ഹൃതിക്കില്ലാതെ പറ്റില്ലെന്ന് പറഞ്ഞ ഭാര്യ; ഇന്ന് നടന്റെ കാമുകിക്കൊപ്പം; സൂസൻ ഖാന്റെ പോസ്റ്റ് വൈറൽ

ബോളിവുഡിലെ മുൻനിര താരമായ ഹൃതിക് റോഷന്റെ വ്യക്തി ജീവിതം മിക്കപ്പോഴും ചർച്ചയായിട്ടുണ്ട്. പ്രണയ വിവാഹം, വേർപിരിയൽ, പിന്നീട് നടനുണ്ടായ പ്രണയങ്ങൾ എന്നിവയെല്ലാം ബോളിവുഡിൽ സജീവ ചർച്ചാ വിഷയമായി. സൂസൻ ഖാൻ എന്നാണ് ഹൃതികിന്റെ മുൻ ഭാര്യയുടെ പേര്. സൂസനും ഹൃതിക്കും വേർപിരിയുമെന്ന് ആരാധകർ കരുതിയിരുന്നില്ല. അത്രത്തോളം സ്നേഹ​ത്തോ‌ടെയാണ് രണ്ട് പേരെയും പൊതുവേദികളിൽ കണ്ടിട്ടുള്ളത്. 2000 ലാണ് ഹൃതിക് റോഷനും സൂസൻ ഖാനും വിവാഹിതരാകുന്നത്. മുസ്ലിം മതസ്ഥയാണ് സൂസൻ ഖാൻ.

ഹൃതിക് ഹിന്ദുവും. രണ്ട് മതസ്ഥരാണെന്നത് ഒരിക്കലും ഇവരുടെ ബന്ധത്തെ ബാധിച്ചില്ല. ഹ്രെഹാൻ, ഹൃദാൻ എന്നിവരാണ് സൂസനും ഹൃതിക്കിനും പിറന്ന മക്കൾ. വിവാഹ ജീവിതം മുന്നോട്ട് പോകവെ പല ​ഗോസിപ്പുകളും ഹൃതിക്കിനെക്കുറിച്ച് വന്നു. നടൻ കരീന കപൂറുമായി അടുക്കുന്നെന്ന ​ഗോസിപ്പ് വന്നത് സൂസനുമായുള്ള വിവാഹ ജീവിതത്തിന്റെ തുടക്ക നാളുകളിലാണ്. റിപ്പോർട്ടുകൾ പ്രകാരം ഈ ​ഗോസിപ്പ് ഹൃതികിന്റെ കുടുംബം ​ഗൗരവമായെടുത്തു. കരീനയും ഹൃതിക്കും പിന്നീ‌ട് ഒരുമിച്ച് അഭിനയിക്കുന്നതും നിർത്തി.

Hrithik Roshan

വിവാഹ ജീവിതം വർഷങ്ങൾ താണ്ടി മുന്നോട്ട് പോകവെ ഇവർക്കിടയിൽ അസ്വാരസ്യങ്ങൾ ഉടലെടുത്തു. ഒരുമിപ്പിക്കാൻ കുടുംബം ശ്രമിച്ചെങ്കിലും ഒത്ത് പോകാൻ പറ്റില്ലെന്ന് മനസിലാക്കിയ ഹൃതിക്കും സൂസൻ ഖാനും രണ്ട് വഴിക്ക് പിരിഞ്ഞു. ആരോപണ പ്രത്യാരോപണങ്ങൾക്കൊന്നും ഇവർ നിന്നില്ല. രമ്യമായി പിരിഞ്ഞ ഇവർ മക്കളുടെ കാര്യങ്ങളിൽ ചുമതലകൾ തുല്യമായി പങ്കി‌ടുന്നു.

വിവാഹമോചനം കഴിഞ്ഞ് കുറച്ച് വർഷങ്ങൾക്ക് ശേഷമാണ് ഹൃതിക്കിന്റെ ജീവിതത്തിലേക്ക് നടിയും ​ഗായികയുമായ സബ അസദ് കടന്ന് വരുന്നത്. പ്രണയത്തിലാണെന്ന കാര്യം ഇരുവരും മറച്ച് വെച്ചില്ല. പൊതുവേദികളിൽ‌ ഇവർ ഒരുമിച്ചാണ് എത്താറ്. സൂസനുമായി സബയ്ക്ക് സൗഹൃദമുണ്ട്.
പറ്റസബയ്ക്കൊപ്പം നിൽക്കുന്ന ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് സൂസൻ ഖാനിപ്പോൾ.

Hrithik Roshan

സൂസന്റെ പാർട്ടിക്ക് സബയെത്തിയപ്പോൾ പകർത്തിയ ചിത്രമാണിത്. സബയുടെ സ്നേഹത്തിന് നന്ദിയെന്ന് സൂസൻ ഫോട്ടോയ്ക്കൊപ്പം കുറിച്ചിട്ടുണ്ട്. മുൻ ഭർത്താവിന്റെ കാമുകിയുമായുള്ള സൂസന്റെ സൗഹൃദം പലർക്കും കൗതുകമായിട്ടുണ്ട്. ഹൃതിക്കിനെ അത്രമാത്രം ഇഷ്ടപ്പെട്ടിരുന്ന ഭാര്യയായിരുന്നു സൂസൻ. ഒരിക്കൽ ഇതേക്കുറിച്ച് സൂസൻ തുറന്ന് സംസാരിച്ചിട്ടുമുണ്ട്.

എന്ത് കാരണം കാെണ്ടായാലും ഹൃതിക് ഒപ്പമില്ലാത്തത് തനിക്ക് ആലോചിക്കാൻ പോലും പറ്റില്ലെന്നും അത്രമാത്രം താൻ ഹൃതികുമായി സ്നേഹത്തിലാണെന്നുമാണ് സൂസൻ ഖാൻ ഒരിക്കൽ പറഞ്ഞത്. എന്നാൽ വർഷങ്ങൾക്കിപ്പുറം കാര്യങ്ങൾ മാറി മറിഞ്ഞു. വിവാഹമോചനത്തിന് പിന്നാവെ ഇതേക്കുറിച്ച് പല ​ഗോസിപ്പുകളും വന്നിരുന്നു. നടി കങ്കണ റണൗത്തുമായുള്ള രഹസ്യ ബന്ധമാണ് പ്രശ്നങ്ങൾക്ക് കാരണമായതെന്നായിരുന്നു ഒരു റിപ്പോർട്ട്.

ഹൃതിക്കുമായി തനിക്ക് ബന്ധമുണ്ടായിരുന്നെന്ന് കങ്കണ സൂചന നൽകുകയും ചെയ്തു. എന്നാൽ കങ്കണയുമായി തനിക്ക് ഒരു ബന്ധവും ഇല്ലെന്ന് ഹൃതിക് പറഞ്ഞു. നടിക്കെതിരെ ഹൃതിക് പരാതി നൽകിയ സാഹചര്യം വരെയുണ്ടായി. ഏറെ നാളുകൾ‌ക്ക് ശേഷമാണ് ഈ വിവാദം അവസാനിച്ചത്. കങ്കണ ആരോപണങ്ങൾ ഉന്നയിച്ചപ്പോഴും ഹൃതിക്കിനെ പിന്തുണച്ച് കൊണ്ടാണ് സൂസൻ ഖാൻ സംസാരിച്ചത്.

Read more about: hrithik roshan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X