വിവാഹ തിയതി മാധ്യമങ്ങള്‍ തീരുമാനിക്കേണ്ടന്ന് രണ്‍ബീര്‍ കപൂര്‍
തന്റെ വിവാഹ തിയതി മാധ്യമങ്ങള്‍ തീരുമാനിക്കേണ്ടന്ന് രണ്‍ബീര്‍ കപൂര്‍. കത്രീന കൈഫുമായി പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് രണ്‍ബീര്‍ തനിക്ക് പ്രണയമുണ്ടെന്ന് തുറന്നുപറഞ്ഞിരിക്കുന്നത്.
ആറ് വര്‍ഷം മുമ്പ് തന്റെ വിവാഹതീയതി തീരുമാനിച്ചതാണ്. സമയമാകുമ്പോള്‍ വിവാഹക്കാര്യം എല്ലാവരേയും അറിയിക്കും.എന്നാല്‍ വിവാഹം ഇപ്പോഴില്ലെന്നും രണ്‍ബീര്‍ പറഞ്ഞു.

തന്റെ വിവാഹ തീയതി സംബന്ധിച്ച് ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നത് മാധ്യമങ്ങള്‍ അവസാനിപ്പിക്കണമെന്നും രണ്‍ബീര്‍ ആവശ്യപ്പെട്ടു.
പുതിയ ചിത്രം അനുരാഗ് കശ്യപ് സംവിധാനം ചെയ്യുന്ന ബോംബോ വെല്‍വെറ്റ് ഏറെ പ്രതീക്ഷ നല്‍കുന്ന ചിത്രമാണ്. മികച്ച ചിത്രങ്ങളുടെ ഭാഗമാകാനാണ് താല്‍പ്പര്യം എന്നും രണ്‍ബീര്‍ കൂട്ടിച്ചേര്‍ത്തു


Click it and Unblock the Notifications











