ഷാരൂഖിനെ ഭയമാണെന്ന് കത്രീന കെയ്ഫ്
ബോളിവുഡിലെ ഖാന്‍ ത്രയം പ്രശസ്തമാണ്. ഷാരൂഖ് ഖാനും, സല്‍മാന്‍ ഖാനും, അമീര്‍ ഖാനുമാണ് ഖാന്‍ ത്രയത്തിലെ ഖാന്‍മാര്‍. ഇവര്‍ക്ക് മൂവര്‍ക്കുമൊപ്പം അഭിനയിച്ച മറ്റുതാരങ്ങളോട് ഇവരില്‍ ആരോടാണ് കൂടുതല്‍ ഇഷ്ടമെന്ന് ചോദിച്ചാല്‍ അവര്‍ പലപ്പോഴും മറുപടി പറയാന്‍ ബുദ്ധിമുട്ടാറുണ്ട്. ഓരോരുത്തരും ഓരോതരത്തില്‍ സ്‌പെഷ്യല്‍ ആണെന്ന് പറഞ്ഞ് താരങ്ങള്‍ രക്ഷപ്പെടുകയാണ് പതിവ്.
എന്നാല്‍ കത്രീന കെയ്ഫ് കാര്യങ്ങള്‍ തുറന്നുപറയുന്നകാര്യത്തില്‍ അല്‍പം മുന്നിലാണ്. മൂന്ന് ഖാന്‍മാര്‍ക്കുമൊപ്പം അഭിനയിച്ച കത്രീനയോട് ഏത് ഖാനോടാണ് കൂടുതല്‍ ഇഷ്ടമെന്ന് ചോദിച്ചാല്‍ ഒട്ടും ആലോചിക്കാതെ ഉത്തരം പറയും.
മുന്‍കാമുകനായ സല്‍മാന്‍ ഖാന്‍ തന്നെയാണ് കത്രീനയുടെ ഇഷ്ടപ്പെട്ട ഖാന്‍. സല്‍മാനെ തന്റെ കരിയറിന്റെ തുടക്കം മുതല്‍ തന്നെ അടുത്തുപരിചയമുണ്ടെന്നും അതുകൊണ്ടുതന്നെ ഒന്നിച്ചഭിനയിക്കാന്‍ ബുദ്ധിമുട്ട് തോന്നിയിട്ടില്ലെന്നും കത്രീന പറയുന്നു.
പക്ഷേ ഷാരൂഖ് ഖാന്റെ കാര്യം ഇങ്ങനെയല്ല. കൂടെ അഭിനയിക്കുമ്പോള്‍ മറ്റുതാരങ്ങളെ ടെന്‍ഷനിലാക്കുന്ന എന്തോ ഒരു കാര്യം ഷാരൂഖിലുണ്ടെന്നും അത് പലപ്പോഴും ബുദ്ധിമുട്ടുണ്ടാക്കാറുണ്ടെന്നുമാണ് കത്രീന പറയുന്നത്.
'ജബ് തക് ഹെ ജാന്‍' എന്ന ചിത്രം ചെയ്യുമ്പോഴാണ് താനത് തിരിച്ചറിഞ്ഞതെന്നും കത്രീന പറയുന്നു. ഷൂട്ടിങ്ങിന്റെ ഇടവേളകളിലെല്ലാം ഷാരൂഖ് വലിയ തമാശക്കാരനാണെന്നും കത്രീന പറയുന്നു.


Click it and Unblock the Notifications











