'റോക്കറ്റ് ബോയ്‌സ്' കണ്ട ശേഷം കാമുകിയെ പ്രശംസിച്ച് ഹൃത്വിക്
ബ്രിട്ടീഷ് ഇന്ത്യയും, അതിനു ശേഷമുള്ള സ്വതന്ത്ര ഇന്ത്യയും എങ്ങനെയായിരുന്നെന്ന് വിവിധ സിനിമകളിലൂടെ നമ്മൾ കണ്ടിട്ടുള്ളതാണ്, എന്നാൽ ഭാരതത്തിൻ്റെ മഹാന്മാരായ ശാസ്ത്രജ്ഞന്മാരുടെ വീക്ഷണകോണുകളിൽ നിന്നും ഇതേ കാലഘട്ടത്തെ പുനരാവിഷ്ക്കരിക്കുന്ന സീരീസാണ് റോക്കറ്റ് ബോയ്സ്.
സോണി ലിവിൽ പുറത്തിറങ്ങി വെബ് സീരിസിന് പ്രേക്ഷകരുടെ ഇടയിൽ വലിയ തോതിലുള്ള സ്വീകാര്യതയാണ് ലഭിച്ചത്. ഇപ്പോഴിതാ വെബ് സീരിസിനെ പ്രശംസിച്ച് ബോളിവുഡിന്റെ സൂപ്പർതാരം ഹൃത്വിക് റോഷൻ രംഗത്ത് വന്നിരിക്കുകയാണ്.

ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് അദ്ദേഹം റോക്കറ്റ് ബോയ്‌സിന്റെ അഭിനേതാക്കളെ അഭിനന്ദിച്ചത്. ഷോയിൽ നിന്നുള്ള ഒരു സ്റ്റിൽ പങ്കുവെച്ച് താരം എഴുതി, "സീരീസ് വീണ്ടും വീണ്ടും കണ്ടു ! ഇതിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കാൻ കഴിഞ്ഞു. അത്ഭുതകരമായ വെബ് സീരീസ്. കാണുന്ന ഓരോ ഇന്ത്യക്കാരനും അഭിമാനമാണ് ഇത് ഞങ്ങളിൽ ഒരാൾ ഇന്ത്യയിൽ നിർമ്മിച്ചതാണ് എന്നോർത്ത് "
ഫെബ്രുവരി 4 -മുതൽ സോണി ലിവിലൂടെ സ്ട്രീമിംഗ് ആരംഭിച്ച വെബ് സീരീസ് ആണ് 'റോക്കറ്റ് ബോയ്സ്'. മികച്ച കണ്ടൻ്റുകൾ വിതരണം ചെയ്യുന്നതിൽ മുൻപന്തിയിൽ നിൽക്കുന്ന പ്ലാറ്റ്ഫോമായ സോണി ലിവ് റോക്കറ്റ് ബോയിസിന്റെ കാര്യത്തിലും പ്രേക്ഷകരെ നിരാശരാക്കുന്നില്ല.
ഇന്ത്യൻ ആണവ ശാസ്ത്രത്തിൻ്റെ പിതാവായ ഹോമി ജഹാംഗീർ ഭാഭാ, ഇന്ത്യൻ ബഹിരാകാശ പദ്ധതിയുടെ പിതാവായ വിക്രം സാരാഭായി എന്നിവരുടെ ജീവചരിത്രത്തിലൂടെ ഭാരതത്തിൻ്റെ ശാസ്ത്രമുന്നേറ്റമാണ് സീരീസിൽ ദൃശ്യാവിഷ്ക്കരിച്ചിരിക്കുന്നത്.
മറ്റൊരു ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ, താരം പരമ്പരയിലെ അഭിനയതക്കളെയും സംവിധായകനെയും പ്രശംസിച്ചു. "അഭയ് പന്നു, നിങ്ങൾ ഒരു സംവിധായകൻ എന്ന നിലയിലും എഴുത്തുകാരൻ എന്ന നിലയിലും ലീഡർ എന്ന നിലയിലും ഞെട്ടിച്ചിരിക്കുകയാണ്. ജിം സർഭ്, നിങ്ങൾ എന്തൊരു പവർഹൗസ് പെർഫോമറാണ്."

ഇഷ്‌വാക് സിങ്ങിനെ പ്രശംസിച്ച് ഹൃത്വിക് ഇങ്ങനെ എഴുതി, "അസ്വാഭാവികവും സത്യസന്ധവുമായ പ്രകടനമായിരുന്നു എന്റെ സുഹൃത്തെ."
റെജീന കസാന്ദ്രയെയും ഹൃത്വിക് പ്രശംസിച്ചു, "മികച്ചത്! എല്ലാ ഗായകരും അണിയറപ്രവർത്തകരും അഭിനന്ദനം അർഹിക്കുന്നു." എന്നാണ് അദ്ദേഹം പറഞ്ഞത്.
ഹൃത്വിക് റോഷന്റെ പ്രണയിനി എന്ന തരത്തിൽ ഗോസിപ്പുകൾ പരക്കുന്ന നടി സബാ ആസാദിനെയും അദ്ദേഹം അഭിനന്ദിച്ചു."ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച നടിമാരിൽ ഒരാളാണ് നിങ്ങൾ.. നിങ്ങൾ എന്നെ പ്രചോദിപ്പിക്കുന്നു."
ഏതാനും ആഴ്ചകൾക്ക് മുമ്പ് ഹൃത്വിക് റോഷനും കാമുകി സബ ആസാദും ഒരുമിച്ച് ഗോവയിൽ നടന്ന ഒരു പാർട്ടിയിൽ പങ്കെടുത്തിരുന്നു. ഹൃത്വിക് റോഷന്റെ മുൻ ഭാര്യ സുസെയ്ൻ ഖാൻ ഗോവയിലെ ഒരു റെസ്റ്റോറന്റിന്റെ ഇന്റീരിയർ ഡിസൈൻ ചെയ്തിരുന്നു. ഈ റെസ്റ്റോറെന്റിന്റെ ഉൽഘാടനത്തോട് അനുബന്ധിച്ച് നടന്ന പാർട്ടിയിലാണ് ഹൃത്വിക് സബ ആസാദുമായി എത്തിയത്. പാർട്ടിയുടെ വിഡിയോകളും അവർപങ്കിട്ടിരുന്നു. ഈ ദൃശ്യങ്ങൾ പിന്നീട് വൈറലായി .
ഹൃത്വിക് റോഷന് വളരെ തിരക്കുള്ള ഷെഡ്യൂളാണ് മുന്നിലുള്ളത്. 'ഫൈറ്റർ' എന്ന് പേരിട്ടിരിക്കുന്ന ചിത്രമാണ് ഹൃത്വിക് റോഷന്റേതായി ഇനി പുറത്തിറങ്ങാൻ ഉള്ളത്. ദീപിക പദുക്കോണാണ് ചിത്രത്തില്‍ നായികയാകുന്നത്.
ഹൃത്വിക് റോഷനും ദീപികയും ഇതാദ്യമായിട്ടാണ് ഒരു ചിത്രത്തില്‍ ഒന്നിക്കുന്നത്. സിദ്ധാര്‍ഥ് ആനന്ദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ലോകമെമ്പാടുമുള്ള പ്രേക്ഷകരെ മുന്നില്‍ക്കണ്ടുള്ള ബോളിവുഡ് ചിത്രമായിരിക്കും 'ഫൈറ്റര്‍' എന്നാണ് റിപ്പോര്‍ട്ട്.
Recommended Video
വൈകോം 18 സ്റ്റുഡിയോസ്, മംമ്‍ത ആനന്ദ്, രാമണ്‍, ചിബ്ബ്, അങ്കു പാണ്ഡെ എന്നിവരാണ് 'ഫൈറ്റര്‍' നിര്‍മിക്കുന്നത്. 'വാര്‍' എന്ന ചിത്രത്തിന് ശേഷം സിദ്ധാര്‍ഥ് ആനന്ദും ഹൃത്വിക് റോഷനും ഒന്നിക്കുകയാണ് 'ഫൈറ്റര്‍'. 'വാര്‍' എന്ന ചിത്രം വൻ വിജയമായി മാറുകയും ചെയ്‍തിരുന്നു. ഹൃത്വിക് റോഷന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയതും 'വാര്‍' ആയിരുന്നു.


Click it and Unblock the Notifications