ഹൃതിക്കും വി.ഐ.പി. ആരാധികയും പിന്നെ ഹോളിവുഡും
ഹൃതിക്കും വി.ഐ.പി. ആരാധികയും പിന്നെ ഹോളിവുഡും
സൂപ്പര്‍ താരങ്ങള്‍ പെണ്‍കുട്ടികളുമൊത്ത് വാരാ-ന്ത-ങ്ങള്‍ ആഘോഷിക്കുന്നത് സിനിമാലോകത്ത് പുതിയ കാര്യമൊന്നുമല്ല. പ്രത്യേകിച്ചും ബോളിവുഡില്‍. അപ്പോള്‍ ബോളിവുഡിലെ പുതിയ താരോദയമായ ഹൃതിക് റോഷന്‍ ഈയാഴ്ച അവസാനം ഒരു പെണ്‍കുട്ടിയുമായി ചെ-റി-യൊ-രു സല്ലാപത്തിലേര്‍പ്പെടുന്നതില്‍ എന്ത് പുതുമയെന്ന് നിങ്ങള്‍ ചോദിച്ചേക്കാം.
വരട്ടെ.... എന്താണ് കാരണമെന്നു നോക്കാം. പുതിയ ചിത്രങ്ങളെയും നിര്‍മ്മാതാക്കളെയും സംവിധായകരെയും എന്തിന് കാമുകി സൂസന്നയെ പോലും സങ്കടത്തിലാക്കിക്കൊണ്ട് ഈ ഹൃതിക് എങ്ങോട്ടാണ് പോകുന്നതെന്നല്ലേ...?
മറ്റൊന്നും വിചാരിക്കരുത്... ഈ പുതിയ നായകന്‍ ഇപ്പോഴത്തെ നായികയെ വിട്ട് പുതിയ കാമുകിയെ തേടി പോവുകയൊന്നുമല്ല. മറിച്ച് തന്റെ ഏറ്റവും വലിയ ആരാധികയോടൊപ്പം കുറച്ചു സമയം ചെലവഴിക്കാന്‍ സമ്മതം മൂളുക മാത്രമാണ് ചെയ്തത്.
ആരാധികയാരാണെന്നല്ലേ.... പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ ഓമനയായ പേരക്കുട്ടി തന്നെ. പേരക്കുട്ടി ഹൃതിക്കിനെ നേരിട്ടുവന്നു ക്ഷണിക്കുകയായിരുന്നു പോല്‍. കഹോ നാ പ്യാര്‍ ഹൈയിലെ ഹൃതിക്കിന്റെ പെര്‍ഫോമന്‍സ് ഈ വലിയ ആരാധികയെ അത്രയ്ക്ക് ആകര്‍ഷിച്ചെന്നാണ് കേള്‍വി. പിന്നെയെങ്ങനെ ഹൃതിക്കിന് ഒഴിഞ്ഞുമാറാനാവും.
ഹോളിവുഡിലെ പണച്ചാക്കുകള്‍ ഹൃതിക്കിനെ വെച്ച് ഒരു ചിത്രം നിര്‍മ്മിക്കാന്‍ ആഗ്രഹിക്കുന്നുവെന്നാണ് മറ്റൊരു വാര്‍ത്ത. ഇതിനകം തന്നെ തിരക്കഥ ഹൃതിക്കിന് കിട്ടിക്കഴിഞ്ഞുവത്രെ. തീരുമാനമെടുക്കാന്‍ 10 ദിവസവും. പക്ഷെ ഹിന്ദിയില്‍ത്തന്നെയുള്ള ചിത്രങ്ങള്‍ എങ്ങനെ പൂര്‍ത്തിയാക്കുമെന്ന സങ്കടത്തിലാണ് ഈ താരം.


Click it and Unblock the Notifications