»   » എല്ലാവരെയും സന്തോഷിപ്പിക്കാന്‍ ശ്രമിച്ചു, ആരും സന്തോഷിച്ചില്ല.. ഞാനും ഹാപ്പിയല്ല എന്ന് വിദ്യ ബാലന്‍

എല്ലാവരെയും സന്തോഷിപ്പിക്കാന്‍ ശ്രമിച്ചു, ആരും സന്തോഷിച്ചില്ല.. ഞാനും ഹാപ്പിയല്ല എന്ന് വിദ്യ ബാലന്‍

Posted By: Aswini P
Subscribe to Filmibeat Malayalam

ഡേര്‍ട്ടി പിക്ചര്‍ എന്ന ചിത്രത്തിലൂടെ എല്ലാ പരിമിതികളും മറികടന്ന നടിയാണ് വിദ്യ ബാലന്‍. അതിന് ശേഷം ബോളിവുഡിലെ ശ്രദ്ധാകേന്ദ്രമായി വിദ്യ മാറി. അതുകൊണ്ട് തന്നെ വിമര്‍ശനങ്ങളും നടിയെ വിടാതെ പിന്തുടര്‍ന്നു.

രണ്ട് തവണ അത് സംഭവിച്ചു, ഭാഗ്യം കെട്ട നടി.. ഇനി മലയാളത്തിലേക്കില്ലെന്ന് വിദ്യ ബാലന്‍

പതിവ് ബോളിവുഡ് നായികമാരുടെ സൗന്ദര്യ സങ്കല്‍പത്തില്‍ നിന്ന് നേരെ വിപരീതമാണ് വിദ്യ ബാലന്‍. തടിയുടെ പേരിലും ഫാഷന്‍ സെന്‍സിന്റെ പേരിലുമാണ് വിദ്യ ഏറ്റവുമധികം വിമര്‍ശിക്കപ്പെട്ടത്. ഇതേ കുറിച്ച് വിദ്യ ബാലന്‍ തന്നെ ഗ്രഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞതെന്താണെന്ന് നോക്കാം...


സങ്കല്‍പങ്ങളെ പൊളിച്ചെഴുതുക

ഹിന്ദി നടിയുടെ ടിപ്പിക്കല്‍ മെലിഞ്ഞ രൂപമെന്ന സങ്കല്‍പത്തിന് പകരം, ആ സങ്കല്‍പത്തെ പാടെ പൊളിച്ചെഴുതുക എന്ന യജ്ഞം അത്ര എളുപ്പമായിരുന്നില്ല എന്ന് വിദ്യ ബാലന്‍ പറയുന്നു.

ഞാനും ശ്രമിച്ചു

2017 ല്‍ ഞാന്‍ വളരെ അധികം വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. മെലിഞ്ഞ നായിക എന്ന സങ്കല്‍പത്തിലേക്ക്, ആ ചട്ടകൂടിലേക്ക് എന്നെ വാര്‍ത്തെടുക്കാന്‍ ഞാനും ശ്രമിച്ചിരുന്നു.

ഉപേക്ഷിച്ചു

എല്ലാവരെയും സന്തഷിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ ആരെയും സന്തോഷിപ്പിക്കാന്‍ ആയതുമില്ല, ഞാനും ഹാപ്പിയായില്ല. പിന്നീട് ഞാന്‍ ആ ശ്രമം ഉപേക്ഷിച്ചു.

സാരിയോടുള്ള പ്രിയം

എന്റെ ശരീരം എങ്ങനെയോ.. അതേ പടി ഞാനതിനെ ഉള്‍ക്കൊണ്ടു. എനിക്ക് തോന്നുന്ന തരം വസ്ത്രം ധരിക്കാന്‍ തുടങ്ങി. എന്റേത് ശരിക്കുമൊരു ഇന്ത്യന്‍ ബോഡിയാണ്. അതിന് ചേരുന്ന വേഷം സാരിയാണെന്ന് ഞാന്‍ മനസ്സിലാക്കി.

എല്ലാവരും വ്യത്യസ്തം

അഞ്ച് വിരലുകളും ഒരുപോലെയല്ലല്ലോ.. ഇന്ത്യയിലുടനീളം മനുഷ്യര്‍ക്കിടയില്‍ എന്തൊരു വൈവിധ്യമാണ്. പലതരം ശരീര ഘടനകള്‍, മുടി, നിറം, പലതരം വസ്ത്രധാരണ രീതി.. എല്ലാം വ്യത്യസ്തമാണ്.

സ്വയം ഉള്‍ക്കൊണ്ടു

സ്ത്രീ എന്ന നിലയില്‍ നമ്മുടെ ശരീരം നമ്മള്‍ ഉള്‍ക്കൊള്ളണം. അത് തടിച്ചതായാലും മെലിഞ്ഞതായാലും. മെലിഞ്ഞ രൂപത്തിലേക്ക് എന്നെ മാറ്റിയെടുക്കാനാകില്ല എന്ന് മനസ്സിലാക്കിയത് കൊണ്ട് ഞാന്‍ ഞാനായി തന്നെ ഇരിക്കാന്‍ തീരുമാനിച്ചു.

തളര്‍ച്ചയുണ്ടായിരുന്നു.. പക്ഷെ..

പക്ഷെ ഇതൊക്കെ ഉള്‍ക്കൊള്ളാന്‍ എനിക്കൊരുപാട് സമയമെടുത്തു. വിമര്‍ശനങ്ങള്‍ എന്നെ തളര്‍ത്തിയിരുന്നു. മെല്ലെ ഞാന്‍ ആത്മവിശ്വാസം വളര്‍ത്തിയെടുത്തു. എനിക്ക് ശരി എന്ന് തോന്നുന്നത് എന്റെ രീതിയായി.

ഇഷ്ടമുള്ള ലുക്ക്

സാരി, അഴിച്ചിട്ട മുടി, മുല്ലപ്പൂ.. ജിമ്മിക്കി.. ഒരു വലിയ പൊട്ട്.. കണ്‍മഷി.. വളകള്‍- ഇതാണ് എനിക്കേറ്റവും ഇഷ്ടപ്പെട്ട ലുക്ക്. ഇതിനെ കവച്ചുവയ്ക്കാന്‍ ഒന്നുമിലല്. എനിക്ക് സാരി ഇഷ്ടമായത് കൊണ്ട് എവിടെ പോയാലും സാരി ഗിഫ്റ്റ് കിട്ടും. അച്ഛനമ്മമാര്‍ എല്ലാ പിറന്നാളിനും ഒറു കാഞ്ചൂപുരം സാരി സമ്മാനം നല്‍കാറുണ്ട്. - വിദ്യ പറഞ്ഞു

English summary
I accepted my body style as it is says Vidya Balan

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam