»   » വിവാഹത്തെ കുറിച്ച് ചിന്തിക്കുന്നില്ല, എനിക്ക് മൂന്ന് കുട്ടികളെ വേണമെന്ന് സല്‍മാന്‍!!

വിവാഹത്തെ കുറിച്ച് ചിന്തിക്കുന്നില്ല, എനിക്ക് മൂന്ന് കുട്ടികളെ വേണമെന്ന് സല്‍മാന്‍!!

By: Sanviya
Subscribe to Filmibeat Malayalam

ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ വിവാഹം ആരാധകര്‍ കാത്തിരിക്കുന്നതാണ്. വിവാഹത്തിനെ കുറിച്ച് നാളെ നാളെ നീളെ നീളെ എന്ന് പോകുന്നതു കൊണ്ട് തന്നെയാണ് ഗോസിപ്പുകളും വന്ന് തുടങ്ങിയത്. ഇപ്പോള്‍ സല്‍മാന്‍ ഖാന്‍ വിവാഹത്തെ കുറിച്ച് ഒരു കാര്യവും പറയില്ലെന്ന് ഉറപ്പായി.

അടുത്തിടെ സല്‍മാന്‍ ഖാന്റെ വിവാഹം നിശ്ചയം കഴിഞ്ഞുവെന്നും, വധു പഴയ കാമുകിയായ റൊമാനിയന്‍ മോഡലായ ഇലുലിയയാണെന്നും ഗോസിപ്പുകള്‍ വന്നിരുന്നു. എന്നാല്‍ സല്‍മാന്റെ സഹോദരി അര്‍പ്പിത ഗോസിപ്പുകള്‍ക്കെതിരേ രംഗത്ത് വരികെയും ചെയ്തു.

salman-khan

എന്നാല്‍ സംഭവത്തെ കുറിച്ച് സല്‍മാന്‍ ഖാന്‍ ഇതുവരെ പ്രതികരിച്ചിട്ടുമില്ല. അടുത്തിടെ പൂനെയിലെ ഒരു കോളേജ് ഫങ്ഷനില്‍ സല്‍മാന്‍ ഖാന്‍ പങ്കെടുത്തു. അവിടെ വച്ച് തനിക്ക് കുട്ടികളെ വേണമെന്ന് പറയുകയുണ്ടായി. അതും സ്വന്തം രക്തത്തില്‍ പിറന്നതാണെന്നുമാണ് സല്‍മാന്‍ പറഞ്ഞത്.

അവിടെ വച്ച് വിവാഹത്തെ കുറിച്ച് സല്‍മാന്‍ ഖാന്‍ മറ്റൊന്നും പറയാനും തയ്യാറായില്ല. എന്നാല്‍ വിവാഹത്തെ കുറിച്ച് പറയാതെ മൂന്ന് കുട്ടികളെ ആവശ്യമുണ്ടെന്ന് പറഞ്ഞത് ഇപ്പോള്‍ സല്‍മാന്‍ ആരാധകര്‍ക്കിടയില്‍ ചര്‍യച്ചയാകുകയാണ്.

English summary
I am doubtful about getting married but want to have three-four kids.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam