ഹൃത്വിക് റോഷനും ഭാര്യയും വേര്‍പിരിഞ്ഞു
ബോളിവുഡില്‍ ഏറ്റവും സന്തോഷകരമായ കുടുംബമെന്ന് അറിയപ്പെട്ടിരുന്ന ഹൃത്വിക് റോഷനും ഭാര്യ സൂസൈനും വിവാഹമോചിതരായി. പതിമൂന്ന് വര്‍ഷം നീണ്ടു നിന്ന ദാമ്പത്യം തങ്ങള്‍ അവസാനിപ്പിക്കുകയാണെന്ന് ഹൃത്വിക് റോഷന്‍ തന്നെയാണ് മാധ്യമങ്ങളെ അറിയിച്ചത്.
സൂസൈന്‍ മാറി ജീവിക്കാന്‍ ആഗ്രഹിക്കുന്നതിനാല്‍ 17 വര്‍ഷം നീണ്ടുനിന്ന ബന്ധം വേര്‍പിരിയാന്‍ ഞങ്ങല്‍ തീരുമാനിച്ചു. ഇത് ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രതിസന്ധി നേരിടുന്ന കാലമാണെന്നും മാധ്യമങ്ങളുടെയും ആരാധകരുടെയും പിന്തുണ ഞാന്‍ പ്രതീക്ഷിക്കുന്നെന്നും ഹൃത്വിക് റോഷന്‍ മാധ്യമങ്ങള്‍ക്ക് കൈമാറിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു.

വിവാഹം എന്ന വ്യവസ്ഥയോട് എപ്പോഴും ബഹുമാനമാണ്. അതിനെകുറിച്ച് തെറ്റായ ഒരു സന്ദേശം ആരാധകര്‍ക്ക് നല്‍കാന്‍ ആഗ്രഹിക്കുന്നില്ല. തന്റെ ചികിത്സ പുരോഗമിക്കുകയാണെന്ന് അറിയിച്ച ഹൃത്വിക് ആരോഗ്യത്തിന് വേണ്ടി പ്രാര്‍ത്ഥിച്ച ആരാധകര്‍ക്ക് നന്ദി പറഞ്ഞുകൊണ്ടാണ് വാര്‍ത്താകുറിപ്പ് അവസാനിപ്പിച്ചത്.
മാസങ്ങള്‍ക്ക് മുന്നെ ഇരുവരും വേര്‍പിരിയുന്നതായ വാര്‍ത്തകള്‍ വന്നിരുന്നു. ഹൃത്വിക്കിന്റെ പുതിയ ചിത്രമായ ക്രിഷ് ത്രിയുടെ പ്രമോഷന്‍ ചടങ്ങില്‍ സൂസൈന്റെ അസാന്നിധ്യം വാര്‍ത്തകള്‍ക്ക് കൂടുതല്‍ വിശ്വാസ്യത പകര്‍ന്നു.
നീണ്ട നാലു വര്‍ഷത്തെ പ്രണയത്തിന് ശേഷം രണ്ടായിരത്തിലാണ് ഹൃത്വിക്കിന്റെയും സൂസൈന്റെയും വിവാഹം കഴിഞ്ഞത്. ഏഴ് വയസ്സുകാരനായ ഹൃഹാനും അഞ്ച് വയസ്സുകാരനായ ഹൃദാനുമാണ് ദമ്പതികളുടെ മക്കള്‍.


Click it and Unblock the Notifications











