ശിൽപ ഷെട്ടിയുടെ അച്ഛനായി അഭിനയിച്ച ആൾ തന്നെ ഭർത്താവ് ആകുന്നു; 15 വയസിൻ്റെ വ്യത്യാസമുണ്ടെന്ന് പറഞ്ഞ് നടിയും

ബോളിവുഡ് സുന്ദരി ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവിനെ സംബന്ധിച്ചുള്ള ചില വാര്‍ത്തകള്‍ അടുത്തിടെ പ്രചരിച്ചിരുന്നു. ശില്‍പയുടെ ഭര്‍ത്താവും ബിസിനസുകാരനുമായ രാജ് കുന്ദ്രയുടെ ആദ്യ ഭാര്യയെ സംബന്ധിച്ചുള്ള കാര്യങ്ങളാണ് ഇന്റര്‍നെറ്റില്‍ തരംഗമായത്. പിന്നീട് ശില്‍പയുടെ കുടുംബത്തെ കുറിച്ചും മക്കളെ കുറിച്ചുമൊക്കെയുള്ള രസകരമായ കാര്യങ്ങള്‍ പുറത്ത് വരാറുണ്ട്.

വേറിട്ട വസ്ത്രങ്ങളിൽ അതീവ സുന്ദരിയായി നടി ഐശ്വര്യ ലക്ഷ്മി, പുത്തൻ ഫോട്ടോസ് കാണാം

ലോക്ഡൗണ്‍ നാളുകളില്‍ മാതൃത്വത്തെ കുറിച്ചും മക്കളെ പഠിപ്പിക്കുന്നതുമായ കാര്യങ്ങള്‍ ശില്‍പ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ ഉടനെ റിലീസിനൊരുങ്ങുന്ന സിനിമയെ കുറിച്ചും അതിന് പിന്നിലെ രസകരമായൊരു കഥയും പറഞ്ഞാണ് ശില്‍പ ഷെട്ടി എത്തിയിരിക്കുന്നത്. വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ ഇത് വൈറലാവുകയും ചെയ്തു.

 പരേഷ് റാവലിനെ കുറിച്ച് ശില്‍പ ഷെട്ടി  പരേഷ് റാവലിനെ കുറിച്ച് ശില്‍പ ഷെട്ടി

പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത് ശില്‍പ ഷെട്ടി നായികയാവുന്ന ഹംഗാമ 2 റിലീസിന് ഒരുങ്ങുന്നതിന്റെ ത്രില്ലിലാണ് താരങ്ങളും പ്രേക്ഷകരും. ഡിസ്നി+ ഹോട്ട്സ്റ്റാറിലൂടെ ജൂലൈ 21 നാണ് സിനിമ റിലീസ് ചെയ്യുന്നത്. പരേഷ് റാവല്‍ ആണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തിലെത്തുന്നത്. ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവിന്റെ റോളിലാണ് താരം ചിത്രത്തില്‍ അഭിനയിക്കുന്നതെന്നതാണ് ശ്രദ്ധേയം. ഇതേ കുറിച്ച് നടി പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

 പരേഷ് റാവലിനെ കുറിച്ച് ശില്‍പ ഷെട്ടി

താനും പരേഷ് റാവലും തമ്മില്‍ ഇരുപത് വയസിന്റെ വ്യത്യാസം ഉണ്ടായിട്ടും ഭാര്യ-ഭര്‍ത്താക്കന്മാരായി അഭിനയിക്കുന്നതിനെ കുറിച്ചാണ് ശില്‍പ ഷെട്ടി വെളിപ്പെടുത്തിയത്. അതേ സമയം ഇപ്പോള്‍ ഭര്‍ത്താവായി അഭിനയിക്കുന്ന താരം മുന്‍പ് ശില്‍പയുടെ അച്ഛന്റെ വേഷത്തിലും അഭിനയിച്ചിട്ടുണ്ടെന്നുള്ളതാണ് രസകരമായ സംഭവം. 2002 ല്‍ റിലീസ് ചെയ്ത സിനിമയിലാണ് ഇരുവരും ഒരുമിച്ചത്. ശേഷം ഹംഗാമയിലൂടെ വീണ്ടും എത്തുകയാണ്.

 പരേഷ് റാവലിനെ കുറിച്ച് ശില്‍പ ഷെട്ടി

പരേഷ് എന്റെ പിതാവായി ഒരു സിനിമയില്‍ അഭിനയിച്ചത് ഞാന്‍ ഓര്‍ക്കുന്നുണ്ട്. ഇപ്പോള്‍ ഹംഗാമ 2 വില്‍ അദ്ദേഹം എന്നെ വിവാഹം കഴിച്ചു. പക്ഷെ അദ്ദേഹം വളരെ പ്രായമുള്ളതും ചെറുപ്പക്കാരിയായ സ്ത്രീയുടെ ഭര്‍ത്താവായിട്ടുമാണ് അഭിനയിക്കുന്നത്. സിനിമയിലും ഏകദേശം പതിനഞ്ച് വയസിനടുത്ത് വ്യത്യാസമുള്ള കഥാപാത്രങ്ങളെയാണ് ഞങ്ങള്‍ അവതരിപ്പിക്കുന്നത്. ചെറുപ്പക്കാരിയായ തന്റെ ഭാര്യയ്ക്ക് മറ്റ് ആരെങ്കിലുമായി ബന്ധമുണ്ടോ എന്ന് സംശയിക്കുന്നതാണ് ഇതിവൃത്തം. പരേഷ് ജി യ്ക്കും പ്രിയദര്‍ശനുമൊപ്പം അഭിനയിക്കുന്നതിന്റെ ആകാംഷയിലാണ് താനെന്നും നടി പറയുന്നു.

  പരേഷ് റാവലിനെ കുറിച്ച് ശില്‍പ ഷെട്ടി

വിവാഹത്തിന് മുന്‍പേ സിനിമയില്‍ നിന്ന് മാറി നിന്ന ശില്‍പ ഷെട്ടിയുടെ ശക്തമായ തിരിച്ച് വരവാണ് ഹംഗാമ 2 വിലൂടെ. 2007 ല്‍ പുറത്തിറങ്ങിയ അപ്‌നെ എന്ന ചിത്രത്തിലാണ് നടി അവസാനം അഭിനയിച്ചത്. ശേഷം ചില സിനിമകളില്‍ അതിഥി വേഷത്തിലെത്തി. ഹംഗാമയില്‍ രാധ എന്ന കുടുംബിനിയുടെ റോളാണ് ശില്‍പ അവതരിപ്പിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X