വിവാഹം വരെ ഞാന്‍ സിംഗിള്‍: കത്രീന കെയ്ഫ്

By Lakshmi

രണ്‍ബീര്‍ കപൂറിനൊപ്പം സ്‌പെയിനിലെ കടപ്പുറത്ത് ബിക്കിനിയിട്ട് ചുറ്റിനടന്ന ഫോട്ടോകള്‍ നാട്ടിലാകെ പരന്നതില്‍ നടി കത്രീന കെയ്ഫിന് ഇപ്പോഴും കലിപ്പ് തീര്‍ന്നിട്ടില്ല. അടുത്തിടെ മാധ്യമങ്ങളോട് സംസാരിക്കുമ്പോള്‍ വിവാഹത്തെക്കുറിച്ചും മറ്റുമുള്ള ചോദ്യങ്ങള്‍ക്കിടെ സ്‌പെയിന്‍ സംഭവത്തിലുള്ള തന്റെ വിരോധവും കത്രീന തുറന്ന് പ്രകടിപ്പിച്ചു.

സ്‌പെയിന്‍ വെക്കേഷന്റെ ഫോട്ടോ കണ്ടപ്പോള്‍ വല്ലാത്ത വിഷമം തോന്നിയെന്നും ഇത് സ്വകാര്യതയുടെലംഘനമാണെന്നും കത്രീന പറയുന്നു. ആരാണ് ഫോട്ടോകള്‍ എടുത്തതെന്ന് അറിയില്ല. ഞാന്‍ ഒരു ട്രിപ്പിന്റെ മൂഡിലായിരുന്നു. അതൊരു സ്വകാര്യ നിമിഷമായിരുന്നു. അത് പകര്‍ത്തിക്കണ്ടപ്പോള്‍ വേദനയും ദേഷ്യവും തോന്നി-കത്രീന പറഞ്ഞു. ഇനിയും ഇത്തരം ഫോട്ടോകള്‍ എടുക്കുകയാണെങ്കില്‍ നേരത്തേ പറയണമെന്നും ചുരുങ്ങിയത് ചേരുന്ന നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കാനെങ്കിലും തനിയ്ക്ക് കഴിയുമെന്നും താരം അഭിപ്രായപ്പെട്ടു.

സ്വകാര്യത ലംഘിച്ചുകൊണ്ട് ചിത്രങ്ങള്‍ പുറത്തുവിട്ട മാധ്യമങ്ങള്‍ക്കെതിരെ അവരുടെ നടപടിയില്‍ പ്രതിഷേധിച്ച് കത്രീന കത്ത് അയച്ചിട്ടുണ്ടെന്നാണ് വിവരം.

രണ്‍ബീറുമായുള്ള പ്രണയത്തെക്കുറിച്ചും വാവാഹത്തെക്കുറിച്ചും ചോദിക്കുമ്പോള്‍ താന്‍ ഇപ്പോഴും സിംഗിളാണെന്നും വിവാഹം വരെ തന്റെ സ്റ്റാറ്റസ് സിംഗിള്‍ എന്നതായിരിക്കുമെന്നും കത്രീന പറഞ്ഞു. മാത്രമല്ല വിവാഹം ഉടനുണ്ടാകില്ലെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്. അടുത്ത വര്‍ഷം രണ്‍ബീറുമായുള്ള വിവാഹമുണ്ടാകുമെന്ന രീതിയിലുള്ള വാര്‍ത്തകളെക്കുറിച്ചുള്ള ചോദ്യത്തിന് കത്രീന പ്രതികരിച്ചില്ല.

പഴയ കാമുകന്‍ സല്‍മാന്‍ ഖാനാണോ പുതിയ കാമുകന്‍ രണ്‍ബീര്‍ കപൂര്‍ ആണോ ഏറ്റവും റൊമാന്റിക് എന്ന ചോദ്യത്തിന് തനിയ്ക്ക് ജീവിതകാലം മുഴുവന്‍ സമാധാനവും സന്തോഷവും വേണമെന്ന് ആഗ്രഹമുണ്ടെന്നായിരുന്നു കത്രീനയുടെ മറുപടി

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X