twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വീടിന് വാടക നല്‍കാന്‍ പണമില്ലായിരുന്നു, കുട്ടിക്കാലത്തെ ദുരനുഭവങ്ങളെ കുറിച്ച് ഹൃത്വിക് റോഷന്‍

    |

    ബോളിവുഡിൽ മാത്രമാല്ല തെന്നിന്ത്യയിലും കൈനിറയെ ആരാധകരുളള താരമാണ് ഹൃത്വിക് റോഷൻ. താരങ്ങൾക്കിടയിൽ പോലും ഹൃത്വികിന് കൈനിറയെ ആരാധകരുണ്ട്. ബോളിവുഡ് ചിത്രങ്ങൾ പോലെ സംഭവ ബഹുലമായ ജീവിത സാഹചര്യത്തിലൂടെയാണ് ഹൃത്വിക് ഇന്ന് കാണുന്ന നിലയിലേയ്ക്ക് ഉയരുന്നത്.

    Hrithik Roshan

    മരയ്ക്കാർ ഇനി എപ്പോൾ, മറുപടിയുമായി പ്രിയദർശൻ, ലോക്ക് ഡൗൺ കാലത്തെ ബോറടി മാറ്റാൻ ഒരു ഉപദേശവുംമരയ്ക്കാർ ഇനി എപ്പോൾ, മറുപടിയുമായി പ്രിയദർശൻ, ലോക്ക് ഡൗൺ കാലത്തെ ബോറടി മാറ്റാൻ ഒരു ഉപദേശവും

    വീടിന് വാടക നൽകാൻ ഇല്ലാത്തതു കൊണ്ട് കുട്ടിക്കാലം അമ്മയുടെ അച്ഛന്റേയും വീട്ടിലായിരുന്നുവെന്ന് ഹൃത്വിക് റോഷൻ . ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.. ഒന്‍പതു വയസുള്ളപ്പോള്‍ കുടുംബം സാമ്പത്തികമായി തകര്‍ന്നതിനെ കുറിച്ചും താരം തുറന്നു പറഞ്ഞു. "എനിക്ക് ഒന്‍പത് വയസ്സുള്ളപ്പോള്‍ കുടുംബം സാമ്പത്തികമായി തളര്‍ന്നു.

    ''നീ ആരാടി പുല്ലേ' എന്ന് ആര്യയോട്, വൈകാതെ അറിയുമെന്ന് ബിഗ് ബോസ് താരം, മുന്നറിയിപ്പ് വെറുതെയല്ല''നീ ആരാടി പുല്ലേ' എന്ന് ആര്യയോട്, വൈകാതെ അറിയുമെന്ന് ബിഗ് ബോസ് താരം, മുന്നറിയിപ്പ് വെറുതെയല്ല

    വളരെ ബുദ്ധിമുട്ടിയിരുന്നു. വാടക നല്‍കാന്‍ കഴിയാത്തതിനാല്‍ അമ്മ പിങ്കി എന്നെയും സഹോദരിയെയും പിതാവിന്റെ വീട്ടിലേക്ക് കൊണ്ടുപോയി. അച്ഛന്‍ രാകേഷ് റോഷന്‍ അമ്മയോടൊപ്പമാണ് താമസിച്ചിരുന്നത്...പിന്നെ ഞങ്ങള്‍ ചുമരുകളും നിലവും മാത്രമുള്ള മറ്റൊരു വീട്ടിലേക്ക് മാറി. ഗദ്ദാസ്, പായകള്‍ എന്നിവയില്‍ ഉറങ്ങി, പതുക്കെയാണ് ഫര്‍ണിച്ചറുകള്‍ വാങ്ങാന്‍ സാധിച്ചത്. നിര്‍മ്മാതാവും സംവിധായകനും നടനുമായ രാകേഷ് റോഷനാണ് ഹൃത്വിക്കിന്റെ പിതാവ്. പിങ്കി റോഷനാണ് മാതാവ്. സുനൈന എന്ന സഹോദരിയുമുണ്ട്.

    ഭർത്താവിന് വേണ്ടി മാസ്റ്റർ ഷെഫായി സൂപ്പർ താരം, തായ് വിഭവങ്ങളും കേക്കും, പരീക്ഷണം വിജയം...ഭർത്താവിന് വേണ്ടി മാസ്റ്റർ ഷെഫായി സൂപ്പർ താരം, തായ് വിഭവങ്ങളും കേക്കും, പരീക്ഷണം വിജയം...

    തമിഴ്നാട്ടിലെ പാഠപുസ്കത്തിൽ ഹൃത്വിക് റോഷന്റെ ജീവിതകഥ പഠന വിഷയമാക്കിയിട്ടുണ്ട്.ആത്മവിശ്വാസം എന്ന അധ്യായത്തിലാണ് താരത്തിന്റെ ജീവിതകഥ കൊടുത്തിരിക്കുന്നത്.സംസാരിക്കുമ്പോള്‍ ഇടറി പോയതിന്റെ പേരില്‍ സ്‌കൂളില്‍ നിന്ന് ഭീഷണി നേരിടേണ്ടി വന്നിരുന്നു. അന്ന് കരഞ്ഞ് കൊണ്ടായിരുന്നു വീട്ടിൽ എത്തിയത്. പിന്നീട് സ്പീച്ച് തെറാപ്പി ക്ലാസുകളില്‍ ചേര്‍ന്നു. സംസാര വൈകല്യം മറി കടക്കാന്‍ കണ്ണാടിയ്ക്ക് മുന്നില്‍ നിന്നും മണിക്കൂറുകളോളം വ്യത്യസ്ത വാക്കുകള്‍ സംസാരിക്കാൻ തുടങ്ങി.

    പാകിസ്താന് 45 കോടി രൂപയുടെ ധനസഹായം പ്രഖ്യാപിച്ചോ? സത്യം ഇങ്ങനെ, കിങ് ഖാന് വേണ്ടി കൈയടിച്ച് ഇന്ത്യപാകിസ്താന് 45 കോടി രൂപയുടെ ധനസഹായം പ്രഖ്യാപിച്ചോ? സത്യം ഇങ്ങനെ, കിങ് ഖാന് വേണ്ടി കൈയടിച്ച് ഇന്ത്യ

    തേരെ മേരെ ബീച്ച് മെന്‍ ഷോ യില്‍ നിന്നുമാണ് തനിക്കുണ്ടായിരുന്ന സംസാര വൈകല്യത്തെ കുറിച്ച് ഹൃത്വിക് ആദ്യമായി പറഞ്ഞത്. നിങ്ങള്‍ സംസാരിക്കാന്‍ തുടങ്ങുന്നത് വരെ എല്ലാം സാധാരണമാണെന്ന് തോന്നും. അപ്പോള്‍ നിങ്ങളുടെ ഹൃദയം മിടിക്കും. സംസാരിക്കാന്‍ കഴിയാത്തതിന്റെ വേദന നിങ്ങള്‍ക്ക് മനസിലാകില്ലെന്നും അന്ന് ഷോയിൽ ഹൃത്വിക് പറഞ്ഞിരുന്നു.

    English summary
    Hrithik Roshan talked about his hard childhood: ‘We couldn’t pay rent
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X