തെന്നിന്ത്യന്‍ സിനിമകളിലേക്ക് മടങ്ങുന്നില്ല, സിനിമകള്‍ക്കും അവധി:അസിന്‍
ബോളിവുഡില്‍ മികച്ച കരിയര്‍ പ്രതീക്ഷിച്ച് പോയ തെന്നിന്ത്യന്‍ താരമാണ് അസിന്‍ തോട്ടുങ്കല്‍. എന്നാല്‍ ബോളിവുഡില്‍ ഇരിപ്പിടം കണ്ടെത്താന്‍ അസിനായില്ല. ഇടയ്ക്ക് സിനിമയില്‍ കാണാന്‍ പോലും ഇല്ലാത്ത അവസ്ഥയായി . ഇതോടെ അസിന്‍ തെന്നിന്ത്യയിലേയ്ക്ക മടങ്ങുകയാണെന്ന വാര്‍ത്ത പരന്നു. എന്നാല്‍ താന്‍ മടങ്ങി വരുന്നില്ലെന്നും വ്യാജ പ്രചാരണമാണെന്നും അസിന്‍ തുറന്നടിച്ചു.
വ്യാജ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് അസിന്‍ മടങ്ങി വരുന്നുവെന്ന വാര്‍ത്ത പ്രചരിച്ചത് . എന്നാല്‍ ഉടനെയൊന്നും താന്‍ തെന്നിന്ത്യന്‍ ചിത്രങ്ങളിലേയ്ക്ക് മടങ്ങി വരുന്നില്ലെന്നാണ് അസിന്‍ പറയുന്നത്. തനിയ്ക്ക് ട്വിറ്റര്‍ അക്കൗണ്ടില്ല. ഇത്തരത്തില്‍ പ്രചരിയ്ക്കുന്ന വാര്‍ത്തകള്‍ തെറ്റാണ്.

സിനിമകള്‍ക്ക് തല്‍ക്കാലം അവധി കൊടുത്തിരിയ്ക്കുകയാണ്. അതിനാലാണ് ബോളിവുഡ് ചിത്രങ്ങളിലും താന്‍ പ്രത്യക്ഷപ്പെടാത്തത്. ബോളിവുഡിലായാലും കോളിവുഡിലായാലും ഉടന്‍ പുതിയ പ്രോജക്ടുകളൊന്നും ഏറ്റെടുക്കാന്‍ ഉദ്ദേശിയ്ക്കുന്നില്ലെന്നും അസിന്‍. മലയാളിയായ അസിന്‍ തമിഴ് ചിത്രങ്ങളിലൂടെയാണ് ശ്രദ്ധേയയാകുന്നത്. ആമിര്‍ ഖാന്‍ നായകനായ ഗജിനി എന്ന സിനിമയിലൂടെയായിരുന്നു ബോളിവുഡ് അരങ്ങേറ്റം. 2012 ല്‍ പുറത്തിറങ്ങിയ ഖിലാഡ് 786 എന്ന ചിത്രമാണ് അസിന്‍ അഭിനയിച്ച അവസാന ബോളിവുഡ് ചിത്രം .


Click it and Unblock the Notifications