ഞാനെപ്പോള്‍ വേണമെങ്കിലും സിനിമ ഉപേക്ഷിച്ചേക്കാം, അനുഷ്‌ക ഇനി കോലിക്കൊപ്പം!
ബോളിവുഡ് സിനിമാ ലോകത്ത് ഈ വര്‍ഷം മികച്ച തുടക്കമാണ് അനുഷ്‌ക ശര്‍മയ്ക്ക് ലഭിച്ചത്. പികെ, എന്‍ എച്ച്10 എന്നിവയ്ക്ക് പുറമെ ഇപ്പോള്‍ ബോംബെ വെല്‍വറ്റും അനുഷ്‌കയുടേതായി തിയേറ്ററിലെത്തി. സിനിമാ അഭിനയിത്തിന് മികച്ച അഭിപ്രായങ്ങള്‍ വന്നപ്പോള്‍ വ്യക്തി ജീവിതത്തില്‍ ചില ആരോപണങ്ങള്‍ക്ക് അനുഷ്‌ക പാത്രമായി.
ലോകകപ്പില്‍ ഇന്ത്യ സെമിയില്‍ പുറത്തായപ്പോള്‍ എല്ലാവരും അനുഷ്‌കയെ പഴിച്ചു. വീരാട് കോലിയുമായുള്ള അനുഷ്‌കയുടെ ഇഷ്ടമാണ് തോല്‍വിയ്ക്ക് കാരണമെന്നാണ് പലരും കണ്ടെത്തിയ കാരണം. എന്നാല്‍ തനിക്ക് അനുഷ്‌ക എല്ലാം എല്ലാം ആണെന്ന് പറഞ്ഞ് കോലി വിമര്‍ശകരുടെ നാവടക്കി.

ഇരുവരും ഉടന്‍ വിവാഹിതരാകും എന്ന പറയുന്നതിനിടെ, അതിനാക്കം കൂട്ടിക്കൊണ്ട് അനുഷ്‌കയുടെ പുതിയ വെളിപ്പെടുത്തല്‍. താന്‍ എപ്പോള്‍ വേണമെങ്കിലും സിനിമ ഉപേക്ഷിക്കാമെന്ന് അടുത്തിടെ നല്‍കി ഒരു അഭിമുഖത്തില്‍ അനുഷ്‌ക ശര്‍മ പറഞ്ഞു.
ഇന്നോ നാളെയോ ഈ വര്‍ഷമോ എപ്പോള്‍ വേണണെങ്കിലും താന്‍ സിനിമ ഉപേക്ഷിച്ചേക്കാമെന്നാണ് അനുഷ്‌കയുടെ വാക്കുകള്‍. കൂടുതല്‍ കാലം നില്‍ക്കാമെന്ന് കരുതുന്നില്ല. ചിലപ്പോള്‍ അടുത്ത വര്‍ഷം തന്നെ സിനിമ വിട്ടേക്കും. കുടുംബത്തെ ഒഴിവാക്കി ഒരു കാര്യത്തിനും ഇല്ല- അനുഷ്‌ക പറഞ്ഞു.
ആസ്വദിക്കുന്നത് കൊണ്ട് മാത്രമാണ് ഇപ്പോഴും സിനിമയില്‍ തുടരുന്നത്. ജോലി സന്തോഷം തരുന്നുണ്ടെങ്കില്‍ തുടരും. അല്ലെങ്കില്‍ വിട്ടുപോകും. ഒരു ടെലിവിഷന് നല്‍കിയ അഭിമുഖത്തിലാണ് താരം ആരാധകരെ ഞെട്ടിച്ചത്.
അതേസമയം ക്രിക്കറ്റ് താരം വിരാട് കോലിയുമായി പ്രണയത്തിലായിരിക്കുന്ന താരം ഭാവിയില്‍ കുടുംബമാകുന്നത് സംബന്ധിച്ച സൂചനയായി ഇതിനെ കരുതാമെന്നാണ് മുംബൈ മാധ്യമങ്ങള്‍ പറയുന്നത്.


Click it and Unblock the Notifications











