ഹൃതിക് റോഷന്‍ ഹോളിവുഡിലേക്ക്.....!!?
ഹൃതിക് റോഷന്‍ ഹോളിവുഡിലേക്ക്.....!!?
ബോളിവുഡിലെ പുത്തന്‍ സൂപ്പര്‍ സ്റാര്‍ ഹൃതിക് റോഷന്‍ ലോകസിനിമയിലെ കേമന്മാരിലൊരാളാകാന്‍ പോവുകയാണോ..? ഹോളിവുഡിലെ ചില നിര്‍മ്മാതാക്കള്‍ ഹൃതിക്കിനെ സമീപിച്ചതോടെയാണ് ഹിന്ദി സിനിമാവൃത്തങ്ങളില്‍ ഇത്തരമൊരു സംസാരം പരന്നത്.
ഹോളിവുഡില്‍ സില്‍വസ്റര്‍ സ്റാലോണിന്റെ അനുജനായി അഭിനയിക്കാന്‍ ഹൃതിക്കിന് അവസരം കൈവന്നുവെന്നാണ് കേള്‍വി. ചിത്രത്തെക്കുറിച്ചുള്ള സംഭാഷണങ്ങള്‍ നീളുകയാണ്. വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ ഇതുവരെ ആരും തയ്യാറായിട്ടില്ല. ഹൃതിക്ക് പോലും ഇതിനെക്കുറച്ച് ഇതുവരെ ഒന്നും ഉരിയാടിയിട്ടില്ല.
എന്തു തന്നെയായാലും കഹോ നാ പ്യാര്‍ ഹൈ എന്ന ഒറ്റച്ചിത്രത്തിലൂടെ ബോളിവുഡിന്റെ ഉയരങ്ങളിലേക്ക് കയറിയ ഹൃതിക്കിന്റെ ആരാധകര്‍ക്ക് ഒരു സംശയവുമില്ല. നീണ്ട മുഖമുള്ള തങ്ങളുടെ താരം ഹോളിവുഡില്‍ അറിയപ്പെടുന്ന താരമാകും... തീര്‍ച്ച...


Click it and Unblock the Notifications