ദീപികാ പദുകോണിനൊപ്പം മഹാഭാരതയില്‍ ഹൃത്വിക്കും? കൃഷ്ണനായി സൂപ്പര്‍താരം വേഷമിടുന്നു
വാര്‍, സൂപ്പര്‍ 30 എന്നീ ചിത്രങ്ങളിലൂടെ ഇക്കൊല്ലം ബോളിവുഡില്‍ തിളങ്ങിയ താരങ്ങമാണ് ഹൃത്വിക്ക് റോഷന്‍. ചെറിയ ഒരിടവേളയ്ക്ക് ശേഷം ശക്തമായ തിരിച്ചുവരവാണ് നടന്‍ നടത്തിയത്. മാസ് ആക്ഷന്‍ ചിത്രമായ വാര്‍ ഇക്കൊല്ലം ബോളിവുഡിലെ എറ്റവും വലിയ വിജയ ചിത്രങ്ങളിലൊന്നായി മാറിയിരുന്നു. വാറിന് പിന്നാലെ ഹൃത്വിക്ക് റോഷന്റെ പുതിയൊരു സിനിമയെക്കുറിച്ചുളള റിപ്പോര്‍ട്ടുകള്‍ കൂടി പുറത്തിറങ്ങിയിരുന്നു.

അണിയറയില്‍ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രം മഹാഭാരതയില്‍ കൃഷ്ണനായി ഹൃത്വിക്ക് വേഷമിടുന്നു എന്ന റിപ്പോര്‍ട്ടുകളാണ് വന്നത്. ദീപികാ പദുകോണാണ് ബിഗ് ബഡ്ജറ്റ് ചിത്രത്തില്‍ ദ്രൗപതിയായി വേഷമിടുന്നത്. സിനിമയ്ക്ക് രണ്ടും മൂന്നും ഭാഗങ്ങളും ഉണ്ടാകുമെന്ന് അറിയുന്നു. ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ആദ്യ ഭാഗം 2012 ദീപാവലി റിലീസായിട്ടാകും പുറത്തിറങ്ങുക.
മധു മന്റേന ഒരുക്കുന്ന ചിത്രത്തില്‍ ദീപികാ പദുകോണും നിര്‍മ്മാണ പങ്കാളിയാണ്. മഹാഭാരതയ്ക്ക് മുന്‍പ് ദംഗല്‍ സംവിധായകന്‍ നിതേഷ് തിവാരി ഒരുക്കുന്ന രാമായണയില്‍ ഹൃത്വിക്കും ദ്വീപികയും പ്രധാന വേഷത്തില്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. രാമനായി ഹൃത്വിക്കും സീതയായി ദീപികയും എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നത്.


Click it and Unblock the Notifications