തെറ്റായ ബന്ധമാണ് പ്രശ്‌നം! ഹൃത്വിക് റോഷനുമായി വേര്‍പിരിയാനുണ്ടായ കാരണത്തെ കുറിച്ച് ആദ്യ ഭാര്യ

നടനും നര്‍ത്തകനുമായ ഹൃത്വിക് റോഷനിപ്പോള്‍ ഗായിക സബ ആസാദിനെ പങ്കാളിയായി കൂട്ടിയിരിക്കുകയാണ്. ആദ്യഭാര്യ സുസന്നെ ഖാനുമായിട്ടുള്ള ദാമ്പത്യം അവസാനിപ്പിച്ചതിന് ശേഷമാണ് ഹൃത്വിക് സബയുമായിട്ടുള്ള റിലേഷനിലേക്ക് കടക്കുന്നത്. എന്നിരുന്നാലും ആദ്യ ഭാര്യയുമായി ഇപ്പോഴും നല്ല സൗഹൃദം കാത്തുസൂക്ഷിക്കുന്നുണ്ടെന്നുള്ളതാണ് ശ്രദ്ധേയമായ കാര്യം.

വിവാഹബന്ധം വേര്‍പ്പെടുത്തിയതിന് ശേഷം ഇരുവരും ഒരുമിച്ച് കൂടുന്നത് പതിവാണ്. അതേ സമയം ഇന്നും താരദമ്പതിമാര്‍ വേര്‍പിരിഞ്ഞതിന്റെ യഥാര്‍ഥ കാരണമെന്താണെന്ന് അധികമാര്‍ക്കും അറിയില്ല. മുന്‍പൊരിക്കല്‍ സുസന്നെ അതിനൊരു കാരണം പറഞ്ഞിരുന്നു. അന്ന് താരപത്‌നി പറഞ്ഞ കാര്യങ്ങള്‍ വീണ്ടും വൈറലാവുകയാണിപ്പോള്‍.

hritik-sussanne

ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും സുന്ദരനായ നടന്മാരില്‍ ഒരാളായി വിശേഷിപ്പിക്കപ്പെടുന്ന ഹൃത്വിക് റോഷന്‍ തന്റെ ആരാധികമാരെ നിരാശപ്പെടുത്തി കൊണ്ടാണ് വിവാഹിതനാവുന്നത്. ഏറെ കാലത്തെ പ്രണയത്തിനൊടുവില്‍ 2000 ഡിസംബര്‍ 20-നായിരുന്നു ഹൃത്വിക് സുസന്നെയെ വിവാഹം കഴിച്ചത്. പതിനാല് വര്‍ഷത്തോളം നീണ്ട ദാമ്പത്യത്തിന് ശേഷം 2014 ലാണ് താരങ്ങള്‍ വേര്‍പിരിയുന്നത്.

ഹൃത്വികിന്റെ പേരില്‍ ഉയര്‍ന്ന് വന്ന ഗോസിപ്പുകളും ആരോപണങ്ങളും കാരണമാണ് താരങ്ങള്‍ വിവാഹ ജീവിതം അവസാനിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഹൃത്വിക് റോഷനുമായുള്ള വിവാഹമോചനം കഴിഞ്ഞ് രണ്ട് വര്‍ഷത്തിന് ശേഷം, 2016 ല്‍ ഫെമിനയുമായുള്ള ഒരു സംഭാഷണത്തില്‍ സുസൈന്‍ ഖാന്‍ അതിനെക്കുറിച്ച് സംസാരിച്ചിരുന്നു.

'സുസൈന്നയുടെയും ഹൃത്വികിന്റെയും വിവാഹമോചനത്തിന് പിന്നിലെ യഥാര്‍ഥ കാരണം എന്തായിരുന്നു' എന്ന പലരും ചോദിക്കുന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു നടി. ഹൃത്വികുമായുള്ള വിവാഹത്തെ 'തെറ്റായ ബന്ധം' എന്ന് മുദ്രകുത്തുകയാണ് സൂസന്നെ യെത്തത്. അത്തരമൊരു ബന്ധത്തിന്റെ ഭാഗമാകാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും താരം വ്യക്തമാക്കി.

hritik-sussanne

ബന്ധം വേര്‍പ്പെടുത്തിയതിന് ശേഷം ശത്രുക്കളെ പോലെ ജീവിക്കുകയല്ലെന്നും താനും ഹൃത്വിക്കും നല്ല സുഹൃത്തുക്കളാണെന്നും സൂസന്നെ കൂട്ടിച്ചേര്‍ത്തു. തങ്ങള്‍ ഇരുവരും എല്ലാ കാര്യങ്ങളും തുറന്നു പറയാറുണ്ട്. എന്നോട് ആകര്‍ഷണം തോന്നി വരുന്നവരെ കുറിച്ച് ഞാനും നേരെ മറിച്ച് അദ്ദേഹവും വീട്ടില്‍ സംസാരിക്കുമായിരുന്നു. അങ്ങനെയുള്ള സംസാരം തങ്ങള്‍ക്ക് ഏറെ ഇഷ്ടമാണെന്ന് വ്യക്തമാക്കിയ സുസന്നെ ഹൃത്വിക്കിന് ഹുമാനം നല്‍കുകയും അദ്ദേഹത്തിന്റെ ഇഷ്ടത്തിന് ജീവിക്കാനുള്ള അവസരം കൊടുക്കുകയുമായിരുന്നു.

നിലവില്‍ ഹൃത്വിക് സബ ആസാദുമായി പ്രണയത്തിലായത് പോലെ സൂസന്നെയും മറ്റൊരു റിലേഷനിലാണ്. നടന്‍ അലി ഗോണിയുടെ സഹോദരന്‍ അര്‍സ്ലന്‍ ഗോണിയുമായിട്ടാണ് സൂസന്നെ പ്രണയത്തിലായത്. ഇരുവരും പങ്കാളികളുടെ കൂടെ ലിവിംഗ് റിലേഷനായി ജീവിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്തിടെ അര്‍സ്ലന് ജന്മദിനാശംസകള്‍ അറിയിച്ച് ഹൃത്വിക് വന്നതും ശ്രദ്ധേയമായിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X