»   » ധരിച്ചിരിക്കുന്നത് 550രൂപയുടെ ടീ ഷര്‍ട്ട്,ജീന്‍സ് പഴകിയത്,എന്നിട്ടും എനിക്ക് സൂപ്പര്‍താരപദവി നല്‍കി

ധരിച്ചിരിക്കുന്നത് 550രൂപയുടെ ടീ ഷര്‍ട്ട്,ജീന്‍സ് പഴകിയത്,എന്നിട്ടും എനിക്ക് സൂപ്പര്‍താരപദവി നല്‍കി

Posted By:
Subscribe to Filmibeat Malayalam

ഞാന്‍ ധരിച്ചിരിക്കുന്നത് വില കുറഞ്ഞ ടീ ഷര്‍ട്ട്, വെറും 550 രൂപയുടെ. ജീന്‍സിനു 15 വര്‍ഷത്തെ പഴക്കമുണ്ട്, എന്റെ ഷൂസിനോ 20 വര്‍ഷത്തെ പഴക്കവും ഉണ്ട്. എന്നിട്ടും ആരാധകര്‍ തന്നെ സൂപ്പര്‍താര പദവി നല്‍കിയെന്ന് ബോളിവുഡ് മസില്‍മാന്‍ സല്‍മാന്‍ ഖാന്‍. തന്റെ കഥാപാത്രങ്ങളെ പ്രേക്ഷകര്‍ സന്തോഷത്തോടെ സ്വീകരിക്കുകയും ഇതുവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. അതുകൊണ്ടാണ് ഇവിടെവരെ എത്താന്‍ സാധിച്ചത്.

താരപദവിയിലൊന്നും തനിക്ക് വിശ്വാസമില്ലെന്നാണ് സല്ലു പറയുന്നത്. താരങ്ങളെപ്പോലെ പെരുമാറുകയോ ജീവിക്കുകയോ ജാഡ കാണിക്കുകയോ ചെയ്യാറില്ല. ഒരു സാധാരണ ജീവിതം നയിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും സല്‍മാന്‍ പറയുന്നു.

salman

ഇഷ്ടമുള്ള തിരക്കഥ തെരഞ്ഞെടുത്ത് അഭിനയിക്കാനുള്ള സ്വാതന്ത്ര്യം ഇന്നെനിക്കു ലഭിക്കുന്നുണ്ട്. എന്നാല്‍, ഇതൊന്നും ഇല്ലാത്ത കാലവും എനിക്കുണ്ടായിരുന്നു. അതൊന്നും ഇപ്പോഴും മറിന്നിട്ടില്ലെന്നും താരം പറയുന്നു. ഗോസിപ്പുകളെയും വിമര്‍ശനങ്ങളെയും എനിക്ക് ഭയമില്ലെന്നും സല്ലു പറയുന്നു.

തന്നെ അറിയാത്തവര്‍ തനിക്കെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിക്കുമ്പോള്‍ അതെന്നെ ബാധിക്കാറില്ല. അതിനെ ഞാന്‍ കാര്യമായി എടുക്കാറുമില്ലെന്ന് സല്ലു പറഞ്ഞു. വിമര്‍ശിക്കുന്നവര്‍ തിരിച്ചറിവില്ലാത്തവരാണെന്നും താരം പറഞ്ഞു.

English summary
Everything he does makes news but Salman Khan says he does not take his Bollywood stardom seriously because his image is due to the larger-than-life characters he portrays.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam