വേണ്ടിവന്നാല്‍ ഇനിയും ഐറ്റം ഡാന്‍സ് ചെയ്യും: പ്രിയാമണി

By Lakshmi

പ്രിയാമണി എവിടെപ്പോയി തമിഴകത്തുകാരും മലയാളികളുമെല്ലാം ചോദിച്ചുതുടങ്ങിയിട്ട് നാളുകള്‍ കുറച്ചായി. ഷാരൂഖ് ഖാന്റെ ചെന്നൈ എക്‌സ്പ്രസിലെ ഐറ്റം നമ്പറിന് ശേഷം പ്രിയാമണിയെ ആരും കണ്ടിട്ടില്ല. പക്ഷേ താനിവിടെത്തന്നെയുണ്ടെന്നും പുതിയ പലപ്രൊജക്ടുകളും ഒരുങ്ങുകയാണെന്നുമാണ് പ്രിയാമണി പറയുന്നത്. തമിഴില്‍ പ്രിയ ചെയ്ക അവസാനത്തെ ചിത്രം ചാരുലത ആയിരുന്നു. സയാമീസ് ഇരട്ടകളായിട്ടാണ് ചിത്രത്തില്‍ പ്രിയ അഭിനയിത്തിപുന്നക്. മലയാളത്തിലാകട്ടെ പെയിന്റിങ് ലൈഫ് ട്രൂ സ്റ്റോറി തുടങ്ങിയ ചിത്രങ്ങളിലാണ് പ്രിയാമണി അഭിനയിക്കുന്നത്.

ദേശീയ പുരസ്‌കാരജേതാവായ നടി ബോളിവുഡില്‍ നിന്നുള്ള ഐറ്റം സോങ് ഓഫര്‍ സ്വീകരിച്ചപ്പോള്‍ പലരും അമ്പരന്നുപോയിരുന്നു. ഇതിനെക്കുറിച്ച് ചോദിച്ചാല്‍ പ്രിയാമണി പറയുന്നത് ഇങ്ങനെയാണ്- ഇനിയും ബോളിവുഡില്‍ നിന്നും ഇത്തരത്തിലൊരു ഓഫര്‍ വന്നാല്‍ ഞാന്‍ സ്വീകരിക്കും. അതില്‍ മോശമായി എന്തെങ്കിലും ഉണ്ടെന്ന് കരുതുന്നില്ല. എന്തിനാണ് എല്ലാവരും ഇക്കാര്യത്തോട് ഇത്ര അതിശയം കാണിയ്ക്കുന്നതെന്ന് മനസിലാകുന്നില്ല.

Priyamani

അതേസമയം ബോളിവുഡില്‍ നടിയായി അരങ്ങേറ്റം നടത്തുന്നതിനെക്കുറിച്ച് ചോദിച്ചാല്‍ ഒരുപാട് ഓഫറുകള്‍ വരുന്നുണ്ടെന്നും സമയമെടുത്തുമാത്രമേ ബോളിവുഡ് പ്രവേശനം നടത്തുകയുള്ളുവെന്നുമാണ് പ്രിയ മറപടി നല്‍കുന്നത്. മാത്രമല്ല അമീര്‍ ഖാന്‍, ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍ തുടങ്ങിയവര്‍ നായകന്മാരാകുന്ന ചിത്രമാണെങ്കില്‍ താനൊന്നും നോക്കാതെ ഓഫര്‍ സ്വീകരിക്കുമെന്നും പ്രിയാമണി പറയുന്നു.

തമിഴില്‍ ചാരുലതയ്ക്കുശേഷം മികച്ച വേഷങ്ങളൊന്നും ലഭിച്ചില്ലെന്നും തെലുങ്കിലെ ചാണ്ടിയും മലയാളത്തിലെ ചില പ്രൊജക്ടുകളുമാണ് ഇപ്പോല്‍ താന്‍ ചെയ്യുന്നതെന്നും പ്രിയാമണി പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X