'അക്കാര്യത്തില്‍ ശബാന ആസ്മിയോട് എനിക്ക് വലിയ അസൂയയാണ്'; തുറന്നുപറഞ്ഞ് നീന ഗുപ്ത

ബോളിവുഡിലെ പ്രഗല്‍ഭസംവിധായകരുടെ പ്രിയ നടിയായിരുന്നു ഒരുകാലത്ത് നീന ഗുപ്ത. വ്യക്തിത്വമികവും പോസിറ്റീവ് മനോഭാവവും നീനയെ മറ്റുള്ള അഭിനേത്രികളില്‍ നിന്നും ഏറെ വ്യത്യസ്തയാക്കി. യാഥാസ്ഥിതിക സമൂഹത്തില്‍ നിന്നുകൊണ്ടുതന്നെ ധീരമായ തിരഞ്ഞെടുപ്പുകള്‍ നടത്താന്‍ അവര്‍ ഒരിക്കലും ഭയപ്പെട്ടിരുന്നില്ല. തന്റേതായ രീതിയില്‍ ജീവിതം കെട്ടിപ്പടുക്കാന്‍ നീന ശ്രമിച്ചിരുന്നു.

ഒരു ബോളിവുഡ് സിനിമ പോലെ സംഭവബഹുലമായിരുന്നു നീന ഗുപ്തയുടെ ജീവിതം. ഇന്‍ഡസ്ട്രിയില്‍ തന്റെ വ്യക്തിമുദ്ര പതിപ്പിക്കുന്നതിന് നീന നേരിട്ട വെല്ലുവിളികള്‍ ചില്ലറയല്ല. അതിനിടെ അവിവാഹിതയായ അമ്മയെന്ന ലേബലും തന്റെ അമ്പതാം വയസ്സിന് ശേഷം പുതിയൊരു വിവാഹജീവിതത്തിന് തുടക്കം കുറിച്ചതുമെല്ലാം യാഥാസ്ഥിതികരെ തെല്ലൊന്നുമല്ല ചൊടിപ്പിച്ചത്. എല്ലായ്‌പ്പോഴും അവര്‍ ശുഭാപ്തി വിശ്വാസത്തോടെ ജീവിക്കുകയും, ജീവിതം തന്റെ നേരെ നീട്ടിയ വെല്ലുവിളികളെ ഏറ്റെടുക്കുകയും ചെയ്തു.

nina-shabana

അടുത്തിടെ ഒരു ദേശീയമാധ്യമത്തിന് നല്‍കിയ ഒരു അഭിമുഖത്തില്‍, നടി ശബാന ആസ്മിയോട് തനിക്ക് അസൂയയുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നീന ഗുപ്ത. ശബാന ആസ്മിക്ക് പലപ്പോഴും നല്ല വേഷങ്ങള്‍ കിട്ടുന്നുവെന്നും എന്നാല്‍ തനിക്ക് പല പ്രോജക്ടുകളും നഷ്ടപ്പെടുന്നതായും സൂചിപ്പിച്ചായിരുന്നു നീന ഗുപ്തയുടെ പ്രതികരണം.

'എത്രയോ കാലം മുമ്പ്, എനിക്ക് ശബാന ആസ്മിയോട് അസൂയ തോന്നിയിരുന്നു, കാരണം അവള്‍ക്ക് നല്ല പ്രോജക്ടുകള്‍ ലഭിക്കുമായിരുന്നു. മറ്റു പല നടിമാരും ആ സമയം ഉണ്ടായിരുന്നു. ചിലപ്പോള്‍ എനിക്കാണ് ആ വേഷമെന്ന് പറയുമെങ്കിലും ഒടുവില്‍ അതെനിക്ക് നഷ്ടപ്പെട്ട അവസരങ്ങളും ഉണ്ടായിട്ടുണ്ട്.'

'എന്നാല്‍ ഇപ്പോള്‍ തനിക്ക് നല്ല വേഷങ്ങള്‍ ലഭിക്കുന്നുണ്ട്. അതിനാല്‍ വളരെ ശാന്തമായി ജീവിതം മുന്നോട്ടുപോകുന്നു.'തന്റെ മത്സരം തന്നോട് തന്നെയാണെന്നും തെറ്റൊന്നും ചെയ്യാതെ കൂടുതല്‍ പ്രൊഫഷണലായി പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും നീന ഗുപ്ത വ്യക്തമാക്കുന്നു.

വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് താരം വിവിയന്‍ റിച്ചാര്‍ഡ്‌സുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു നീന ഗുപ്ത. നീനയുമായി പ്രണയത്തിലാകുമ്പോള്‍ വിവിയന്‍ റിച്ചാര്‍ഡ്‌സ് വിവാഹിതനായിരുന്നു. അതുകൊണ്ട് തന്നെ ഇരുവരും നിയമപരമായി വിവാഹിതരായില്ല.

nina gupta

നീനയുടേയും വിവിയന്‍ റിച്ചാര്‍ഡ്‌സിന്റേയും മകളാണ് പ്രമുഖ ഡിസൈനറും നടിയുമായ മസാബ ഗുപ്ത. വിവിയനുമായുള്ള പ്രണയ ബന്ധം അവസാനിച്ച ശേഷമായിരുന്നു നീന മസാബയ്ക്ക് ജന്മം നല്‍കിയത്. ഇന്ന് ഇന്ത്യയിലെ മുന്‍നിര ഫാഷന്‍ ഡിസൈനര്‍മാരില്‍ ഒരാളാണ് മസാബ. ഹൗസ് ഓഫ് മസാബ എന്ന പേരില്‍ സ്വന്തമായൊരു ബ്രാന്റുമുണ്ട് മസാബയ്ക്ക്.

ഒരിടവേളയ്ക്ക് ശേഷം ബോളിവുഡില്‍ വീണ്ടും സജീവമാവുകയാണ് നീന ഗുപ്ത. ബദായ് ഹോ എന്ന പുതിയ ചിത്രത്തിലൂടെ 59-ാം വയസ്സില്‍ രണ്ടാം ഇന്നിങ്ങ്‌സിനൊരുങ്ങുകയാണ് നീന. പഞ്ചായത്ത് 2, മസാബ മസാബ 2 എന്നീ രണ്ടു വെബ് സീരിസുകളിലും നീന ഗുപ്ത പ്രധാന വേഷത്തിലെത്തുന്നുണ്ട്.

Read more about: neena gupta bollywood
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X