ലോകത്തിലെ ഏറ്റവും സുന്ദരനായ നടന്‍ ഹൃത്വിക് റോഷന്‍! താരത്തിന് മുന്നില്‍ ഹോളിവുഡ് നടന്മാരൊക്കെ എന്ത്!

ബോളിവുഡിലെ വമ്പന്‍ താരങ്ങളെല്ലാം വലിയ ഉയരങ്ങള്‍ കീഴടക്കിയവരാണ്. കുറഞ്ഞത് ഇറങ്ങുന്ന സിനിമകളെല്ലാം ബോക്‌സോഫീസില്‍ കോടികള്‍ വാരിക്കൂട്ടുന്നവയാണ്. സിനിമകളുടെ പേരില്‍ താരയുദ്ധങ്ങളും ഇടയ്ക്ക് കാണാന്‍ കഴിയും. ഷാരുഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, ആമിര്‍ ഖാന്‍ എന്നിങ്ങനെ കിംഗ് ഖാന്മാരെല്ലാം സിനിമകള്‍ കൊണ്ട് അത്ഭുതം സൃഷ്ടിച്ച് കൊണ്ടിരിക്കുകയാണ്.

ഹൃത്വിക് റോഷന്റെ കാര്യമെടുക്കുകയാണെങ്കില്‍ സിനിമ മാത്രമല്ല സൗന്ദര്യം കൊണ്ടും ഞെട്ടിച്ചിരിക്കുകയാണ്. ഹൃത്വിക് റോഷന്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് മാത്രമല്ല ഹോളിവുഡ് താരങ്ങള്‍ക്കും വെല്ലുവിളി ഉയര്‍ത്തിയ ഒരു വാര്‍ത്ത പുറത്ത് വന്നിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും സൗന്ദര്യമുള്ള സിനിമ നടന്‍ എന്ന അംഗീകാരമാണ് ഹൃത്വിക് റോഷന്‍ സ്വന്തമാക്കിയിരിക്കുന്നത്..

 ഏറ്റവും സൗന്ദര്യമുള്ള സിനിമ നടന്‍

ഏറ്റവും സൗന്ദര്യമുള്ള സിനിമ നടന്‍

വേള്‍ഡ് ടോപ്പ് മോസ്റ്റ് ഡോട്ട് കോം എന്ന അന്താരാഷ്ട്ര വെബ്‌സൈറ്റ് ആയിരുന്നു വോട്ടെടുപ്പ് നടത്തിയത്. അതില്‍ ലോകത്തിലെ ഏറ്റവും സൗന്ദര്യമുള്ള സിനിമ നടന്‍ എന്ന ലേബല്‍ ഹൃത്വിക് റോഷന്‍ കരസ്ഥമാക്കിയിരിക്കുകയാണ് റോബര്‍ട്ട് പാറ്റിന്‍സണ്‍, ടോം ഹിഡില്‍റ്റണ്‍, ഹെന്റി കാവില്‍, നോഹ മില്‍സ്, ഇവാന്‍സ് തുടങ്ങി ഹോളിവുഡിലെ പ്രമുഖ താരങ്ങളെ പിന്നിലാക്കി കൊണ്ടായിരുന്നു സുന്ദരനായ നടന്മാര്‍ക്കുള്ള പട്ടികയില്‍ ഹൃത്വിക് ഒന്നാം സ്ഥാനത്തെത്തിയത്..

 മൂന്നാം സ്ഥാനം

മൂന്നാം സ്ഥാനം

2016 ല്‍ ലോകത്തിലെ ഏറ്റവും സുന്ദരനായ പുരുഷനെ കണ്ടെത്താന്‍ ഇതേ മത്സരം നടന്നപ്പോള്‍ ഹൃത്വികിന് മൂന്നാം സ്ഥാനമായിരുന്നു ലഭിച്ചിരുന്നത്. ആ വര്‍ഷം ഹോളിവുഡ് താരം ബ്രാഡ് പിറ്റ്, ഇറാഖിലെ പ്രമുഖ മോഡല്‍ ഒമര്‍ ബൊര്ഖാന്‍ അല്‍ഗാല എന്നിവരായിരുന്നു പിന്നിലാക്കിയത്. ഇത് മാത്രമല്ല സൗന്ദര്യത്തിന്റെ പേരില്‍ നേരത്തെയും ഹൃത്വികിനെ തേടി അംഗീകാരങ്ങള്‍ എത്തിയിരുന്നു. 2011-2012 ല്‍ ലോകത്തിലെ ഏറ്റവും സെക്‌സിയായ പുരുഷനായി ഹൃത്വികിനെ തിരഞ്ഞെടുത്തിരുന്നു.

 ഹൃത്വികിന്റെ സിനിമാ ജീവിതം

ഹൃത്വികിന്റെ സിനിമാ ജീവിതം

1974 ജനുവരി പത്തിന് ജനിച്ച ഹൃത്വിക് റോഷന്‍ അടുത്ത ആഴ്ച തന്റെ 44-ാം പിറന്നാള്‍ ആഘോഷിക്കുകയാണ്. താരകുടുംബത്തില്‍ ജനിച്ച ഹൃത്വിക് 1986 ലായിരുന്നു സിനിമയിലേക്ക് എത്തുന്നത്. ബാലതാരമായി സിനിമയില്‍ അഭിനയിച്ചിരുന്നെങ്കിലും 'കഹോ ന പ്യാര്‍ ഹേ' എന്ന ചിത്രത്തിലൂടെയായിരുന്നു നായകനായി അരങ്ങേറ്റം നടത്തിയത്. ഈ സിനിമയിലെ പ്രകടനത്തിന് മികച്ച നടനും പുതുമുഖ നടനുള്ള ഫിലിം ഫെയര്‍ അവാര്‍ഡും ലഭിച്ചിരുന്നു.

 ഹിറ്റ് സിനിമകള്‍

ഹിറ്റ് സിനിമകള്‍

നായകനായി അരങ്ങേറ്റം നടത്തിയ ആദ്യ സിനിമയില്‍ തന്നെ മിന്നുന്ന പ്രകടനം കാഴ്ച വെച്ച ഹൃത്വിക് റോഷന് പിന്നീട് തിരിഞ്ഞ് നില്‍ക്കേണ്ടി വന്നിട്ടില്ല. ഹൃത്വികിന്റേതായി തിയറ്ററുകളിലേക്ക് എത്തിയ സിനിമകളെല്ലാം തന്നെ സൂപ്പര്‍ ഹിറ്റുകളായിരുന്നു. കോയി മില്‍ ഗയ, ക്രിഷ്, ധൂം തുടങ്ങിയ സിനിമകളായിരുന്നു ഹൃത്വിക് റോഷന്റെ കരിയറില്‍ പൊന്‍തൂവല്‍ ചാര്‍ത്തിയത്. ഈ സിനിമകളിലെ പ്രകടനമായിരുന്നു ഹൃത്വിക് റോഷനെ ബോളിവുഡിലെ മുന്‍നിര നായകനാക്കിയത്.

 മാതൃകയായ കുടുംബം

മാതൃകയായ കുടുംബം

സിനിമയിലെ ദാമ്പത്യ ബന്ധങ്ങള്‍ക്ക് പലപ്പോഴും ആയൂസ് കുറവയാരിക്കും. പാതി വഴിയില്‍ നിന്നും ബന്ധം ഉപേക്ഷിച്ച് പോവുകയും ചെയ്തിരുന്നു. അക്കാര്യത്തില്‍ ഹൃത്വികും ഭാര്യയായിരുന്ന സുസന്നെയും എല്ലാവര്‍ക്കും മാതൃകയാണ്. 2000 ലാണ് ബാല്യകാല സുഹൃത്തുക്കളായിരുന്ന ഹൃത്വികും സൂസൈന്ന ഖാനും വിവാഹിതരായത്. വര്‍ഷങ്ങളോളം നീണ്ട ആ ബന്ധം 2014 ലായിരുന്നു അവസാനിച്ചത്. വിവാഹബന്ധം അവസാനിപ്പിച്ചെങ്കിലും ഞങ്ങള്‍ എപ്പോഴും നല്ല സുഹൃത്തുക്കളായിരിക്കുമെന്ന് ഇരുവരും തുറന്ന് പറഞ്ഞിരുന്നു. മക്കളുടെ പിറന്നാളും അവധിക്കാലം ആഘോഷിക്കാനും തുടങ്ങി പൊതുപരിപാടികളിലും കുടുംബത്തിലെ പാര്‍ട്ടികള്‍ക്കും ഹൃത്വിക് സൂസൈന്നയ്‌ക്കൊപ്പം എത്തിയതോടെ ഇരുവരും വീണ്ടും വിവാഹം കഴിക്കാന്‍ പോവുന്നതായി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഹൃത്വികുമായി വീണ്ടും വിവാഹം കഴിക്കുന്നു എന്ന ഗോസിപ്പുകള്‍ മുന്‍പ് സൂസൈന്ന നിഷേധിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X