തുറന്നുകാട്ടല്‍ മടുത്തെന്ന് മല്ലികാ ഷെരാവത്ത്

By Gokul

മുംബൈ: ബോളിവുഡ് സിനിമകളിലെ ഗ്ലാമര്‍ നായികമാരിലൊരാളായ മല്ലികാ ഷെരാവത്തിന് ഗ്ലാമര്‍ വേഷങ്ങള്‍ മടുത്തു. ഗ്ലാമറസായി അഭിനയിക്കുന്നതുമൂലം തന്നെ തേടിയെത്തുന്ന കഥാപാത്രങ്ങളെല്ലാം ഒരേ പാറ്റേണിലുള്ളതാണെന്നാണ് മല്ലികയുടെ പരാതി. അഭിനയശേഷി വേണ്ടുവോളമുണ്ടായിട്ടും ഇത്തരം സിനിമകളില്‍ മാത്രം താന്‍ കാസ്റ്റ് ചെയ്യപ്പെടുന്നതില്‍ നടിക്ക് പരിഭവമുണ്ട്.

ഒരേ വേഷങ്ങള്‍ ആര്‍ക്കാണ് മടുക്കാത്തതെന്ന് നടി ചോദിക്കുന്നു. ആദ്യമൊക്കെ ഗ്ലാമര്‍ വേഷങ്ങള്‍ അഭിനയിക്കാന്‍ താത്പര്യക്കുറവുണ്ടായിരുന്നു. എന്നാല്‍, അത് ജോലിയുടെ ഭാഗമായതോടെ തുടരുകയായിരുന്നു. പിന്നീട് തന്നെത്തേടിയെത്തുന്ന സിനിമകളെല്ലാം ഗ്ലാമര്‍ വേഷങ്ങള്‍ക്ക് പ്രാധാന്യമുള്ളതായിരുന്നെന്ന് നടി പറയുന്നു.

mallika-sherawat

ഇതിനകം വിവാദമായ ഡേര്‍ട്ടി പൊളിറ്റിക്‌സ് എന്ന സിനിമയാണ് മല്ലികയുടേതായി ഉടന്‍ പുറത്തിറങ്ങുന്ന സിനിമ. ഡേര്‍ട്ടി പൊളിറ്റിക്‌സ് തന്റെ സിനിമാ ജീവിതത്തിലെ വഴിത്തിരിവായേക്കുമെന്നാണ് മല്ലികയുടെ പ്രതീക്ഷ. ഗ്ലാമര്‍ പ്രദര്‍ശനമുണ്ടെങ്കിലും അഭിനയത്തിനും പ്രാധാന്യമുള്ള സിനിമയാണ് ഡേര്‍ട്ടി പൊളിറ്റിക്‌സ്. തനിക്ക് ലഭിച്ച അപൂര്‍വമായ അവസരം ശരിയായി വിനിയോഗിച്ചുവെന്നാണ് പ്രതീക്ഷയെന്ന് അവര്‍ പറഞ്ഞു.

ഫിബ്രുവരി 13ന് തീയേറ്ററിലെത്തുന്ന സിനിമയില്‍ നറുദ്ദീന്‍ ഷാ, അനുപം ഖേര്‍, ജാക്കി ഷ്രോഫ് തുടങ്ങിയ വെറ്ററന്‍ താരങ്ങളുടെ പടതന്നെ അഭിനയിക്കുന്നുണ്ട്. സിനിമയില്‍ ദേശീയ പതാക പുതച്ചുനില്‍ക്കുന്ന മല്ലികയുടെ പോസ്റ്റര്‍ ഏറെ വിവാദത്തിന് വഴിവെച്ചിരുന്നു. സിനിമയ്‌ക്കെതിരെ കോടതിയില്‍ പരാതിയെത്തുകയും ചെയ്തു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X