»   » ആദ്യമായി ബിക്കിനിയിട്ടത് രണ്ടാം വയസില്‍: ബിപാഷ

ആദ്യമായി ബിക്കിനിയിട്ടത് രണ്ടാം വയസില്‍: ബിപാഷ

Posted By:
Subscribe to Filmibeat Malayalam

ബിക്കിനിയിട്ട് അഭിനയിക്കാന്‍ മടിയില്ലെന്ന് ബോളിവുഡ് ഗ്ലാമര്‍ ഗേള്‍ ബിപാഷ ബസു. ബിക്കിനിയിട്ട് അഭിനയിക്കാന്‍ താന്‍ തയ്യാറാണെന്നും നീന്തല്‍ വേഷത്തോടുള്ള തന്റെ താല്‍പര്യം വളരെ കുഞ്ഞിലേ തന്നെ തുടങ്ങിയതാണെന്നുമാണ് ബിപാഷ പറയുന്നത്.

എനിയ്ക്ക് രണ്ടു വയസ്സുള്ളപ്പോഴാണ് അച്ചന്‍ ഓസ്‌ത്രേലിയയില്‍ നിന്നും ഒരു ബിക്കിനി കൊണ്ടുവന്ന് തന്നത്. ഇപ്പോഴും അന്നത്തെ ബിക്കിനി ചിത്രങ്ങള്‍ ഞാന്‍ സൂക്ഷിച്ചിട്ടുണ്ട്, അവ മനോഹരമാണ്. അന്നും ബിക്കിനിയിടാനും സൂര്യസ്‌നാനം നടത്താനുമെല്ലാം ഇഷ്ടമുള്ള കൂട്ടത്തിലായിരുന്നു ഞാന്‍- ബിപാഷ പറയുന്നു.

കഴിഞ്ഞ ദിവസം ഇന്ത്യ റിസോര്‍ട്ട് വിയര്‍ ഫാഷന്‍ വീക്കിന്റെ ബ്രാന്റ് അംബാസഡറായി ബിപാഷയെ തിരഞ്ഞെടുത്തുവെന്ന റിപ്പോര്‍ട്ടിന് പിന്നാലെയാണ് നീന്തല്‍ വസ്ത്രത്തോടുള്ള തന്റെ ആഭിമുഖ്യത്തെക്കുറിച്ച് താരം പറഞ്ഞത്.

സ്‌ക്രീനില്‍ മാത്രമല്ല യഥാര്‍ത്ഥ ജീവിതത്തിലും നീന്തല്‍ വസ്ത്രമിടാനും നീന്താനുമെല്ലാം എനിയ്ക്കിഷ്ടമാണ്, അക്കാര്യത്തില്‍ ഞാന്‍ വളരെ സന്തോഷിയ്ക്കുകയും ചെയ്യുന്നു. ശരിയ്ക്കും പറഞ്ഞാല്‍ നീന്തല്‍ വേഷത്തില്‍ ബീച്ച് ഒഴിവുവേളകള്‍ ആസ്വദിക്കുകയെന്നത് എന്നെ സംബന്ധിച്ച് ഏറ്റവും സന്തോഷമുള്ള കാര്യമാണ്- ബിപാഷ പറഞ്ഞു.

ബോളിവുഡില്‍ നീന്തല്‍ വേഷത്തില്‍ ഏറ്റവും സുന്ദരിയായ താരം ആരാണെന്നകാര്യത്തില്‍ അഭിപ്രായം ചോദിയ്ക്കുമ്പോള്‍ ബിപാഷ പറയുന്നത് സീനത്ത് അമന്റെ പേരാണ്.

ഇന്നത്തെ കാലത്ത് ഏത് നടിമാര്‍ക്കും നീന്തല്‍ വസ്ത്രം ചേരുന്നുണ്ടെന്നും ആരിട്ടാലും നല്ല ഹോട്ട് ലുക്ക് ഉണ്ടാകുമെന്നും താരം പറയുന്നു. ഒരല്‍പം ആത്മവിശ്വാസത്തിന്റെ കാര്യം മാത്രമാണിതെന്നും നീന്തല്‍ വേഷത്തില്‍ ആത്മവിശ്വാസത്തോടെ സ്വയം അവതരിപ്പിച്ചാല്‍ ആര്‍ക്കും അത് ഭംഗിയുള്ളതാവുമെന്നുമാണ് ബിപാഷയുടെ കണ്ടെത്തല്‍

ധൂം 2, പ്ലയേഴ്‌സ് തുടങ്ങിയ ചിത്രങ്ങളില്‍ ബിപാഷ നീന്തല്‍ വേഷമിട്ട് അഭിനയിച്ചിട്ടുണ്ട്.

English summary
Bollywood actress Bipasha Basu says she is comfortable with bikinis and her fascination for the swimsuit started when she was a kid.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam