»   » താന്‍ ബോളിവുഡിനെ മിസ്സ് ചെയ്യുന്നതായി പ്രിയങ്ക ചോപ്ര

താന്‍ ബോളിവുഡിനെ മിസ്സ് ചെയ്യുന്നതായി പ്രിയങ്ക ചോപ്ര

Posted By: Pratheeksha
Subscribe to Filmibeat Malayalam

ബോളിവുഡില്‍ മാത്രമല്ല ഇന്ന് ഹോളിവുഡിലും ഒട്ടേറെ ആരാധകരുളള നടിയാണ് പ്രിയങ്ക ചോപ്ര. യു എസ് ടെലിവിഷന്‍ സീരീസായ ക്വാന്‍ട്ടിക്കോയിലൂടെയാണ് പ്രിയങ്കയെ ഹോളിവുഡ് പ്രേക്ഷകര്‍ക്കു പരിചയം.

കൂടാതെ പ്രിയങ്കയുടെ ഹോളിവുഡ് ചിത്രം ബേ വാച്ച് അടുത്ത വര്‍ഷം പുറത്തിറങ്ങാനിരിക്കുകയാണ്. വിക്ടോറിയ എന്ന നെഗറ്റീവ് കഥാപാത്രത്തെയാണ് പ്രിയങ്ക ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

ഹോളിവുഡ് ചിത്രത്തിന്റെ റിലീസ്

പ്രിയങ്ക ചോപ്ര മുഖ്യറോളിലെത്തുന്ന ബേവാച്ച് അടുത്ത വര്‍ഷം മെയ് 26 നു തിയേറ്ററുകളിലെത്തും .ഡ്വയ്‌നേ ജോണ്‍സണാണ് ചിത്രത്തിലെ നായകന്‍. എഫ് ബി ഐ ഏജന്റായ വിക്ടോറിയ എന്ന കഥാപാത്രത്തെയാണ് പ്രിയങ്ക അവതരിപ്പിക്കുന്നത്.

ബോളിവുഡില്‍ നിന്നും വിട്ടു നിന്നു

കുറച്ചുകാലമാുയി ബോളിവുഡില്‍ നിന്നും വിട്ടു നില്‍ക്കുന്ന പ്രിയങ്ക ചോപ്രയോട് കഴിഞ്ഞ ദിവസം ട്വിറ്ററില്‍ ആരാധകരുടെ ചോദ്യ മഴയായിരുന്നു. ബോളിവുഡിനെ മിസ്സ് ചെയ്യുന്നില്ലേ എന്നായിരുന്നു ഒരുആരാധകന്റെ ചോദ്യം. തീര്‍ച്ചയായും എന്നായിരുന്നു നടി നല്‍കിയ ഉത്തരം. തനിക്ക് ഒരു ബോളിവുഡ് ചിത്രത്തില്‍ അഭിനയിക്കാന്‍ ധൃതിയായെന്നും പ്രിയങ്ക പറയുന്നു.

പീപ്പിള്‍ ചോയ്‌സ് അവാര്‍ഡിനെ കുറിച്ച്

പിപ്പിള്‍സ് ചോയ്‌സ് അവാര്‍ഡ് ലഭിച്ചതിനെ കുറിച്ചായിരുന്നു അടുത്ത ചോദ്യം. ജനങ്ങളാണ് തനിക്കീ അവാര്‍ഡ് നല്‍കിയതെന്നും അതിനവരോട് എന്നും കടപ്പെട്ടിരിക്കുന്നുവെന്നും നടി പറയുന്നു.

സിനിമയിലെത്തിയില്ലായിരുന്നെങ്കില്‍

സിനിമയില്‍ എത്തിയില്ലായിരുന്നെങ്കില്‍ എന്തായിരുന്നു ആഗ്രമെന്നായിരുന്നു മറ്റൊരാള്‍ ചോദിച്ചത് ചോദ്യം. തനിക്ക് എയറോനോട്ടിക്കല്‍ എന്‍ജിനീയറാവാനായിരുന്നു ആഗ്രഹമെന്നായിരുന്നു പ്രിയങ്ക നല്‍കിയ ഉത്തരം

English summary
Priyanka Chopra, who is currently creating waves internationally with her stint in the American drama series Quantico says she misses acting in Bollywood films and cannot wait to do her next.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam