നവാസുദ്ദീനോട് വിവാഹ മോചനം ആവശ്യപ്പെട്ട് ഭാര്യ! ഈ ബന്ധം അവസാനിപ്പിക്കുന്നതായി താരപത്നി
നിരവധി ശ്രദ്ധേയ സിനിമകളിലൂടെ ബോളിവുഡ് സിനിമാ പ്രേമികളുടെ ഇഷ്ടതാരമായ നടനാണ് നവാസുദ്ദീന്‍ സിദ്ധിഖി. വ്യത്യസ്തമാര്‍ന്ന സിനിമകളും കഥാപാത്രങ്ങളും ചെയ്തുകൊണ്ടാണ് നവാസുദ്ദീന്‍ എത്താറുളളത്. നവാസുദ്ധിന്‍ സിദ്ധിഖിയുമായി ബന്ധപ്പെട്ട് പുറത്തിറങ്ങിയ പുതിയൊരു റിപ്പോര്‍ട്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. വിവാഹ മോചനം ആവശ്യപ്പെട്ട് ഭാര്യ ആലിയ സിദ്ധിഖി നടന് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുകയാണ്.
വിവാഹ മോചനത്തിനൊപ്പം ജീവനാംശവും ആവശ്യപ്പെട്ട് അയച്ച നോട്ടീസിന് നടന്റെ ഭാഗത്തുനിന്നും ഇതുവരെ പ്രതികരണം ഉണ്ടായിട്ടില്ല. കോവിഡ് വ്യാപനം കാരണം സ്പീഡ് പോസ്റ്റ് സൗകര്യം ലഭ്യമല്ലാത്തതിനാല്‍ ഇ-മെയിലായും വാട്‌സ് ആപ്പ് വഴിയുമാണ് നോട്ടീസ് അയച്ചതെന്ന് ആലിയയുടെ അഭിഭാഷകന്‍ അഭയ് സഹായ് പറഞ്ഞു.

ഇക്കഴിഞ്ഞ മേയ് ഏഴിനാണ് നവാസുദ്ധിന്‍ സിദ്ധിഖിക്ക് വക്കീല്‍ നോട്ടീസ് അയച്ചിരുന്നത്. 2009ലായിരുന്നു നവാസുദ്ദീന്‍ സിദ്ധിഖി ആലിയയെ വിവാഹം കഴിച്ചത്. ഇവര്‍ക്ക് രണ്ട് മക്കളുണ്ട്. തന്റെ തീരുമാനം ഉറച്ചതാണെന്നും ഇനി മുതല്‍ താന്‍ ആലിയ സിദ്ധിഖി അല്ല മറിച്ച് അഞ്ജലി കിഷോര്‍ സിങ്ങ് ആണെന്നും അവര്‍ അറിയിച്ചു. ഞങ്ങള്‍ തമ്മില്‍ ഒരുപാട് പ്രശ്‌നങ്ങളും പൊരുത്തക്കേടുകളും ഉണ്ടായിരുന്നു.

നിലവില്‍ 45കാരനായ സിദ്ധിഖി കുടുംബത്തോടൊപ്പം ഈദ് ആഘോഷിക്കാനായി ജന്മനാടായ ഉത്തര്‍പ്രദേശിലെ ബുധാനയിലാണ് ഉളളത്. മഹാരാഷ്ട്രയില്‍ നിന്നും യുപിയിലേക്ക് പോയ നടനും കുടുംബവും അവിടെ 14 ദിവസത്തെ വീട്ടുനിരീക്ഷണത്തില്‍ കഴിയുകയാണ്. ബോളിവുഡില്‍ നായകനായും സഹനടനായും വില്ലന്‍ വേഷങ്ങളിലുമൊക്കെ തിളങ്ങിയിട്ടുളള താരമാണ് നവാസുദ്ദീന്‍ സിദ്ധിഖി. കഴിഞ്ഞ വര്‍ഷം രജനീകാന്തിന്റെ പേട്ടയിലൂടെ തമിഴിലും എത്തിയിരുന്നു താരം. സിനിമകള്‍ക്ക് പുറമെ വെബ് സീരിസുകളിലൂടെയും താരം എത്താറുണ്ട്. 1999ല്‍ സര്‍ഫരോഷ് എന്ന ചിത്രത്തിലൂടെയായിരുന്നു നവാസുദ്ദീന്‍ സിദ്ധിഖിയുടെ അരങ്ങേറ്റം. തുടര്‍ന്ന് അമ്പതിലധികം സിനിമകളില്‍ താരം അഭിനയിച്ചു.


Click it and Unblock the Notifications











