»   » കിടക്ക പങ്കിട്ടാല്‍, തെന്നിന്ത്യയിലെ നടനും ബോളിവുഡ് നിര്‍മാതാവും പറഞ്ഞത്,ഞെട്ടിക്കുന്ന അനുഭവം

കിടക്ക പങ്കിട്ടാല്‍, തെന്നിന്ത്യയിലെ നടനും ബോളിവുഡ് നിര്‍മാതാവും പറഞ്ഞത്,ഞെട്ടിക്കുന്ന അനുഭവം

Posted By: Sanviya
Subscribe to Filmibeat Malayalam

അഭിനയ ജീവിതത്തില്‍ താന്‍ നേരിട്ട ഞെട്ടിപ്പിക്കുന്ന അനുഭവം പങ്കു വച്ച് ബോളിവുഡ് താരം രാധിക ആപ്‌തെ. തന്റെ കരിയറിനെ ബാധിക്കുമെന്ന് കരുതി പല നടിമാരും മറച്ചു വയ്ക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങളാണ് നടി പുറത്ത് വിട്ടത്.

ഒരു ബോളിവുഡ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് രാധിക ആപ്‌തെ പറഞ്ഞത്. മുമ്പ് ഇതുപോലുള്ള അനുഭവങ്ങള്‍ സിനിമയിലെ പല നടിമാരും അനുഭവിച്ചിട്ടുണ്ട്. അതില്‍ നിന്നും രക്ഷപ്പെട്ട ചിലരെയും തനിക്ക് അറിയാമെന്നും രാധിക ആപ്‌തെ പറയുന്നു.

കാസ്റ്റിങ് കൗച്ച്

സിനിമയില്‍ വലിയ മോഹങ്ങള്‍ നല്‍കി പെണ്‍കുട്ടികളെ ലൈംഗികമായി ഉപയോഗിക്കുന്നതിനെ കാസ്റ്റിങ് കൗച്ച് എന്നാണ് പറയുന്നത്.

പല സംഭവങ്ങളും

പല നടിമാര്‍ക്കും ഇത്തരത്തിലുള്ള അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. പക്ഷേ പലരും തന്റെ കരിയറിനെ ബാധിക്കുമെന്ന് കരുതി പുറത്ത് പറയാതിരിക്കുന്നു. എന്നാല്‍ ചിലര്‍ പരാതിയുമായി കോടതികളെ സമീപിച്ച സംഭവങ്ങളുണ്ട്.

അനുഭവം പങ്കു വച്ച് രാധിക ആപ്‌തെ

കാസ്റ്റിങ് കൗച്ചിലൂടെ കടന്നു പോയ പല നടിമാരെയും തനിക്ക് അറിയാം. അത്തരത്തില്‍ ചില അനുഭവങ്ങള്‍ താനും നേരിട്ടിട്ടുണ്ടെന്ന് രാധികെ ആപ്‌തെ പറയുന്നു.

തെന്നിന്ത്യയില്‍- നടനില്‍ നിന്നുണ്ടായ അനുഭവം

തെന്നിന്ത്യയില്‍ ഒരു നടനില്‍ നിന്ന് അത്തരത്തില്‍ ഒരു അനുഭവമുണ്ടായി. ചിത്രീകരണ സമയത്തായിരുന്നു അത്. ഹോട്ടല്‍ റൂമിലെ ഫോണിലേക്ക് വിളിച്ച് പ്രേമലോലുപമായി സംസാരിച്ചത്. കാര്യം മനസിലായ ഞാന്‍ കടുത്ത മറുപടി കൊടുത്തതായും രാധിക പറയുന്നു.

ബോളിവുഡ് നിര്‍മാതാവില്‍ നിന്ന്

തെന്നിന്ത്യയില്‍ നിന്ന് ഉണ്ടായ അനുഭവം തനിക്ക് ബോളിവുഡില്‍ നിന്നും ഉണ്ടായെന്ന് രാധിക ആപ്‌തെ പറഞ്ഞു. ഒരു ബോളിവുഡ് ചിത്രത്തില്‍ നായികയായി അഭിനയിക്കാന്‍ അവസരം തരാമെന്ന് പറഞ്ഞ് ഒരു ദിവസം ഫോണ്‍ കോള്‍ വന്നു. നിര്‍മാതാവിന്റെ കൂടെ കിടക്ക പങ്കിട്ടാല്‍ മാത്രമെന്നായിരുന്നു അയാള്‍ പറഞ്ഞത്. ആ അവസരം തനിക്ക് വേണ്ടന്ന് ശക്തമായ ഭാഷയില്‍ താന്‍ പ്രതികരിച്ചുവെന്ന് നടി പറയുന്നു.

English summary
I have faced casting couch.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam