»   » മുലക്കണ്ണ് കാണിച്ച് അഭിനയിക്കാന്‍ ഞാന്‍ തയ്യാറാണ്, എന്നില്‍ നിന്ന് അത് പ്രതീക്ഷിച്ചിരുന്നു; കങ്കണ

മുലക്കണ്ണ് കാണിച്ച് അഭിനയിക്കാന്‍ ഞാന്‍ തയ്യാറാണ്, എന്നില്‍ നിന്ന് അത് പ്രതീക്ഷിച്ചിരുന്നു; കങ്കണ

Posted By: Rohini
Subscribe to Filmibeat Malayalam

കങ്കണ റാണത്ത് എന്ന നടിയുടെ അഭിനയത്തിന് മുന്‍പില്‍ പകരം വയ്ക്കാന്‍ ഇന്ന് ബോളിവുഡില്‍ മറ്റൊരു നടി ഇല്ലെന്ന് തന്നെ പറയാം. മൂന്നോളം ദേശീയ പുരസ്‌കാരങ്ങളാണ് ചെറിയ കാലയളവിനുള്ളില്‍ കങ്കണ തന്റെ പേരിലാക്കിയത്.

സ്ത്രീകളുടെ ബ്രാ സമൂഹത്തിന് ഭീഷണിയോ, എന്താണ് അശ്ലീലം; കങ്കണ ചോദിയ്ക്കുന്നു

എന്നാല്‍ അതുപോലെ തന്നെ വിവാദങ്ങളും കങ്കണയുടെ പേരിലുണ്ട്. വരുംവരായ്കകളെ കുറിച്ച് രണ്ടാമതൊന്ന് ആലോചിക്കാതെയാണ് കങ്കണ പല പ്രസ്താവനകളും പറയുന്നത്. ഇപ്പോഴിതാ അത്തരത്തിലൊരു പ്രസ്താവന ബോളിവുഡ് സിനിമയില്‍ വാര്‍ത്തയാകുന്നു.

രംഗോണിലെ രംഗങ്ങള്‍

കങ്കണയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രമാണ് റംഗോണ്‍. ചിത്രത്തില്‍ ഷാഹിദ് കപൂറിനും സയ്ഫ് അലി ഖാനുമൊപ്പം കങ്കണയുടെ ഇഴുകിച്ചേര്‍ന്ന രംഗങ്ങള്‍ ധാരാളമുണ്ട്. ഇതേ കുറിച്ചാണ് പല അഭിമുഖത്തിലും നടിയോട് ചോദ്യങ്ങള്‍ ചോദിയ്ക്കുന്നത്. അങ്ങനെ ഒരു അഭിമുഖത്തില്‍ ടോപ് ലസ്സ് രംഗങ്ങളില്‍ അഭിനയിക്കുന്നതില്‍ തനിയ്ക്ക് വിരോധമില്ലെന്ന് നടി വ്യക്തമാക്കി.

മറവില്ലാതെ അഭിനയിക്കാം

ഞാന്‍ അഭിനയിക്കുന്ന രംഗങ്ങള്‍ പൂര്‍ണമായും കംഫര്‍ട്ടബിളായി എനിക്ക് അഭിനയിക്കാന്‍ കഴിയും. മറവില്ലാതെ അഭിനയിക്കുന്നതില്‍ വിരോധമില്ലെന്നും കങ്കണ വെളിപ്പെടുത്തി.

ആ രംഗം കഴിഞ്ഞപ്പോള്‍

ടോപ്പ് ലസ്സായിട്ടുള്ള രംഗത്തിന്റെ ഷൂട്ടിങ് കഴിഞ്ഞപ്പോള്‍ ഒരു തുണിയെടുത്ത് എനിക്കെന്റെ മാറിടം മറക്കാമായിരുന്നു. സംവിധായകന്‍ എന്നില്‍ നിന്നത് പ്രതീക്ഷിച്ചിരുന്നു. രംഗം ഷൂട്ട് ചെയ്ത് കഴിഞ്ഞിട്ട് എല്ലാം മറച്ചുവയ്ക്കുന്നതില്‍ എന്താണ് അര്‍ത്ഥം എന്നാണ് കങ്കണ ചോദിയ്ക്കുന്നത്

ചിലര്‍ ചെയ്യുന്നത് കണ്ടിട്ടുണ്ട്

ഐറ്റം ഡാന്‍സ് ചെയ്യുന്ന സമയത്ത് ചിലര്‍ അങ്ങനെ ചെയ്യുന്നത് കണ്ടിട്ടുണ്ട്. ക്യാമറയ്ക്ക് മുന്നില്‍ ആടിത്തിമര്‍ക്കും. ഷൂട്ട് ചെയ്ത് കഴിഞ്ഞാല്‍ ചെറിയൊരു തുണിയെടുത്ത് മറച്ചുവയ്ക്കും. അതിലെന്ത് അര്‍ത്ഥമാണുള്ളത്.

ഇന്റിമേറ്റ് സീന്‍ ചെയ്യാന്‍ തയ്യാര്‍

മുമ്പൊരു അഭിമുഖത്തില്‍ സംസാരിക്കവെ, ഇന്റിമേറ്റ് രംഗങ്ങളില്‍ അഭിനയിക്കാന്‍ താന്‍ തയ്യാറല്ല എന്ന് കങ്കണ പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ താരം പറയുന്നു, അത്തരം രംഗങ്ങളില്‍ താന്‍ കംഫര്‍ട്ടബിളാണ് എന്ന്.

രംഗൂണിലെ ഇന്റിമേറ്റ് രംഗങ്ങള്‍

കഥ പറയുമ്പോള്‍ ചിത്രത്തിലെ അത്തരം ഇന്റിമേറ്റ് രംഗങ്ങളെ കുറിച്ച് വിശാല്‍ സര്‍ പ്രത്യേക വിവരണങ്ങളൊന്നും തന്നിട്ടില്ല. കഥ പറഞ്ഞു പോകുമ്പോള്‍ പറയുകയായിരുന്നു. കഥയ്ക്ക് വേണ്ട രംഗമായിട്ട് മാത്രമേ ഞാനും ആ രംഗങ്ങളെ കണ്ടിട്ടുള്ളൂ- കങ്കണ പറഞ്ഞു.

English summary
In a recent interview Kangana Ranaut said that she is very comfortable in doing topless scenes. She also talked about shooting intimate scenes in Rangoon

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam