»   » ലോകത്തിലെ ഏറ്റവും ഭാരം കൂടിയ യുവതിയുടെ ആഗ്രഹം സഫലികരിക്കാന്‍ തയ്യാറായി ഹൃത്വിക് റോഷന്‍

ലോകത്തിലെ ഏറ്റവും ഭാരം കൂടിയ യുവതിയുടെ ആഗ്രഹം സഫലികരിക്കാന്‍ തയ്യാറായി ഹൃത്വിക് റോഷന്‍

Posted By: Ambili
Subscribe to Filmibeat Malayalam

ഇമാന്‍ അഹമ്മദ് എന്ന ഈജിപ്തിന്‍ യുവതിയെ ഇപ്പോള്‍ ഇന്ത്യയില്‍ എല്ലാവരും തന്നെ അറിയും. ഇമാന്‍ പ്രസിദ്ധപ്പെട്ടത് ശരീരഭാരം കൂടുതല്‍ ഉള്ള യുവതി എന്ന പേരിലായിരുന്നു.

എന്നാല്‍ മുംബൈയില്‍ ചികിത്സയില്‍ തുടരുന്ന ഇമാന്‍ തന്റെ ഒരു ആഗ്രഹം കൂടി അറിയിച്ചിരിക്കുകയാണ്. ഹൃത്വികിന്റെ കൂടെ ഡാന്‍സ് കളിക്കണമെന്നതായിരുന്നു ഇമാന്റെ ആഗ്രഹം. ഇതറിഞ്ഞ ഹൃത്വിക്കിന്റെ മറുപടി എല്ലാവരെയും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്.

ഇമാന്റെ ആഗ്രഹം

തന്റെ ഭാരം കുറഞ്ഞു താന്‍ എഴുന്നേറ്റ് നിന്നു കഴിയുമ്പോള്‍ തനിക്ക് ഹൃത്വിക്ക് റോഷന്റെ കൂടെ ഡാന്‍സ് കളിക്കണെന്നാണ് ഇമാന്‍ തന്റെ ആഗ്രഹം പറഞ്ഞത്.

ഹൃത്വിക്കിന്റെ മറുപടി

ഇമാന്റെ ഈ ആഗ്രഹം അറിഞ്ഞ ഹൃത്വിക് തനിക്കും ഇമാന്റെ കൂടെ തനിക്കും ഡാന്‍സ് കളിക്കാന്‍ ആഗ്രഹമുണ്ടെന്ന് അറിയിച്ചിരിക്കുകയാണ്.

സഹായവുമായി ഹൃത്വിക് റോഷന്റെ മാതാവ്

ഇമാന്റെ ചികിത്സക്കായി ഒരു കോടി രൂപ വേണമായിരുന്നു. തുടര്‍ന്ന് ഇമാന്റെ ദുരവസ്ഥ കേട്ടറിഞ്ഞ് ഹൃത്വിക് റോഷന്റെ മാതാവ് പിങ്കി റോഷന്‍ പത്ത് ലക്ഷം രൂപ ഇമാന്റെ ചികിത്സക്കായി നല്‍കിയിരുന്നു.

മുംബൈയിലെ ചികിത്സ

ലോകത്തിലെ തന്നെ ഏറ്റവും കൂടുതല്‍ ശരീരഭാരമുള്ള സ്ത്രീയാണ് ഇമാന്‍. മുംബൈയിലെ ആശുപത്രിയില്‍ ഫെബ്രുവരിയില്‍ ഒരു ശാസ്ത്രക്രിയ ചെയ്തിരുന്നു. അടുത്ത ആറുമാസത്തിനുള്ളില്‍ ഇമാന്റെ 200 കിലോ കുറക്കാനുള്ള തയ്യാറെടുപ്പിലാണ് ഡോക്ടര്‍മാര്‍.

English summary
You would love Hrithik Roshan even more, after reading this article. Here's what the actor is doing for 500 Kg Egyptian Woman Eman!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam