»   » ''ഷാറൂഖിനൊപ്പം സമയം ചിലവഴിക്കാനാണ് ആഗ്രഹം'' !!

''ഷാറൂഖിനൊപ്പം സമയം ചിലവഴിക്കാനാണ് ആഗ്രഹം'' !!

By: Pratheeksha
Subscribe to Filmibeat Malayalam

ബോളിവുഡിലെ കിംങ് ഖാന്‍ ഷാറൂഖിനൊപ്പം സമയം ചിലവഴിക്കാനാണ് താന്‍ ഇഷ്ടപ്പെടുന്നതെന്ന് നടന്‍ ബൊമന്‍ ഇറാനി. ഷാറൂഖിനൊപ്പം ഒട്ടേറെ ചിത്രങ്ങളില്‍ ഒന്നിച്ചു പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും അത് നല്ലൊരനുഭവമായിരുന്നെന്നും നടന്‍ പറയുന്നു. ഒട്ടേറെ ഷോകളിലും ഒരുമിച്ച് പങ്കെടുത്തിട്ടുണ്ട് .

ഒന്നിലധികം തവണ ഒരുമിച്ച് വിദേശയാത്രയും പോയിട്ടുണ്ട്. ഷാറൂഖ് വളരെ 'എനര്‍ജറ്റിക്കാ'ണെന്നും അദ്ദേഹത്തിന്റെ സൗഹൃദം താന്‍ ഏറെ ഇഷ്ടപ്പെടുന്നുവെന്നും ബൊമന്‍ ഇറാനി പറയുന്നു. മുന്നാഭായ് എംബിബിഎസ് ,ത്രീ ഇഡിയറ്റ്‌സ്, ഹാപ്പി ന്യു ഇയര്‍ ,പികെ തുടങ്ങി ഒട്ടേറെ ചിത്രങ്ങളില്‍ ബൊമന്‍ ഇറാനിയ്ക്ക് നല്ല വേഷങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഈ ചിത്രങ്ങളെല്ലാം ബോക്‌സ് ഓഫീസില്‍ വിജയിച്ചവയുമാണ്.

srk

വര്‍ഷത്തില്‍ കുറഞ്ഞത് ആറു ചിത്രങ്ങളിലെങ്കിലും ബൊമന്‍ ഇറാനി അഭിനയിക്കുന്നുണ്ട്. നെഗറ്റീവ് റോളായാലും കോമിക് റോളായാലും അനായാസം ചെയ്യാന്‍ കഴിവുളള നടനാണ് ഇദ്ദേഹം. നാടക രംഗത്തു നിന്നാണ് ബൊമാന്‍ ഇറാനി സിനിമയിലെത്തിയത്.

English summary
Boman said that he enjoys spending time with the sharukh khan
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam