ഹൃത്വിക് റോഷന്‍ സിക്‌സ് പാക് ആക്കിയ കഥ, ജീവിതത്തിലെ വലിയൊരു യുദ്ധമായിരുന്നു അതെന്ന് താരം
സര്‍വ്വശക്തിയോടും കൂടി നടന്‍ ഹൃത്വിക് റോഷന്‍ ബോളിവുഡില്‍ വീണ്ടുമെത്തി. ചെറിയൊരു ഇടവേളയ്ക്ക് ശേഷമെത്തിയ ഹൃത്വിക്കിന്റെ രണ്ട് സിനിമകളും വിജയമായിരുന്നു. ഈ മാസം റിലീസിനെത്തിയ വാര്‍ തിയറ്ററുകളിലും ബോക്‌സോഫീസിലും ഗംഭീര പ്രകടനം നടത്തി കൊണ്ടിരിക്കുകയാണ്. സിനിമയുടെ പേര് സൂചിപ്പിക്കുന്നത് പോലെ ആക്ഷന്‍ രംഗങ്ങള്‍ക്ക് പ്രധാന്യമുള്ള ചിത്രമായിരുന്നു വാര്‍.
എന്നാല്‍ ജൂലൈയില്‍ റിലീസ് ചെയ്ത സൂപ്പര്‍ 30 എന്ന ചിത്രത്തില്‍ ആനന്ദ് കുമാര്‍ എന്ന അധ്യാപകനെയാണ് അവതരിപ്പിച്ചത്. ഈ സിനിമയില്‍ അഭിനയിക്കുന്നതിന് വേണ്ടി ഹൃത്വിക് റോഷന്‍ ശരീരഭാരം വര്‍ധിപ്പിച്ചിരുന്നു. 2018 ലായിരുന്നു ഈ സിനിമയുടെ ഷൂട്ടിംഗ് നടന്നത്. സൂപ്പര്‍ 30 ല്‍ നിന്നും വാറിലേക്ക് എത്തുമ്പോള്‍ ശരീരഭാരം നിയന്ത്രിക്കേണ്ട ആവശ്യം ഹൃത്വികിന് വന്നു.

എന്നാല്‍ അത് അത്ര എളുപ്പമായിരുന്നില്ലെന്ന് സൂചിപ്പിച്ചിരിക്കുകയാണ് ഹൃത്വികിപ്പോള്‍. രണ്ട് മാസത്തെ കഠിനാദ്ധ്വാനം കൊണ്ടാണ് സിക്‌സ് പാക്ക് ഹൃത്വിക് സ്വന്തമാക്കിയത്. തന്റെ ജീവിതത്തിലെ വലിയൊരു യുദ്ധമായിരുന്നു വാര്‍ സിനിമയുടെ പൂര്‍ത്തീകരണമെന്ന് താരം പറയുന്നു. സൂപ്പര്‍ 30 ന് ശേഷം ശരീരത്തില്‍ ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞ് കൂടിയിരുന്നു. എന്റെ ശരീരം അലസമായി മാറി.
വാര്‍ സിനിമയ്ക്കായി തയ്യാറെടുക്കാന്‍ എനിക്ക് രണ്ട് മാസത്തെ സമയം മാത്രമായിരുന്നു ഉണ്ടായിരുന്നത്. എന്റെ ശരീരം മാനസികമായി തയ്യാറെടുക്കാത്തത് കാരണം ആ സമയം ഒരിക്കലും മതിയാകുമായിരുന്നില്ല. അതിനിടെ തനിക്ക് പരിക്കും പറ്റി. താന്‍ കാരണം സിനിമ വൈകരുതെന്ന് മാത്രം കരുതി. ഇതോടെ 24 മണിക്കൂറും സിനിമയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ചു. പരിക്ക് പറ്റിയ കാലില്‍ ഐസ് വെച്ചാണ് അഭിനയിച്ചതെന്നും താരം പറയുന്നു. ഇത് വ്യക്തമാക്കുന്ന വീഡിയോ ആണ് ഇന്‍സ്റ്റാഗ്രാമിലൂടെ ഹൃത്വിക് പുറത്ത് വിട്ടിരിക്കുന്നത്.


Click it and Unblock the Notifications