»   » മമ്മൂട്ടിയുടെ നായിക ഹുമ ഖുറേഷി ഷക്കീലയാകുന്നു!!

മമ്മൂട്ടിയുടെ നായിക ഹുമ ഖുറേഷി ഷക്കീലയാകുന്നു!!

By: Sanviya
Subscribe to Filmibeat Malayalam


മാദക വേഷങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധയാകര്‍ഷിച്ച ഷക്കീലയുടെ ജീവിതം സിനിമായാകുന്നു. കന്നട സംവിധായകന്‍ ഇന്ദ്രജിത്താണ് ചിത്രം ഒരുക്കുന്നത്. ബോളിവുഡില്‍ ഒരുക്കാനാണ് തീരുമാനം.

റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഹുമ ഖുറേഷിയാണ് ചിത്രത്തില്‍ ഷക്കീലയുടെ വേഷം അവതരിപ്പിക്കുക. നേരത്തെ ഷക്കീലയുടെ വേഷം അവതരിപ്പിക്കുന്നത് സണ്ണി ലിയോണാണെന്ന് വാര്‍ത്തകള്‍ വന്നിരുന്നു.

huma-qureshi

ഉദയ് അനന്തന്‍ സംവിധാനം ചെയ്യുന്ന വൈറ്റ് ചിത്രത്തില്‍ മമ്മൂട്ടിയുടെ നായിക വേഷം അവതരിപ്പിക്കുന്നത് ഹുമ ഖുറേഷിയാണ്. ചിത്രത്തിന്റെ ഷൂട്ടിങ് കഴിഞ്ഞ് പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടന്ന് വരികയാണ് ഇപ്പോള്‍.

ഷക്കീല അഭിനയിച്ച ഒട്ടേറെ ചിത്രങ്ങള്‍ അന്യഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്തിട്ടുണ്ട്. 2015ല്‍ പുറത്തിറങ്ങിയ ഇന്ദ്രജിത്ത് ലങ്കേഷിന്റെ ലവ് യു ആലിയ എന്ന ചിത്രത്തില്‍ ഷക്കീല അഭിനയിച്ചിരുന്നു.

English summary
Huma Qureshi to play adult star Shakeela?
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam