»   » ഷാറൂഖാനുമായുളള പ്രശ്‌നം; ഒടുവില്‍ ഹൃത്വിക് റോഷന്‍ മൗനം വെടിഞ്ഞു!

ഷാറൂഖാനുമായുളള പ്രശ്‌നം; ഒടുവില്‍ ഹൃത്വിക് റോഷന്‍ മൗനം വെടിഞ്ഞു!

Posted By: Pratheeksha
Subscribe to Filmibeat Malayalam

ബോളിവുഡ് താരങ്ങളായ ഷാറൂഖ് ഖാനും ഹൃത്വിക് റോഷനും തമ്മില്‍ ശീതസമരത്തിലാണെന്ന വാര്‍ത്ത മാധ്യമങ്ങള്‍ നേരത്തേ റിപ്പോര്‍ട്ടു ചെയ്തതാണ്. ഇരുവരുടെയും ചിത്രങ്ങള്‍ ഒരേ സമയം ഇറങ്ങുന്നതു സംബന്ധിച്ചായിരുന്നു തര്‍ക്കം. ഷാറൂഖ് ചിത്രം റായീസും ഹൃത്വിക് റോഷന്‍ മുഖ്യ വേഷത്തിലെത്തുന്ന കാബിലും 2017 ജനുവരി 26നു റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരുന്നത്.

ഒരു ചിത്രം മറ്റൊന്നിന്റെ ബോക്‌സോഫീസ് കളക്ഷന്‍ കുറക്കുമെന്നതിനാല്‍ ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ തമ്മിലും ചര്‍ച്ചകള്‍ നടന്നിരുന്നു. എന്നാല്‍ ഹൃത്വിക് റോഷന്‍ ഇതേ കുറിച്ച് പ്രതികരിച്ചിരുന്നില്ല. ഒടുവില്‍ മൗനം വെടിഞ്ഞ് ഷാറൂഖാന്‍ ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ്  നടന്‍.

Read more: ഐശ്വര്യറായിയെ വീട്ടില്‍ വിളിക്കുന്ന പേരെന്തെന്നറിയാമോ? മിന്നും താരങ്ങളുടെ ചെല്ലപ്പേരുകളിവയാണ്...

photo-2016-11-

തങ്ങള്‍ തമ്മില്‍ യാതൊരു ശത്രുതയുമില്ലെന്നും ചിത്രങ്ങളുടെ ക്ലാഷിനെകുറിച്ച് ചര്‍ച്ചനടത്തിയെന്നും ഉചിതമായ തീരുമാനം കൈകൊള്ളുമെന്നുമാണ് നടന്‍ പറഞ്ഞത്. പ്രശസ്ത മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. ഹൃത്വിക് റോഷന്റെ പിതാവ് രാകേഷ് റോഷനാണ് കാബില്‍ നിര്‍മ്മിക്കുന്നത്.

English summary
At a recent event, Hrithik Roshan revealed that there is no negativity between him and Shahrukh Khan because of the box office clash of their movies Kaabil and Raees.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X