ട്രോളുകള്‍ തന്നെ ബാധിക്കാറില്ല, നല്ല തൊലിക്കട്ടിയുണ്ട്; തുറന്നുപറഞ്ഞ് നടി അനന്യ പാണ്ഡേ
ബോളിവുഡിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് നടി അനന്യ പാണ്ഡേ. നടന്‍ ചങ്കി പാണ്ഡെയുടെ മകളായ അനന്യ പിതാവിന്റെ സിനിമാവഴി പിന്തുടര്‍ന്ന് സ്റ്റുഡന്റ് ഓഫ് ദ ഇയര്‍ ടുവിലൂടെയായിരുന്നു സിനിമയിലേക്ക് രംഗപ്രവേശം ചെയ്തത്. അടുത്തിടെ ആമസോണിലൂടെ പുറത്തിറങ്ങിയ ഗെഹ്‌റിയാനാണ് അനന്യയുടെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ദീപിക പദുക്കോണ്‍, സിദ്ധാന്ത് ചതുര്‍വേദി എന്നിവര്‍ക്കൊപ്പമുള്ള ഗെഹ്‌രിയാന്‍ അനന്യയ്ക്ക് ഏറെ പ്രശംസ നേടിക്കൊടുത്തിരുന്നു.
സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് താരം. തന്റെ പുതിയ സിനിമാവിശേഷങ്ങളും ചിത്രങ്ങളുമെല്ലാം അനന്യ ആരാധകരുമായി പങ്കുവെക്കാറുണ്ട്. പലപ്പോഴും വസ്ത്രധാരണത്തിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട് അനന്യയ്ക്ക്.

ട്രോളുകള്‍ തനിക്ക് പുത്തരിയല്ലെന്ന് പറയുകയാണ് ഇപ്പോള്‍ അനന്യ. ആളുകളുടെ പരിഹാസം കേട്ട് നല്ല തൊലിക്കട്ടി ഞാന്‍ രൂപപ്പെടുത്തിയെടുത്തിട്ടുണ്ട്.
തന്റെ വിദ്യാഭ്യാസ യോഗ്യതയെക്കുറിച്ച് ഒരുക്കല്‍ ട്രോളുകള്‍ വന്നതിനെക്കുറിച്ച് അനന്യ പറയുന്നതിങ്ങനെ:''സത്യം എന്താണെന്ന് എനിക്ക് അറിയാമായിരുന്നതിനാല്‍ എനിക്ക് ആത്മവിശ്വാസം ഉണ്ടായിരുന്നു. ഇന്ന് ആളുകള്‍ വസ്തുതകള്‍ മനസ്സിലാക്കാതെ എന്തും വിശ്വസിക്കാന്‍ തിടുക്കം കൂട്ടുന്നവരാണ്. കൂടാതെ, ആളുകള്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നു. അതിന്റെ ഉത്തരവാദിത്തം പോലും ഏറ്റെടുക്കാതെയാണ് ഈ പ്രവൃത്തി.
ഇതുപോലെയുള്ള എന്തെങ്കിലും സംഭവിക്കുമ്പോള്‍, നാം ഒറ്റപ്പെട്ട പോലെ തോന്നും. നിങ്ങളുടെ ചുറ്റുമുള്ള ആളുകള്‍ നിങ്ങളെ വിശ്വസിക്കണമെന്ന് ആഗ്രഹിക്കുന്നുണ്ടാകും. ഒരാള്‍ എങ്കിലും അങ്ങനെ ചെയ്താല്‍ നിങ്ങള്‍ക്ക് സുഖം തോന്നും.' അനന്യ പറയുന്നു.

വിജയ് ദേവരക്കൊണ്ട നായകനാകുന്ന പുരി ജഗന്നാഥിന്റെ പുതിയ ചിത്രമാണ് അനന്യയുടെ ഇനി റിലീസാകാനുള്ള ചിത്രം. സോയ അക്തറിന്റെ സംവിധാനത്തില്‍ ഖോ ഗയേ ഹം കഹാന്‍ എന്ന ചിത്രത്തിലും അനന്യയാണ് നായിക.


Click it and Unblock the Notifications











