twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'എന്റെ മുഖം എനിക്ക് ഇഷ്ടമല്ലായിരുന്നു, ദൈവത്തിനെ വിളിച്ച് കരഞ്ഞിട്ടുണ്ട്'; കോളജ് കാലത്തെ കുറിച്ച് ജോൺ എബ്രഹാം

    |

    മലയാളിയായി ജനിച്ചിട്ടും മലയാള സിനിമയിൽ അധികം പ്രത്യക്ഷപ്പെടാത്ത താരമാണ് ജോൺ എബ്രഹാം‌. എന്നാലും തന്റെ ബോളിവുഡ് സിനിമകളിലൂടെ കേരളത്തിൽ ഒട്ടനവധി ആരാധകരെ സ്വന്തമാക്കിയ താരമാണ് അദ്ദേഹം. ഇപ്പോൾ മൈക്ക് എന്ന മലയാള സിനിമ നിർമിച്ച് കൊണ്ട് മലയാള സിനിമയുടെ ഭാ​ഗമാകാൻ പോവുകയാണ് ഇപ്പോൾ ജോൺ എബ്രഹാം. പുതുമുഖ താരമായ രഞ്ജിത്ത് സജീവാണ് ചിത്രത്തിലെ നായകൻ. ജോൺ എബ്രഹാം എന്റർടൈൻമെന്റിന്റെ ആദ്യ മലയാള സിനിമയാണ് മൈക്ക്. ചിത്രത്തിന്റെ ഷൂട്ടിങ് പുരോ​ഗമിക്കുകയാണ്. വിഷ്ണു ശിവപ്രസാദാണ് മൈക്കിന്റെ സംവിധായകൻ.

    'വാർത്തകളിലൂടെ അറിഞ്ഞ സൽമാൻ ഖാൻ ആയിരുന്നില്ല നേരിട്ട് കണ്ടപ്പോൾ', ഭായ് ജാനെ കുറിച്ച് ടൊവിനോ തോമസ്!'വാർത്തകളിലൂടെ അറിഞ്ഞ സൽമാൻ ഖാൻ ആയിരുന്നില്ല നേരിട്ട് കണ്ടപ്പോൾ', ഭായ് ജാനെ കുറിച്ച് ടൊവിനോ തോമസ്!

    ചിത്രത്തിൽ രഞ്ജിത്ത് സജീവനൊപ്പം അനശ്വര രാജൻ, ജിനു ജോസഫ്, അക്ഷയ് രാധാകൃഷ്ണൻ, അഭിരാം, സിനി എബ്രഹാം എന്നിവരും അണിനിരക്കുന്നുണ്ട്. മൈസൂർ, കട്ടപ്പന, വൈക്കം, ധരംശാല തുടങ്ങിയ സ്ഥലങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ. ആഷിഖ് അക്ബർ അലിയാണ് ചിത്രത്തിന്റെ രചയിതാവ്. ഒരു വ്യക്തിയുടെ ജീവിതത്തിലെ വിവിധ ഘട്ടങ്ങളാണ് സിനിമ പറയുന്നത്. രണദീവെ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. ദിവസങ്ങൾക്ക് മുമ്പാണ് ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് റിലീസ് കൊച്ചിയിൽ വിപുലമായ ചടങ്ങിൽ നടന്നത്. ജോൺ എബ്രഹാമും ഫസ്റ്റ്ലുക്ക് റിലീസിൽ പങ്കെടുക്കാനായി എത്തിയിരുന്നു.

    'കതിരിൽ വളം വെച്ചിട്ടെന്തിനാ?, ആൺകുട്ടികളെ ചെറുപ്പം മുതൽ ഇവയെല്ലാം പഠിപ്പിക്കണം'; വീണ്ടും കുറിപ്പുമായി സാമന്ത!'കതിരിൽ വളം വെച്ചിട്ടെന്തിനാ?, ആൺകുട്ടികളെ ചെറുപ്പം മുതൽ ഇവയെല്ലാം പഠിപ്പിക്കണം'; വീണ്ടും കുറിപ്പുമായി സാമന്ത!

    ശരീര സൗന്ദര്യത്തിന് ഉദാഹരണമായ നടൻ

    ബോളിവുഡിന്റെ സ്വന്തം മസിൽമാൻ എന്നാണ് ജോൺ എബ്രഹാമിനെ ആരാധകർ വിശേഷിപ്പിക്കുന്നത്. നാൽപ്പത്തൊമ്പതുകാരനായ ജോൺ ബോളിവുഡിൽ ശരീര സൗന്ദര്യത്തിന് ഉദാഹരണമായി അറിയപ്പെടുന്ന താരം കൂടിയാണ്. മലയാളിയായ അച്ഛൻ ജോണിന്റെയും പാഴ്സിയായ അമ്മ ഫർഹാന്റെയും മകനായി മുംബൈയിലാണ് ജോൺ ജനിച്ചത്. ആലുവ സ്വദേശിയായ പിതാവ് ഒരു ആർക്കിടെക്ട് ആയിരുന്നു. ജോൺ എബ്രഹാം മോഡലിങ്ങ് രംഗത്ത് നിന്നാണ് സിനിമയിലെത്തിയത്. മ്യൂസിക് ആൽബങ്ങളിലും പ്രത്യക്ഷപ്പെട്ടു. 2003ൽ ജിസം എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമയിലേക്കുള്ള അരങ്ങേറ്റം. ചിത്രം വൻ വിജയമായി.

    പാതി മലയാളിയായ ജോൺ എബ്രഹാം

    ഈ ചിത്രത്തിൽ ബിപാഷാ ബസുവായിരുന്നു നായിക. ആദ്യം മോഡലിങിലായിരുന്നു ജോണിന്റെ ശ്രദ്ധ മുഴുവനും. 2004ൽ പാപ് എന്ന സിനിമയിലും വൻ വിജയമായ ധൂം എന്ന ചിത്രത്തിലും ജോൺ അഭിനയിച്ചു. ഇന്ന് കൈ നിറയെ സിനിമകളുമായി ബോളിവുഡിലെ മുൻനിര സൂപ്പർ താരമാണ് ജോൺ എബ്രഹാം. സൂപ്പർ ക്യൂട്ടായ ജോൺ എബ്രഹാമിന് ഇന്ത്യയൊട്ടാകെ നിരവധി ആരാധികമാരാണുള്ളത്. ഒരു കാലത്ത് തന്റെ മുഖം തനിക്ക് ഒട്ടും ഇഷ്ടാമായിരുന്നില്ലെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ജോൺ എബ്രഹാം ഇപ്പോൾ. തനിക്ക് എന്തിന് ഇങ്ങനെയൊരു മുഖം തന്നുവെന്ന് ചോദിച്ച് പലപ്പോഴും ദൈവത്തിന് മുന്നിൽ കരഞ്ഞിരുന്നിട്ടുണ്ടെന്നും ജോൺ എബ്രഹാം പറയുന്നു. ശരീര ഭാരം വല്ലാതെ കുറഞ്ഞ് മുഖത്ത് മുഴുവൻ കുരു വന്നപ്പോൾ വല്ലാതെ വിഷമിച്ചിരുന്നുവെന്നും ജോൺ എബ്രഹാം പറയുന്നു.

    Recommended Video

    Veekam Malayalam Movie Pooja l Dhyan Sreenivasan l Dayyana | Sheelu Abraham
    ദൈവത്തെ വിളിച്ച് കരഞ്ഞപ്പോൾ

    'ഇന്ന് കാണുന്ന മുഖം ലഭിക്കും മുമ്പ് എനിക്ക് നിറയെ മുഖക്കുരു വന്നിരുന്നു. നമ്മുടെ മുഖത്ത് അത്തരം ചെറിയ കാര്യങ്ങൾ ഉള്ളപ്പോൾ നമുക്ക് ഉള്ള ആ ആത്മവിശ്വാസം പോലും നഷ്ടപ്പെടും. ഞാൻ കരഞ്ഞുകൊണ്ട് ദൈവത്തോട് പ്രാർത്ഥിച്ച സന്ദർഭങ്ങളുണ്ടായിരുന്നു. എനിക്ക് എന്തിനാണ് ഇങ്ങനെയൊരു മുഖം തന്നത് എന്ന് അന്ന് കരഞ്ഞ് ​ ദൈവത്തോട് ചോദിക്കുമായിരുന്നു. ‌മുഖത്തെ കുരുക്കൾ എടുത്ത് കളഞ്ഞ് മുഖത്ത് എന്തെങ്കിലും മാജിക്ക് ചെയ്ത് തരാൻ വരെ ഞാൻ ദൈവത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്റെ ക്ലാസിലെയും സുഹൃത്തുക്കളിലെയും ഏറ്റവും ഉയരം കുറഞ്ഞ പയ്യന്മാരിൽ ഒരാളായിരുന്നു ഞാനും. അതുകൊണ്ട് ഞാൻ ദൈവത്തോട് ഉയരം നൽകാൻഡ ആവശ്യപ്പെട്ടും പ്രാർഥിച്ചിട്ടുണ്ട്. ഇന്ന് ദൈവം സഹായിച്ച് ആറടി ഒരിഞ്ച് ഉയരം എനിക്കുണ്ട്. ഞാൻ സന്തോഷവാനാണ്...' ജോൺ എബ്രഹാം പറയുന്നു.

    Read more about: john abraham
    English summary
    'I did not like my face, I cried out to God'; John Abraham revealed about his college days
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X