മുന്‍ഭാര്യ വീട്ടിലേക്ക് തിരിച്ച് വന്നു! മക്കള്‍ക്ക് വേണ്ടി വീണ്ടും ഒന്നിച്ച് ഹൃത്വിക് റോഷനും സുസന്നെ

പാതി വഴിയില്‍ ദാമ്പത്യബന്ധം അവസാനിപ്പിച്ച ഒരുപാട് താരങ്ങളുണ്ട്. ഏറെ കാലം വിവാഹിതര്‍ ആയിരുന്നിട്ടും വലിയ ശത്രുതയോടെ പിരിഞ്ഞവരാണ് കൂടുതലും. എന്നാല്‍ മക്കള്‍ക്ക് വേണ്ടി സൗഹൃദം സൂക്ഷിക്കുന്ന താരങ്ങളാണ് ഹൃത്വിക് റോഷനും മുന്‍ഭാര്യ സുസന്നെയും. വിവാഹമോചിതര്‍ ആണെങ്കിലും ഹൃത്വികും ഭാര്യയായിരുന്ന സുസന്നെയും എല്ലാവര്‍ക്കും മാതൃകയാണ്.

പലപ്പോഴും മക്കള്‍ക്ക് വേണ്ടി ഇരുവരും ഒന്നിക്കാറുണ്ട്. ഇപ്പോഴിതാ കൊറോണ വൈറസ് വ്യാപിച്ചിരിക്കുന്ന കാലത്ത് താരകുടുംബം വീണ്ടും ഒന്നിച്ചിരിക്കുകയാണ്. സമൂഹ മാധ്യമത്തിലൂടെ പുറത്ത് വിട്ട കുറിപ്പിലൂടെ ഹൃത്വിക് റോഷന്‍ തന്നെയാണ് സുസന്നെ വീട്ടിലെത്തിയ കാര്യം പുറംലോകത്തോട് പറഞ്ഞിരിക്കുന്നത്.

വീണ്ടും ഒന്നിച്ച് ഹൃത്വികും സുസന്നെയും

ലോക്ഡൗണ്‍ മാസങ്ങളും ആഴ്ചകളും നീണ്ട് പോവുന്നത് കൊണ്ട് സമൂഹത്തില്‍ നിന്നും മാറി എല്ലാവരും ഒന്നായി കാണുന്ന കാഴ്ച ഹൃദയസ്പര്‍ശിയാണ്. ലോകം മനുഷ്യരാശിയെ കുറിച്ച് സംസാരിക്കുമ്പോള്‍ മാതാപിതാക്കള്‍ അവരുടെ കുട്ടികളുടെ ചേര്‍ത്ത് നിര്‍ത്താനുള്ള അവസരമാണെന്ന് എനിക്ക് തോന്നുന്നു. രാജ്യം മുഴുവന്‍ ലോക്ഡൗണിലായ സാഹചര്യത്തില്‍ മാതാപിതാക്കള്‍ എന്ന നിലയില്‍ കുട്ടികളെ പിരിഞ്ഞ് ഞങ്ങള്‍ക്ക് ജീവിക്കാനാകില്ല. ഈ മഹാമാരിയ്‌ക്കെതിരെ പൊരുതാന്‍ ലോകം തന്നെ ഒരുമിച്ചു.

 വീണ്ടും ഒന്നിച്ച് ഹൃത്വികും സുസന്നെയും

ലോകം മുഴുവന്‍ മനുഷ്യത്വത്തെ കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ നമ്മള്‍ കുട്ടികളുടെ കാര്യം കൂടി ആലോചിക്കണം. അവരെ ചേര്‍ത്ത് നിര്‍ത്തണം. അച്ഛനും അമ്മയ്ക്കും തുല്യ അവകാശമാണ് ഇക്കാര്യത്തില്‍. അത് ലംഘിക്കാതെ അവരെ അടുപ്പിച്ച് നിര്‍ത്താം. ഇതെന്റെ മുന്‍ഭാര്യ സുസന്നെ, ഞങ്ങളുടെ കുഞ്ഞുങ്ങളില്‍ നിന്നും മാറി നില്‍ക്കാന്‍ താല്‍പര്യമില്ലാത്തതിനാല്‍ സ്വമേധയാ അവളുടെ വീട്ടില്‍ നിന്നും എനിക്കൊപ്പം വന്നു.

 വീണ്ടും ഒന്നിച്ച് ഹൃത്വികും സുസന്നെയും

ഞങ്ങളുടെ സഹ-രക്ഷകര്‍തൃത്വത്തില്‍ വളരെയധികം പിന്തുണ നല്‍കുന്നതിന് സുസന്നെയ്ക്ക് നന്ദി പറയുകയാണ്. ഞങ്ങള്‍ അവര്‍ക്കായി സൃഷ്ടിച്ച കഥ ഞങ്ങളുടെ കുട്ടികള്‍ പറയും. നമ്മുടെ പ്രിയപ്പെട്ടവരുടെ ആരോഗ്യം സംരക്ഷിക്കുന്നതിനായി പ്രത്യാശിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യുന്നു. സ്‌നേഹം, സഹാനുഭൂതി, ധൈര്യം, ശക്തി എന്നിവ ഹൃദയത്തോടെ തുറന്ന് പ്രകടിപ്പിക്കാനുള്ള വഴി ഞങ്ങള്‍ എല്ലാവരും കണ്ടെത്തുകയാണെ എന്നുമാണ് ഹൃത്വിക് കുറിച്ചത്.

 വീണ്ടും ഒന്നിച്ച് ഹൃത്വികും സുസന്നെയും

ബാല്യകാല സുഹൃത്തുക്കളായിരുന്ന ഹൃത്വിക് റോഷനും സൂസൈന്ന ഖാനും 2000 ലാണ് വിവാഹിതരാവുന്നത്. ഏറെ കാലത്തെ പ്രണയത്തിനും സൗഹൃദത്തിനുമൊടുവിലായിരുന്നു ഇവരുടെ വിവാഹം. വര്‍ഷങ്ങളോളം നീണ്ട ദാമ്പത്യബന്ധം 2014 ല്‍ അവസാനിച്ചു. ഇരുവര്‍ക്കും രണ്ട് ആണ്‍മക്കളാണുള്ളത്. വിവാഹബന്ധം അവസാനിപ്പിച്ചെങ്കിലും എല്ലാ കാലത്തും ഞങ്ങള്‍ സുഹൃത്തുക്കളായിരിക്കുമെന്ന് ഇരുവരും പറഞ്ഞിരുന്നു. മാത്രമല്ല മക്കള്‍ക്ക് വേണ്ടി ഇരുവരും പലപ്പോഴും ഒന്നിക്കാറുണ്ട്.

 വീണ്ടും ഒന്നിച്ച് ഹൃത്വികും സുസന്നെയും

മക്കളുടെ പിറന്നാളും അവധിക്കാലവുമെല്ലാം ഇരുവരും ഒന്നിച്ചാണ് ആഘോഷിക്കാറ്. വിവാഹമോചിതര്‍ ആയിട്ടും പലപ്പോഴും ഇരുവരും ഒന്നിക്കുന്നത് കണ്ടതോടെ ഗോസിപ്പുകളും പ്രചരിച്ചിരുന്നു. ഹൃത്വിക് സൂസന്നെയെ വീണ്ടും വിവാഹം കഴിക്കുന്നതായി പലപ്പോഴും വാര്‍ത്തകള്‍ വരാറുണ്ടായിരുന്നു. എന്നാല്‍ അതില്‍ സത്യമില്ലെന്ന് ഇരുവരും വ്യക്തമാക്കാറുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X