വിവാഹത്തിനോട് താത്പര്യമില്ലെന്ന് സല്‍മാന്‍ ഖാന്‍
ബോളിവുഡിലെ എവര്‍ഗ്രീന്‍ ബാച്ചിലറായി തുടരുകയാണ് മസില്‍ മാന്‍ സല്‍മാന്‍ ഖാന്‍. പല നായികമാര്‍കുമൊപ്പം ഗോസിപ്പു കോളത്തില്‍ നിറഞ്ഞു നിന്നെങ്കിലും വിവാഹത്തെ കുറിചച്ച് മാത്രം സല്‍മാന്‍ ഒന്നും മിണ്ടുന്നില്ല. എന്നാല്‍ വിവാഹമില്ലേ എന്ന് ചോദിക്കുന്നവരോട് സല്‍മാന്‍ ഇപ്പോള്‍ പറയുന്നു, വിവാഹത്തോട് താത്പര്യമില്ല.
ഒരു കാമുകിയെ കണ്ടെത്തുന്നതിലോ വിവാഹം കഴിക്കുന്നതിലോ എനിക്ക് താത്പര്യമില്ല. ഒറ്റയ്ക്ക് ജീവിക്കാന്‍ തുടങ്ങിയിട്ട് മുപ്പത് വര്‍ഷമായി. ആ ഏകാന്തതയെ ഞാന്‍ പ്രണയിക്കുന്നു. ഇതാസ്വദിക്കുന്നു. ഒറ്റയ്ക്ക് ജീവിക്കുമ്പോള്‍ ഞാനനുഭവിക്കുന്ന സുഖത്തെ നിങ്ങള്‍ക്ക് മനസ്സിലാവില്ലെന്നാണ് സല്ലു പറയുന്നത്.

ഒറ്റയ്ക്ക് ജീവിക്കുമ്പോള്‍ ലഭിക്കുന്ന സ്വാതന്ത്രമാണ് എന്തിനെക്കാളും സല്‍മാനെ സന്തോഷവനാക്കുന്നത്. തനിക്ക് ഇഷ്ടമുള്ളതെന്തും ചെയ്യാം. ആരെയും ബോധിപ്പിക്കേണ്ട ആവശ്യമില്ല. ആരോടും കള്ളം പറഞ്ഞെന്ന കുറ്റബോധവും വേണ്ട- സല്‍മാന്‍ പറയുന്നു.
താന്‍ സ്ത്രീകളെ ഒരുപാടി ബഹുമാനിക്കുന്നയാളാണെന്നും സല്‍മാന്‍ കൂട്ടിച്ചേര്‍ത്തു. ഇനിയും അതങ്ങനെ തന്നെയായിരിക്കും. ഡിസംബര്‍ 27നാണ് സല്‍മാന് 47 വയസ്സ് പൂര്‍ത്തിയായത്. ഇരുപത്തിയേഴ് വയസ്സില്‍ വെള്ളിത്തിരയിലെത്തിയ സല്‍മാന്‍ ഇന്നും ബോളിവുഡ് സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്നു.
സിനിമയില്‍ ഓരോ കാലത്തും സല്ലുവിന് കാമുകിമാരുമുണ്ടായിരുന്നു. സംഗീത ബിജ്‌ലാനിയില്‍ തുടങ്ങിയ പ്രണയം ഇപ്പോള്‍ റുമാനിയന്‍ മോഡല്‍ ലൂലിയ വാന്റൂറില്‍ എത്തിനില്‍ക്കുന്നു. ഇതിനിടെ ഐശ്വര്യ റായിയും കത്രീന കൈഫും സറീന്‍ ഖാനുമെല്ലാം വന്നുപോയി. സിനിമയിലെത്തിയതിന് ശേഷം പതിനൊന്ന് കാമുകിമാരാണ് സല്‍മാന്റെ ജീവിതത്തിലെത്തിയത്.


Click it and Unblock the Notifications