തിരിച്ചു വരവ് ഇത്രയും കഠിമാകുമെന്ന് അറിഞ്ഞില്ല!! ഹൃത്വിക് റോഷന്റെ വര്‍ക്ക് ഔട്ട് വീഡിയോ പുറത്ത്
ബോളിവുഡ് താരങ്ങളെല്ലാം തങ്ങളുടെ ഹിറ്റ്നെസിന്റെ കാര്യത്തിൽ അൽപ ശ്രദ്ധാലുക്കളാണ്. ശരീരം സൗന്ദര്യം സൂക്ഷിക്കുന്ന കാര്യത്തിൽ നടൻ ഹൃത്വക്ക് റോഷനെ കഴിഞ്ഞേ ബാക്കി ആരുമുളളൂ. ഹിറ്റ്നസിന്റെ കാര്യത്തിൽ ആരാധകർക്ക് മാത്രമല്ല സിനിമ ലോകത്തിലെ പലർക്കും ഹൃത്വിക് ഒരു മാതൃക കൂടിയാണ്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് താരത്തിന്റെ ഇൻസ്റ്റഗ്രാം വീഡിയോയാണ്. ഏറെ പണിപ്പെട്ട് ജിമ്മിൽ വർക്കൗട്ട് ചെയ്യുന്നതിന്റെ വീഡിയോയാണ് താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. ഏറെ നാളുകൾക്ക് ശേഷമാണ് ജിമ്മിൽ തിരിച്ചെത്തിയപ്പോൾ അതൊരു വെല്ലുവിളിയാകുമെന്ന് കരുതിയില്ലെന്ന കുറിപ്പോടെയാണ് താരം വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
താരത്തിന്റെ അദ്ധ്വാന ഫലം എത്രത്തോളമാണെന്ന് ഇൻസ്റ്റഗ്രാം വീഡിയോയിലൂടെ വ്യക്തമാണ്. ഗണിത ശാസ്ത്രഞ്ജനായ ആനന്ദ് കുമാറിന്റെ ജീവിതകഥയെ ആസ്പദമാക്കി പുറത്തിറങ്ങുന്ന സൂപ്പർ 30 ഹൃത്വിക്കിന്റെ ഏറ്റവും പുതിയ ചിത്രം. അനുരാഗ് കശ്യപും വികാസ് ബാലുവും ചേർന്നാണ് സൂപ്പർ 30 ഒരുക്കുന്നത്. ജൂലൈ 26 നാണ് ചിത്രം പുറത്തെത്തുന്നത്.


Click it and Unblock the Notifications