പുലിമുരുകനില്‍ അഭിനയിക്കാന്‍ താല്‍പര്യമില്ലെന്ന് ഹൃത്വിക് റോഷന്‍? സത്യാവസ്ഥ വെളിപ്പെടുത്തി താരം..

മലയാളത്തില്‍ ആദ്യ നൂറ് കോടി സമ്മാനിച്ച സിനിമയാണ് പുലിമുരുകന്‍. മോഹന്‍ലാല്‍ നായകനായി അഭിനയിച്ച ചിത്രം 2016 ലായിരുന്നു തിയറ്ററുകളിലേക്ക് എത്തിയത്. പുലിമുരുകന്റെ ഹിന്ദി റീമേക്കില്‍ ഹൃത്വിക് റോഷന്‍ നായകനായി അഭിനയിക്കുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അത് മാത്രമല്ല താരം ആ ഓഫര്‍ നിരസിച്ചതായും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ സത്യവസ്ഥ അങ്ങനെയല്ലെന്നാണ് ഹൃത്വിക് റോഷന്‍ പറയുന്നത്.

pulimurukan

ബോളിവുഡിലെ ഹിറ്റ് മേക്കര്‍ സഞ്ജയ് ലീല ബന്‍സാലി സിനിമയിലഭിനയിക്കാനായി തന്നെ സമീപിച്ചെന്നും ഞാന്‍ ആ വേഷം വേണ്ടെന്ന് വെച്ചെന്നുമായിരുന്നു ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എന്നാല്‍ ഇത് അടിസ്ഥാന രഹിതമാണെന്നാണ് താരം പറയുന്നത്. തെറ്റായ മാധ്യമ പ്രവര്‍ത്തനം അല്ലെങ്കില്‍ അറിയാതെ പറ്രിയ അബദ്ധമായിരിക്കുമെന്നും പറഞ്ഞ് ഒരു വാര്‍ത്തയുടെ ലിങ്കും ട്വീറ്റ് ചെയ്തായിരുന്നു താരം ഇക്കാര്യം വ്യക്തമാക്കിയത്.

pulimurukan

മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത പുലിമുരുകന്‍ 2016 ഒക്ടോബര്‍ 7 നായിരുന്നു തിയറ്ററുകളിലേക്ക് എത്തിയത്. പുലിയെ സാഹസികമായി പിടിക്കുന്ന മുരുകനെ മുതിര്‍ന്നവരെക്കാള്‍ കൂടുതല്‍ കുട്ടികള്‍ക്കായിരുന്നു ഇഷ്ടപെട്ടത്. ബിഗ് ബജറ്റിലൊരുക്കിയ ചിത്രം ബിഗ് റിലീസായി തന്നെയായിരുന്നു എത്തിയത്. ഏറെ കാലം തിയറ്ററുകളില്‍ പ്രദര്‍ശനം നടത്തി മലയാളത്തിലെ എല്ലാ റെക്കോര്‍ഡുകളും മറികടന്നിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X