»   » ഇതു കൊണ്ടൊന്നും തളരില്ലെന്ന് ഇല്യാന

ഇതു കൊണ്ടൊന്നും തളരില്ലെന്ന് ഇല്യാന

Written By:
Subscribe to Filmibeat Malayalam
Ileana
പെട്ടന്നൊരു ദിവസം താരമായി മാറുകയായിരുന്നില്ല ഇല്യാന ഡിക്രൂസ്. ആറു വര്‍ഷത്തോളം തെന്നിന്ത്യയില്‍ കഷ്ടപ്പെട്ടതിന് ശേഷമാണ് പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടാനായത്. തന്റെ കരിയറില്‍ വീഴ്ചകളുണ്ടായപ്പോഴൊന്നും ആരും ഒന്നും പറഞ്ഞു കേട്ടില്ല. എന്നാല്‍ തന്നെ തേടി ബി ടൗണില്‍ നിന്ന് ഒരു അവസരമെത്തിയപ്പോള്‍ വിമര്‍ശകര്‍ വാ തുറന്നു.

തെന്നിന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം കൈപ്പറ്റുന്ന നടി താനാണെന്നാണ് അവരുടെ കണ്ടുപിടുത്തം. പ്രതിഫലത്തില്‍ ഒരു രൂപ കുറയ്ക്കാന്‍ ഇല്യാന തയ്യാറല്ലെന്നും ചിലര്‍ പറഞ്ഞു പരത്തുന്നു. എന്നാല്‍ ഇതുകൊണ്ടൊന്നും തന്നെ തളര്‍ത്താനാവില്ലെന്നാണ് ഇല്യാന പറയുന്നത്.

ഇത്രനാളും കഷ്ടപ്പെട്ടാണ് സിനിമയില്‍ പിടിച്ചു നിന്നത്. അതുകൊണ്ടു തന്നെ ഇപ്പോള്‍ തനിക്ക് ലഭിക്കുന്ന ഓരോ രൂപയ്ക്കും വിലയുണ്ട്. തനിക്ക് അര്‍ഹതപ്പെട്ട പ്രതിഫലം മാത്രമേ വാങ്ങുന്നുള്ളൂവെന്നും നടി പറയുന്നു.

ബര്‍ഫി എന്ന ചിത്രത്തിലൂടെ ബി ടൗണില്‍ തന്റെ സാന്നിധ്യമറിയിക്കാനൊരുങ്ങുന്ന നടിയ്ക്ക് പക്ഷേ ചിത്രത്തിന്റെ വിജയത്തെ കുറിച്ചോര്‍ത്ത് അമിത ടെന്‍ഷന്‍ ഇല്ല. ചിത്രം വിജയിച്ചാലും പരാജയപ്പെട്ടാലും തന്റെ മുന്നോട്ടുള്ള നീക്കങ്ങള്‍ വളരെ ശ്രദ്ധയോടെയായിരിക്കുമെന്ന് ഇല്യാന പറയുന്നു.

English summary
Ileana D' Cruz, who makes her Hindi film debut with Barfi!", is considered the highest paid actress in the southern film industry and says she gets what she deserves.,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam