രണ്ട് വയസ്സുകാരി മകളെ വീട്ടിലാക്കി ഷൂട്ടിങിന് പോവുന്ന റാണി മുഖര്‍ജി പറയുന്നു
ഹിച്ച്കി എന്ന ചിത്രത്തിലൂടെ സിനിമാ ലോകത്തേക്ക് മടങ്ങിയെത്തുകയാണ് റാണി മുഖര്‍ജി. മകളുടെ ജനന ശേഷം ഭര്‍ത്താവ് ആദിത്യ ചോപ്രയുടെ നിര്‍ബന്ധത്തിലാണ് റാണി വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തുന്നത്.
രണ്ട് വയസ്സുകാരി മകളെ തനിച്ചാക്കി ഷൂട്ടിങ് സെറ്റിലേക്ക് പോകുന്നതിനെ കുറിച്ച് പിടിഐ യ്ക്ക് നല്‍കിയ അഭിമുഖത്തില്‍ റാണി മുഖര്‍ജി സംസാരിച്ചു. മകളെ തനിച്ചാക്കി പോകുന്നതില്‍ ആകുലതയുണ്ട്. എന്നാല്‍ പിന്നെപ്പിനെ അവളത് ശീലിക്കും എന്ന് റാണി മുഖര്‍ജി പറയുന്നു.

എനിക്കുറപ്പുണ്ട്, അവള്‍ അച്ഛന്റെയും അമ്മയുടെയും ജോലി മനസ്സിലാക്കുകയും വലുതാവുമ്പോള്‍ അതില്‍ അഭിമാനിക്കുകയും ചെയ്യും. എനിക്കറിയാം അമ്മമാര്‍ക്ക് ഇത് അംഗീകരിക്കാന്‍ ഒരിക്കലും കഴിയില്ല. പക്ഷെ ഈ സാഹചര്യത്തിലൂടെ കടന്ന് വന്നേ പറ്റൂ. കുട്ടികള്‍ അമ്മയുമായാണ് ഏറ്റവും അടുക്കുന്നത്.
അച്ഛനും മക്കളുടെ കാര്യത്തില്‍ തുല്യ ഉത്തരവാദിത്വമുണ്ട്. ആദിറയുടെ കാര്യങ്ങളെല്ലാം ആദിത്യ ചോപ്ര നന്നായി നോക്കുന്നുണ്ട്. ഒരു സംവിധായകന്‍ - നിര്‍മാതാവ് എന്ന നിലയില്‍ എന്നെ സ്‌നേഹിക്കുന്ന ജനങ്ങളോട് എനിക്കുള്ള ഉത്തരവാദിത്വത്തെ കുറിച്ച് ഭര്‍ത്താവിന് നന്നായി അറിയാം. അക്കാര്യത്തില്‍ അദ്ദേഹത്തിന്റെ അകമഴിഞ്ഞ പിന്തുണയുണ്ട്- റാണി മുഖര്‍ജി പറഞ്ഞു


Click it and Unblock the Notifications











