ഇനി മടങ്ങി വരില്ല, രവീണ ടണ്ഡന്‍
നടികളെല്ലാം സിനിമയില്ക്ക് തിരിച്ചു വരുന്നവേളയില്‍ ബോളിവുഡിലേക്ക് തിരിച്ചു മടങ്ങാന്‍ ആഗ്രഹമില്ലെന്ന് പ്രശസ്ത ചലച്ചിത്രതാരം രവീണ ടണ്ഡന്‍.
പല പഴയതാരങ്ങള്‍ സിനിമയിലേക്കും മിനിസ്‌ക്രീനിലേക്കും തിരിച്ചു വരുന്ന സാഹചര്യത്തില്‍ തന്റെ തിരിച്ചുവരവുണ്ടാകില്ല എന്ന് രവീണ മനസ്സുതുറന്നു. സുഹൃത്തുക്കളുടെ നിര്‍ബന്ധത്തിനു വഴങ്ങി ചിലപ്പോള്‍ അതിഥിവേഷങ്ങളില്‍ കാണാമെന്ന്പറഞ്ഞു.

പണത്തിനോ പ്രശസ്തിക്കോ വേണ്ടി അഭിനയിക്കാനില്ല, മുഴുനീള കഥാപാത്രമായും വരാന്‍ താല്‍പര്യമില്ല.
വര്‍ഷങ്ങള്‍ക്ക് മുമ്പ് ബോളിവുഡിലെ ഹോട്ട് നായികയായിരുന്നു രവീണ ടണ്ഡന്‍. സൂപ്പര്‍ ഡാന്‍സ് സീനുകളിലും ഗാനരംഗങ്ങളിലുമെല്ലാം തകര്‍ത്തഭിനയിച്ചിട്ടുണ്ട്അക്ഷയ്കുമാറിന്റെ ഭാഗ്യജോഡിയായിരുന്ന രവീണ നിരവധി
സൂപ്പര്‍ഹിറ്റ് ചിത്രങ്ങളില്‍ നായികയായി. മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരവും നേടിയിട്ടുണ്ട്.


Click it and Unblock the Notifications











