അന്ന് രൺവീറിനോടൊപ്പം താമസിക്കുവാൻ ആഗ്രഹിച്ചിരുന്നില്ല! കാരണം ഇതാണ്, വെളിപ്പെടുത്തി ദീപിക

ബോളിവുഡിലെ ക്യൂട്ട് താരജോഡികളാണ് ദീപികയും രൺവീറും. ബോളിവുഡും പ്രേക്ഷകരും ഒരുപോലെ ആഘോഷമാക്കുകയായിരുന്നു ഇവരുടെ വിവാഹം. ഏഴു വർഷത്തെ നീണ്ട പ്രണയത്തിനൊടുവിൽ, 2018 ഏപ്രിൽ 14 ന് താരങ്ങൾ വിവാഹിതരായത്. ഒരുമിച്ചുള്ള ജീവിതം ആരംഭിച്ചിട്ട് ഒരു വർഷം പൂർത്തിയാക്കുകയാണ്.

ബോളിവുഡിൽ സർവ സാധാരണമാണ് ലീവിങ് റിലേഷൻ.‌ പ്രണയത്തിലായിരിക്കുമ്പോൾ തന്നെ ഒരുമിച്ച് താമസിക്കുകയും യാത്രകൾ ചെയ്യാറുമുണ്ട്. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായിരുന്നു ദീപികയും രൺവീറും . വിവാഹത്തിനു മുൻപ് ഒരിക്കൽ പോലും താരങ്ങൾ ഒരുമിച്ചുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല. ഇപ്പോഴിത വിവാഹത്തിനു മുൻപ് ഒരുമിച്ച് താമസിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തുകയാണ് താരം. ഹാർപർ ബസാർ യുഎസ് മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം വെളിപ്പെടുത്തിയത്.

എല്ലാവരും നിർബന്ധിച്ചു

പാരമ്പര്യത്തിൽ വിശ്വസിക്കുന്ന ഒരു വ്യക്തിയാണ് താൻ. അത് തുടർന്നു പോകുക എന്നത് തന്നെ സംബന്ധിച്ചടത്തോളം വളരെ പ്രധാനപ്പെട്ടതാണ്. പാരമ്പര്യത്തിൽ നിന്ന് വിട്ട് നിൽക്കാൻ പലയിടത്തു നിന്നും തനിയ്ക്ക് പ്രലോഭനങ്ങളുണ്ടായിരുന്നു. എന്നാൽ‌ തനിയ്ക്ക് അതിനോട് താൽപര്യമില്ലായിരുന്നു. എന്നാൽ രൺവീറിന് എന്തായാലും സമ്മതമായിരുന്നു.

 രൺവീറിന്റെ തീരുമാനം

എന്റെ തീരുമാനത്തോടെപ്പം നിൽക്കാനായിരുന്നു രൺവീറിന്റേയും താൽപര്യം. നിന്നെ എന്താണ് സന്തോഷിപ്പിക്കുന്നത്. അതാണ് എന്റേയും സന്തോഷം. അതുകൊണ്ട് തന്നെ, തങ്ങൾ ഈ തീരുമാനവുമായി മുന്നോട്ട് പോയത്. എല്ലാം അതിന്റേതായ സമയത്തിനു നടക്കുമെന്ന് വിശ്വസിക്കുന്ന ആളാണ് താൻ. അതുകൊണ്ട് തന്നെ അതാത് കാര്യങ്ങൾ കൃത്യസമയത്ത് ചെയ്യാനാണ് ആഗ്രഹിക്കുന്നത്. എന്റെ അച്ഛനും അമ്മയും എല്ലാ കാര്യങ്ങളും അങ്ങനെ തന്നെയാണ് ചെയ്തിരുന്നത്. വേറെ വഴികളൊന്നും തനിയ്ക്ക് അറിയില്ലെന്നും നടി കൂട്ടിച്ചേർത്തു.

ജീവിതത്തിലെ  മനോഹരമായ   നിമിഷം

വിവാഹത്തിന് മുൻപ് തന്നെ ഒരുമിച്ച് ജീവിക്കാൻ തുടങ്ങിയിരുന്നെങ്കിൽ , വിവാഹത്തിനു ശേഷം എന്താണ് കണ്ടെത്തുവാൻ കഴിയുക,, ദീപിക ചോദിക്കുന്നു. എന്നാൽ ഇപ്പോൾ അങ്ങനെയാണ്. ഒരുമിച്ച് ജീവിക്കുകയും പരസ്പരം കൂടുതൽ മനസ്സിലാക്കുകയും ചെയ്യുന്നുണ്ട്. ഇതാണ് തങ്ങളുടെ ജീവിതത്തിലെ ഏറ്റവും മികച്ച തീരുമാനങ്ങളിലൊന്ന്- ദീപിക കൂട്ടിച്ചേർത്ത്.

  ഒരു  നിമിഷവും  ആസ്വദിക്കുന്നു

വിവാഹം വലിയ പ്രശ്നമാണെന്ന് കരുതുന്നവരുണ്ട്. എന്നാൽ ഞങ്ങളുടെ അനുഭവം അങ്ങനെയല്ല. വിവാഹത്തിൽ ഞങ്ങൾ വളരെയധികം വിശ്വസിക്കുന്നുണ്ട്. ഒരുമിച്ചുള്ള ഓരോ നിമിഷവും ഞങ്ങൾ അസ്വദിക്കുകയാണ്- ദീപിക പറഞ്ഞു. വിവാഹത്തിനു ശേഷം ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം ദീപിക വീണ്ടും സിനിമയിൽ സജീവമാകുകയാണ്. ഭർത്താവ് രൺവീറിനോടൊപ്പമാണ് ആദ്യ ചിത്രം.

Read more about: deepika padukone
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X