുപ്പിലായിരുന്നു ഇത്. 2015 ല്‍ ഏറ്റവും സെക്‌സിയസ്റ്റ് ഏഷ്യനായി തിരഞ്ഞെടുത്തത് അദ്ദേഹത്തെയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X