ഞാന്‍ വിവാഹിതനാണ്, കത്രീന പഴയ സുഹൃത്ത് മാത്രം: രണ്‍ബീര്‍

By Aswathi

മുംബൈ: ബോളിവുഡില്‍ പ്രണയവും വേര്‍പിരിയലുമൊന്നും ഒരു വാര്‍ത്തയേ അല്ല. അത് മാറിക്കൊണ്ടേയിരിക്കും. പക്ഷെ കത്രീന കൈഫും രണ്‍ബീര്‍ കപൂറും അങ്ങനെയല്ലെന്നാണ് വിശ്വസിതച്ചിരുന്നത്. പക്ഷെ ഇപ്പോള്‍ ബോധ്യമാകുന്നു, അതും അങ്ങനെ തന്നെയാണെന്ന്. ഇരുവരും ഉടന്‍ വിവാഹിതരാകാന്‍ പോകുന്നു എന്ന വാര്‍ത്തകള്‍ നിഷേധിച്ച് രണ്‍ബീര്‍ തന്നെ രംഗത്ത് വന്നിരിക്കുകയാണ്.

കത്രീന തന്റെ ഒരു പഴയ സുഹൃത്ത്മാത്രമാണെന്നാണ് രണ്‍ബീര്‍ പറയുന്നത്. 2015 ല്‍ ഗോസിപ്പുകള്‍ക്ക് 'ഫുള്‍സ്റ്റോപ്പിട്ട്' കത്രീന കൈഫും രണ്‍ബൂര്‍ കപൂറും വിവാഹിതരാകുന്നു എന്നായിരുന്നു വാര്‍ത്തകള്‍ വന്നിരുന്നത്. എന്നാല്‍ തന്റെ വിവാഹം ഈ വര്‍ഷമോ അടുത്ത വര്‍ഷമോ ഉണ്ടാകില്ലെന്ന് രണ്‍ബീര്‍ വ്യക്തമാക്കി. അതേ സമയം തന്റെ വിവാഹം കഴിഞ്ഞെന്നും രണ്‍ബീര്‍ പറഞ്ഞു. സിനിമയാണിപ്പോള്‍ ലോകം. ഞാന്‍ സിനിമയെയാണ് വിവാഹം ചെയ്തിരിക്കുന്നത്.

ranbir-katrina

ലണ്ടനില്‍ വച്ച് കത്രീനയുടെ അമ്മയെ രണ്‍ബീര്‍ കണ്ടിരുന്നു എന്ന വാര്‍ത്തയും താരം നിഷേധിച്ചു. കത്രീനയെ വളരെ വര്‍ഷമായി എനിക്കറിയാം. എന്നാല്‍ ഈ പറയുന്ന കിംവദികളൊന്നും സത്യമല്ലെന്നും കത്രീന എന്റെ ഒരു പഴയ സുഹൃത്ത് മാത്രമാണെന്നും രണ്‍ബീര്‍ പറഞ്ഞു. അപ്പോള്‍ അര്‍ദ്ധസഹോദരി കരീന കപൂര്‍ പറഞ്ഞതോ എന്ന് ചോദിച്ചപ്പോള്‍, കരീനയ്ക്ക് വ്യക്തി ജീവിതം പരസ്യമാക്കുന്നതില്‍ പ്രശ്‌നം കാണില്ല, എന്നാല്‍ തനിക്കങ്ങനെയല്ലന്നായിരുന്നു പ്രതികരണം.

രണ്‍ബീറും കത്രീനയും പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി. ഷൂട്ടിങ്ങിനിടെ ഇരുവരും ഒന്നിച്ച് നടത്തുന്ന വിദേശ യാത്രകളും സ്വകാര്യ നിമിഷങ്ങളും സോഷ്യല്‍ മീഡിയവഴി പ്രചരിക്കുകയും ചെയ്തിരുന്നു. അപ്പോഴൊന്നും പ്രതികരിക്കാത്ത രണ്‍ബീര്‍ ആദ്യമായാണ് ഇപ്പോള്‍ ഈ വിഷയത്തില്‍ പ്രതികരിച്ചിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X