ഹൃതിക് റോഷന്‍ വിവാഹിതനാകുന്നു
ഹൃതിക് റോഷന്‍ വിവാഹിതനാകുന്നു
നീണ്ട മുഖവും കുറ്റിത്താടിയും പൂച്ചക്കണ്ണുകളും ഉള്ള ഹൃതിക് റോഷനെ സ്വന്തമാക്കണമെന്നാഗ്രഹിക്കുന്ന പെണ്‍കുട്ടികള്‍ക്ക് ഇനി വെറുംകൈയോടെ മടങ്ങാം. വേറൊന്നും കൊണ്ടല്ല.... കഹോ നാ പ്യാര്‍ ഹൈ എന്ന ഒറ്റച്ചിത്രത്തിലൂടെ അനേകം പെണ്‍മണികളുടെ ഹൃദയത്തില്‍ കുടിയേറിയ ഈ നീണ്ടു മെല്ലിച്ച പയ്യന്‍ വിവാഹിതനാകാന്‍ പോകുന്നു.
കാമുകിയായ സുസന്ന ഖാനുമായുള്ള മോതിരം മാറലിന് ഹൃതിക്ക് അനുവാദം നല്‍കിയിരിക്കുകയാണ്. മികച്ച ഒരു ഇന്റീരിയില്‍ ഡിസൈനറാണ് സൂസന്ന ഖാന്‍. ബോളിവുഡിലെ അറിയപ്പെടുന്ന താരമാകുന്നതിനും മുമ്പുതന്നെ ഹൃതിക്കും സൂസന്നയും സുഹൃത്തുക്കളായിരുന്നുവത്രെ. ഇരു കുടുംബങ്ങളും അംഗീകാരം നല്‍കിയ ബന്ധം തന്നെ.
സ്ത്രീ ആരാധകര്‍ നഷ്ടപ്പെടുമെന്ന് കരുതി ഭാര്യമാരെയും കാമുകിമാരെയും കുറിച്ചുള്ള വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കാന്‍ ഹൃതിക് റോഷന്‍ തയ്യാറല്ല. എന്റെ വിവാഹത്തെക്കുറിച്ചുള്ള വിവരം ലോകം അറിയുമെന്ന് ഞാന്‍ വാക്കു തരുന്നു. വിവാഹം കഴിക്കുന്ന ദിവസം ഞാന്‍ തന്നെ നിങ്ങളെ അറിയിക്കും. ഇക്കാര്യത്തില്‍ എനിക്ക് ഒന്നും ഒളിക്കാനില്ല, ഹൃതിക് പറയുന്നു.
ഹൃതിക്കിന്റ വനിതാ ആരാധകരുടെ കാര്യത്തില്‍ സൂസന്നയ്ക്കും ഭയമൊന്നുമില്ല. ഞങ്ങളുടെ പ്രേമം തുടങ്ങുമ്പോഴുള്ള ആ ബോലുനാഥ് തന്നെയാണ് ഇപ്പോഴും ഹൃതിക്ക്. യഥാര്‍ത്ഥത്തില്‍ ഹൃതിക്കിനു വരുന്ന ആരാധകരുടെ കത്തുകള്‍ക്ക് മറുപടി അയക്കുന്നത് ഞാന്‍ കൂടി ചേര്‍ന്നാണ്, സൂസന്നയുടെ വാക്കുകള്‍. എങ്കിലും തങ്ങളുടെ സ്വകാര്യ നിമിഷങ്ങള്‍ നഷ്ടപ്പെട്ടതില്‍ സൂസന്നക്ക് ചെറിയ ദുഃഖമുണ്ട്.
പെണ്‍കുട്ടികളുടെ ആരാധനാപാത്രത്തിന്റെ ഭാര്യയാകുന്നതിന്റെ അഹങ്കാരവും സൂസന്നയ്ക്കില്ല. ഏതവസ്ഥയിലും തലക്കനമില്ലാതിരിക്കാന്‍ അച്ഛനും അമ്മയും എന്നെ പഠിപ്പിച്ചിട്ടുണ്ട്. അതുകൊണ്ടാണ് ഹൃതിക്ക് വിജയസോപാനം കയറുമ്പോഴും ഞാനായിത്തന്നെ തുടരാന്‍ എനിക്കു കഴിയുന്നത്.


Click it and Unblock the Notifications