ഹോളിവുഡിനെ വെല്ലാനൊരുങ്ങി ഹൃത്വിക് റോഷന്റെ സൂപ്പര്‍ ഹീറോ സിനിമ വരുന്നു! സിനിമയുടെ വിശേഷങ്ങളിങ്ങനെ...
ഹോളിവുഡ് സിനിമകളിലാണ് സൂപ്പര്‍ ഹീറോ സിനിമകള്‍ കണ്ടിട്ടുള്ളതെങ്കിലും ഇന്ത്യന്‍ സിനിമകളില്‍ നിന്നും പല തരത്തിലും അത്തരം സിനിമകള്‍ക്ക് വേണ്ടിയുള്ള ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. അതില്‍ പ്രധാനം ഹൃത്വിക് റോഷന്റെ ക്രിഷ് സീരിയസിലുള്ള സിനിമകളാണ്. ഹൃത്വിക് റോഷന്‍ നായകനായി ഒരു സൂപ്പര്‍ ഹിറോ സിനിമ വരാന്‍ പോവുകയാണെന്നാണ് പുതിയ വാര്‍ത്തകള്‍.
എന്നാല്‍ അത് ക്രിഷ് സീരിയസിലുള്ള സിനിമ ആയിരിക്കില്ലെന്നാണ് പറയുന്നത്. രോഹിത് ധാവന്‍ തിരക്കഥയൊരുക്കി കൊണ്ടിരിക്കുന്ന സിനിമയില്‍ സഹോദരന്‍ വരുണ്‍ ധവാന്‍ അഭിനയിക്കുന്നുണ്ടെന്ന് പറഞ്ഞിരുന്നെങ്കിലും ഇതേ സിനിമയില്‍ നായകനായി അഭിനയിക്കുന്നത് ഹൃത്വിക് റോഷനായിരിക്കുമെന്നാണ് പറയുന്നത്. സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെയാണ്...

സിനിമ ഒരുങ്ങുന്നു
രോഹിത് ധവാനൊപ്പം സിനിമ നിര്‍മ്മിക്കുന്നതിനെ കുറിച്ച് ഹൃത്വിക് റോഷനും പ്ലാനിങ്ങ് നടത്തുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. രോഹിത് സിനിമയെ കുറിച്ചുള്ള ആശയങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ്.

സൂപ്പര്‍ ഹീറോ സിനിമ
സൂപ്പര്‍ ഹീറോ ഗണത്തിലുള്ള സിനിമകളില്‍ മുമ്പും ഹൃത്വിക് അഭിനയിച്ചിരുന്നു. അതുപോലെ അല്ലാതെ വ്യത്യസ്തയുമായി അത്തരത്തിലൊരു സിനിമയായിരിക്കും ഇനി വരാന്‍ പോവുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ക്രിഷ് അല്ല
ഹൃതിക് റോഷന്‍ നായകനായി അഭിനയിച്ച ക്രിഷ് സീരിയസില്‍ മൂന്ന് സിനിമകളിറങ്ങിയിരുന്നു. ഇനി ക്രിഷ് 4 വരുന്നുണ്ടെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെയാണ് മറ്റൊരു സിനിമയെ കുറിച്ചുള്ള കാര്യങ്ങള്‍ പുറത്ത് വന്നത്. എന്നാല്‍ ഇത് ക്രിഷ് അവതാര്‍ സിനിമകളുമായി സാമ്യമുള്ള സിനിമയായിരിക്കുമെന്നാണ് പറയുന്നത്.

ബിഗ് ബജറ്റ് സിനിമ
വലിയ മുതല്‍ മുടക്കിലൊരു സിനിമ നിര്‍മ്മിക്കാനാണ് രോഹിതിന് ഇഷ്ടം. വിഎഫ്എക്‌സ്, സിജിഐ തുടങ്ങിയ സാങ്കേതിക വിദ്യകളുപയോഗിച്ച് ഹോളിവുഡിലെ സൂപ്പര്‍ ഹീറോ സിനിമകളെ പോലൊരു സിനിമ നിര്‍മ്മിക്കാനാണ് രോഹിത് തീരുമാനിച്ചിരിക്കുന്നതെന്നും പറയുന്നു.


Click it and Unblock the Notifications











