twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നടി ഹേമ മാലിനി ആശുപത്രിയിൽ? ആശങ്കയോടെ ആരാധകർ, ഒടുവിൽ ലൈവിൽ പ്രത്യക്ഷപ്പെട്ട് നടി

    |

    കൊറോണ വൈറസ് പശ്ചാത്തലത്തിൽ വീണ്ടും വ്യാജ വാർത്തകൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ഒരു ഇടവേളയ്ക്ക് ശേഷമാണ് ഇത്തരത്തിലുള്ള വാർത്തകൾ വീണ്ടും പ്രചരിക്കുന്നത്. ബോളിവുഡ് താരം അമിതാഭ് ബച്ചനും മകൻ അഭിഷേക് ബച്ചനും കൊവിഡ് പോസിറ്റീവായതിന് പിന്നാലെബോളിവുഡ് ഡ്രീം ഗേൾ ഹേമമാലിനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്ന തരത്തിൽ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു.

    ഇപ്പോഴിത സംഭവത്തിൽ സത്യാവസ്ഥ വെളിപ്പെടുത്തി നടിയും മകളുമായ ഇഷാ ഡിയോൾ . ട്വിറ്ററിലൂടെയായിരുന്നു നടിയുടെ പ്രതികരണം. ഇതിന് പിന്നാലെ ഹോമ മാലിനി ആരാധകരുടെ മുന്നിൽ എത്തുകയായിരുന്നു. ആരോഗ്യനില മോശമായതിനെ തുടർന്ന് താരത്തെ ശനിയാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നായിരുന്നു വ്യാജ റിപ്പോർട്ട്. പ്രചരിച്ച വാർത്തയെ കുറിച്ച് താരങ്ങൾ പറഞ്ഞത് ഇങ്ങനെ..

      വിശ്വസിക്കരുത്

    71 കാരിയായ ഹേമമാലിനിയുടെ ആരോഗ്യ നില മോശമായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്നായിരുന്ന പ്രചരിച്ച വാർത്ത. ഇത് വൻ ചർച്ച വിഷയമായപ്പോഴാണ് ഇഷ സത്യാവസ്ഥ വെളിപ്പെടുത്തി രംഗത്തെത്തിയത്. വ്യാജ വാർത്ത ഹോമമാലിനി ആരാധകർക്കിടയിൽ വലിയ ആശങ്ക സൃഷ്ടിച്ചിരുന്നു. തെറ്റായ വാർത്തകളോട് പ്രതികരിക്കരുതെന്നായിരുന്നു നടിയുടെ ട്വീറ്റ്. എന്റെ അമ്മ ഹേമമാലിനി ആരോഗ്യത്തോടെ ഇരിക്കുകയാണ്. അവരുടെ ആരോഗ്യ സ്ഥിതിയെ സംബന്ധിച്ച് പുറത്തു വരുന്ന വരുന്ന വാർത്ത തികച്ചും വ്യാജമാണ്. അതിനാൽ അത്തരം അഭ്യൂഹങ്ങളോട് പ്രതികരിക്കരുത്. എല്ലാവരുടേയും സ്നേഹത്തിനും കരുതലിനും നന്ദി. ഇഷ ട്വീറ്റ് ചെയ്തു.

     പ്രേക്ഷകരുടെ മുന്നിൽ പ്രത്യക്ഷപ്പെട്ട  ഇഷ

    ഇഷയുടെ ട്വീറ്റ് പുറത്തു വന്നതിന് പിന്നാലെ ഹേമമാലിനി ഇൻസ്റ്റഗ്രാമിലൂടെ പ്രേക്ഷകരുടെ മുന്നിൽ പ്രത്യക്ഷപ്പെടുകയും ചെയ്തു. ഭഗവാൻ കൃഷ്ണന്റെ അനുഗ്രഹം കൊണ്ട് താൻ പൂർണ്ണ ആരോഗ്യവതിയാണെന്നും നിങ്ങളുടെ സ്നേഹത്തിനും കരുതലിനും നന്ദിയുണ്ടെന്നും ഡ്രീം ഗേൾ ഇൻസ്റ്റഗ്രാം വീഡിയോയ്ക്കെപ്പം കുറിച്ചു. എല്ലാവരും വീടുകളിൽ സുരക്ഷിതമായി ഇരിക്കാനും നടി പറഞ്ഞിട്ടുണ്ട്. ഇഷയുടെ ട്വീറ്റും ഹേമമാലിനിയുടെ ഇൻസ്റ്റഗ്രാം വീഡിയേയും വൈറലായിട്ടുണ്ട്. താരത്തിന് ആശംസയുമായി ആരാധകരും ബോളിവുഡും രംഗത്തെത്തിയിട്ടുണ്ട്.

      രൺബീറിനും അമ്മയ്ക്കുമെതിരെ വ്യാജ വാർത്ത

    രൺബീറിനും അമ്മയ്ക്കുമെതിരെ വ്യാജ വാർത്ത

    നടൻ രൺബീർ സിങ്ങിനും മാതാവും അഭിനേത്രിയുമായ നീതു കപൂറിനും കൊവിഡ് സ്ഥിരീകരിച്ചുവെന്നുള്ള വാർത്ത പ്രചരിച്ചിരുന്നു. ഈ വ്യാജ വാർത്തയ്ക്കെതിരെ രൺബീറിന്റെ സഹോദരിയും ഡിസൈനറുമായ റിദ്ദിമ കപൂർ സാഹ്നി രംഗത്തെത്തിയിരുന്നു. ഇത് വ്യാജ വാർത്തയാണെന്നും ഇത്തരത്തിലുള്ള തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും റിദ്ദിമ അഭ്യർഥിച്ചു.

     രേഖയുടെ വീട് സീൽ ചെയ്തു

    ബോളിവുഡ് താരം രേഖയുടെ മുംബൈയിലെ വീട് സീൽ ചെയ്തിട്ടുണ്ട്. ഭ്യഹൻ മുംബൈ മുൻസിപ്പിൽ കോർപറേഷനാണ് സീൽ ചെയ്തിരിക്കുന്നത് രേഖയുടെ വീട്ടിലെ സുരക്ഷാ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് വീട് സീൽ ചെയ്തത്. കെട്ടിടം സ്ഥിതി ചെയ്യുന്ന പ്രദേശം കണ്ടെയ്ൻമെന്റ് സോണായും പ്രഖ്യാപിച്ചിട്ടുണ്ട്

    English summary
    am absolutely fine Actress Hema Malini React Rumours
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X