'അമ്മയെ സാമ്പത്തീകമായി സഹായിക്കാൻ ഞാൻ നടിയായി'; തുറന്ന് പറഞ്ഞ് ട്വിങ്കിൾ ഖന്ന

ബോളിവുഡ് നടിയും എഴുത്തുകാരിയും ആയ ട്വിങ്കിൾ ഖന്ന മിസിസ് ഫണ്ണിബോൺസ് എന്നാണ് ആരാധകർക്കിടയിൽ അറിയപ്പെടുന്നത്. അവളുടെ അഭിനയ തീരുമാനത്തെക്കുറിച്ചും രാഷ്ട്രീയ വീക്ഷണത്തെക്കുറിച്ചും യഥാർത്ഥ ജീവിതസാഹചര്യങ്ങളെ കുറിച്ചും ആവേശകരവും രസകരവുമായ രീതിയിൽ താരം പലപ്പോഴായി തുറന്ന് പറഞ്ഞിട്ടുണ്ട്. ട്വിങ്കിളിന്റെ ഐജി ഫീഡ് മുഴുവൻ അക്ഷയ് കുമാറുമായുള്ള അവരുടെ വിവാഹ ജീവിതത്തെ കുറിച്ചുള്ള രസകരമായ കുറിപ്പുകളാൽ നിറഞ്ഞിരിക്കുന്നു. അടുത്തിടെയാണ് ട്വിങ്കിൾ ഖന്ന താൻ അഭിനയിക്കാൻ തീരുമാനിച്ചതിന് പിന്നിലെ കാരണം വ്യക്തമാക്കിയത്.

Twinkle Khanna, Twinkle Khanna  Dimple Kapadia, Dimple Kapadia news, Twinkle Khanna news, ട്വിങ്കിൾ ഖന്ന, ട്വിങ്കിൾ ഖന്ന ഡിംപിൾ കപാഡിയ, ഡിംപിൾ കപാഡിയ വാർത്തകൾ, ട്വിങ്കിൾ ഖന്ന വാർത്തകൾ

അടുത്തിടെ കരീന കപൂർ ഖാനുമായുള്ള ട്വിങ്കിൾ ഖന്നയുടെ സംഭാഷണത്തിനിടെയാണ് സിനിമയിൽ പ്രവേശിക്കാനുള്ള തന്റെ തീരുമാനം എവിടെ നിന്നാണ് ഉണ്ടായത് എന്ന് ട്വിങ്കിൾ വെളിപ്പെടുത്തിയത്. പണം സമ്പാദിക്കാനുള്ള ഏറ്റവും വേഗമേറിയ മാർഗമായതിനാൽ സിം​ഗിൾ പാരന്റായ അമ്മയെ പിന്തുണയ്ക്കാനാണ് താൻ ഒരു നടിയായതെന്ന് ട്വിങ്കിൾ ഖന്ന തുറന്ന് പറഞ്ഞു. 'ഇത് നിങ്ങൾ ഒരു തെരഞ്ഞെടുത്തതാണെന്ന് എനിക്കറിയാം. പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം ഒരു അഭിനേത്രിയാകാൻ ഞാൻ ശരിക്കും ആഗ്രഹിച്ചിരുന്നില്ല. പക്ഷെ അത് അത്യാവശ്യമായിരുന്നു. എനിക്ക് അമ്മ മാത്രമാണ് ഉണ്ടായിരുന്നത്. എല്ലാ ചിലവുകളും അമ്മയാണ് നോക്കിയിരുന്നത്' കരീനയോട് ട്വിങ്കിൾ പറഞ്ഞു.

നടനായിരുന്ന രജേഷ് ഖന്നയാണ് ഡിംപിൾ കപാഡിയയെ വിവാഹം ചെയ്തത്. ഇരുവർക്കും രണ്ട് പെൺമക്കളാണുള്ളത്. 2012ൽ ആണ് രാജേഷ് ഖന്ന മരിച്ചത്. തന്റെ പെൺമക്കളോട് ഭ്രാന്തമായ സ്നേഹം സൂക്ഷിച്ചിരുന്ന വ്യക്തിയാണ് രാജേഷ് ഖന്ന. ഡിംപിൾ കപാഡിയയെ രാജേഷ് ഖന്ന വിവാഹമോചനം ചെയ്യാതിരുന്നതിന്റെ ഓരേയൊരു കാരണവും അദ്ദേഹ​ത്തിന്റെ പെൺമക്കളോടുള്ള സ്നേഹമായിരുന്നു. ഇന്ന് ഏറ്റവും കൂടുതൽ ആരാധകരുള്ള താരപുത്രിയാണ് ട്വിങ്കിൾ ഖന്ന. 2001ൽ ആണ് അക്ഷയ്കുമാർ ട്വിങ്കിൾ ഖന്നയെ വിവാഹം ചെയ്തത്. ഫിലിംഫെയർ മാ​ഗസീനിന് വേണ്ടിയുള്ള ‌ഫോട്ടോഷൂട്ടിനിടയാണ് അക്ഷയ്കുമാറിനെ ട്വിങ്കിൾ ഖന്ന പരിചയപ്പെട്ടത്. ആരവ്, നിതാര എന്നിങ്ങനെ രണ്ട് മക്കളാണ് ഇരുവർക്കുമുള്ളത്. ബർസാത്താണ് ട്വിങ്കിൾ ഖന്നയുടേതായി ആദ്യം പുറത്തിറങ്ങിയ സിനിമ.

അത്രം​ഗിരേയാണ് ഏറ്റവും അവസാനം റിലീസ് ചെയ്ത അക്ഷയ് കുമാർ ചിത്രം. സൂരരൈ പോട്ര് എന്ന തമിഴ് ചിത്രത്തിന്റെ ഹിന്ദി റീമേക്കിൽ അക്ഷയ് കുമാറാണ് നായകനാവുക. നേരത്തെ ജോൺ എബ്രഹാം, ഹൃത്വിക് റോഷൻ എന്നിവരുടെ പേരുകളും സൂരരൈ പോട്രിന്റെ റീമേക്കിൽ നായകനാകാൻ ഉയർന്നു വന്നിരുന്നു. നിലവിൽ ഇമ്രാൻ ഹാഷ്മിയ്‌ക്കൊപ്പം സെൽഫി എന്ന ചിത്രത്തിലാണ് അക്ഷയ് കുമാർ അഭിനയിക്കുന്നത്. ഇതിന് ശേഷം അക്ഷയ് സുരറൈ പോട്ര് റീമേക്കിൽ ജോയിൻ ചെയ്യുമെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്. സുധ കൊങ്കര തന്നെയായിരിക്കും ഹിന്ദി റീമേക്കും സംവിധാനം ചെയ്യുക. സൂര്യയുടെ 2ഡി എന്റർടെയ്ൻമെൻറ്സും വിക്രം മൽഹോത്രയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

Read more about: twinkle khanna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X