»   » മോഹന്‍ജോ ദാരോയില്‍ അഭിനയിക്കാന്‍ ഹൃത്വിക് ആദ്യം വിസമ്മതിച്ചതെന്തിന്?

മോഹന്‍ജോ ദാരോയില്‍ അഭിനയിക്കാന്‍ ഹൃത്വിക് ആദ്യം വിസമ്മതിച്ചതെന്തിന്?

Posted By:
Subscribe to Filmibeat Malayalam

ഹൃത്വിക് റോഷന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന മോഹന്‍ജോ ദാരോയുടെ ട്രെയിലര്‍ പുറത്തിറങ്ങിയത് അടുത്തിടെയായിരുന്നു. ട്രെയിലറിന് മികച്ച പ്രതികരണമായിരുന്നു. യൂട്യൂബില്‍ വീഡിയോ റെക്കോര്‍ഡ് സൃഷ്ടിക്കുകയും ചെയ്തു. എന്നാല്‍ തിരക്കഥ വായിച്ച ഹൃത്വിക് ആദ്യം ചിത്രത്തില്‍ അഭിനയിക്കാന്‍ വിസമ്മതിച്ചിരുന്നുവത്രേ.

200 പേജുള്ള തിരക്കഥയായതിനാലാണ് ഹൃത്വിക് അഭിനയിക്കാന്‍ ആദ്യം മടിച്ചു നിന്നത്. എന്നാല്‍ തിരക്കഥ വെട്ടി ചുരുക്കുകയാണെങ്കില്‍ ചിത്രത്തിന് വേണ്ടി താൻ കാത്തിരിക്കുമെന്നും സംവിധായകന്‍ അഷുതോഷ് ഗോവാരിക്കറോട് ഹൃത്വിക് പറഞ്ഞിരുന്നു. ഹൃത്വിക് തന്നെയാണ് ചിത്രത്തിന്റെ പ്രമോഷന്‍ ചടങ്ങില്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

മോഹന്‍ജോ ദാരോയില്‍ അഭിനയിക്കാന്‍ ഹൃത്വിക് ആദ്യം വിസമ്മതിച്ചതെന്തിന്?

ആഗസ്റ്റ് 12ന് ചിത്രം തിയേറ്ററുകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും.

മോഹന്‍ജോ ദാരോയില്‍ അഭിനയിക്കാന്‍ ഹൃത്വിക് ആദ്യം വിസമ്മതിച്ചതെന്തിന്?

200 പേജുകളുണ്ടായിരുന്ന ചിത്രത്തിന്റെ തിരക്കഥ 80കളിലേക്ക് ഒതുക്കിയതിന് ശേഷം ഹൃത്വിക് തന്നെ കാണാന്‍ ഡല്‍ഹിയില്‍ ചെന്നതായും ചിത്രത്തിന്റെ സംവിധായകന്‍ അഷുതോഷ് പറയുന്നു.

മോഹന്‍ജോ ദാരോയില്‍ അഭിനയിക്കാന്‍ ഹൃത്വിക് ആദ്യം വിസമ്മതിച്ചതെന്തിന്?

ബിസിയില്‍ കഥ പറയുന്ന ചിത്രം മോഹന്‍ജോ ദാരോ സംസ്‌കാരത്തെ ആസ്പദമാക്കിയുള്ളതാണ്. മൂന്ന് വര്‍ഷത്തോളമെടുത്തിട്ടാണ് ചിത്രത്തിന് വേണ്ടി മോഹന്‍ജോ ദാരോ പോലുള്ള നഗരം രൂപപ്പെടുത്തിയെടുത്തിരിക്കുന്നത്.

മോഹന്‍ജോ ദാരോയില്‍ അഭിനയിക്കാന്‍ ഹൃത്വിക് ആദ്യം വിസമ്മതിച്ചതെന്തിന്?

പൂജ ഹെഗ്ഡാണ് ചിത്രത്തില്‍ നായിക വേഷം അവതരിപ്പിക്കുന്നത്.

English summary
Hrithik Signed Mohenjo Daro Only After Script Was Reduced by 120 Pages.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam